LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മാവോളി, പന്തീരാങ്കാവ്(പി.ഒ),കോഴിക്കോട്-19
Brief Description on Grievance:
ഗ്രാമ പഞ്ചായത്തിന്റെ ആസ്തിയിലുള്ള റോഡിൽ കല്ല് പാകി ഗേറ്റ് സ്ഥാപിച്ചു എന്ന പരാതി
Receipt Number Received from Local Body:
Interim Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 43
Updated on 2024-10-25 11:59:29
ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ പരാതിയിൽ ഡോക്കറ്റ് നം. AMKZD 21070000018 പ്രകാരം ശ്രീ.നാരായണൻ എന്നവർ ബഹു. മന്ത്രിയുടെ അദാലത്തിൽ റോഡ് ഗതാഗത യോഗ്യമാക്കാനുള്ള പരാതി സമർപ്പിച്ചിരുന്നു. പ്രസ്തുത പരാതിയിൽ റോഡിൽ നിർമ്മിച്ച ഗയിറ്റ് പൊളിച്ചുമാറ്റി പരാതി പരിഹരിച്ചു എന്ന് റിപ്പോർട്ട് ചെയ്തെങ്കിലും, വീണ്ടും പരാതിക്കാരൻ 7-ാം വാർഡിലെ ജ്യോതി സ്പോർട്സ് ക്ലബ്ബിന്റെം അടുത്തുള്ള ഫുട്പാത്തിലുള്ള മാവോളിപറമ്പിൽ നടന്നുപോകുന്നതിന് തടസ്സമായി പ്രശോഭ് പുരുഷോത്തമൻ കല്ല് പാകി പഞ്ചായത്തിന്റെോ ആസ്തിയിലുള്ള സ്ഥലത്ത് ഗയിറ്റ് സ്ഥാപിച്ചിരിക്കുകയാണെന്ന് പരാതി പ്പെട്ടിട്ടുണ്ട്. സെക്രട്ടറി നീക്കം ചെയ്ത ഗയിറ്റ് വീണ്ടും സ്ഥാപിച്ചു എന്നാണ് പരാതിക്കാരൻ പറയുന്നത്. 7 ദിവസത്തിനകം പരാതിയിൽ അന്വഷണം നടത്തി റിപ്പോർട്ട് സഹിതം സെക്രട്ടറി അദാലത്ത് സമിതി മുമ്പാകെ ഹാജരാകുന്നതിന് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 44
Updated on 2024-11-11 11:59:26
പരാതിക്കാരനും, 24/10/2024 ന് ചേർന്ന അദാലത്ത് സമിതിയുടെ നിർദ്ദേശാനുസരണം സെക്രട്ടറിയുടെ റിപ്പോർട്ട് സഹിതം ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥനും ഹാജരായിട്ടുണ്ട്. ഒളവണ്ണ ഗ്രാമപഞ്ചായത്തിന്റെയ ആസ്തിയിലുള്ള റോഡിൽ ഗയ്റ്റ് സ്ഥാപിച്ചു എന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. ആയതിന്റെന ഫോട്ടോ പരാതിക്കാരൻ സമിതി മുമ്പാകെ ഹാജരാക്കി. പഞ്ചായത്തിന്റ ആസ്തിയിലുള്ള റോഡിൽ ഗയ്റ്റ് സ്ഥാപിക്കുകയാണെങ്കിൽ ആയത് എടുത്തുമാറ്റി സ്ഥാപിച്ചവർക്കെതിരെ പോലീസിൽ പരാതിനൽകുവാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു. പരാതിയിൽ ഉന്നയിച്ച മറ്റു വിഷയത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് നടപടി സ്വീകരിക്കാൻ കഴിയില്ലെന്ന് സമിതി അപേക്ഷകനെ അറിയിച്ചു.