LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
തടത്തിൽ വീട്, പയ്യമ്പള്ളി, മാനന്തവാടി നഗരസഭ
Brief Description on Grievance:
സ്കറിയാച്ചൻ ടി സി, തടത്തിൽ വീട്, പയ്യമ്പള്ളി എന്നയാൾ മാനന്തവാടി നഗരസഭയിൽ തൻെറ ഉടമസ്ഥതയിൽ വാർഡ് 11 ൽ 132, 133 കെട്ടിട നമ്പറുള്ള കെട്ടിടത്തിലെ ഒരു മുറി തരം മാറ്റി കിട്ടുന്നതിന് 29.07.2024 ൽ നഗരസഭയിൽ അപേക്ഷ സമർപ്പിച്ചു എന്നും പല തവണ ഓഫീസിൽ കയറിയിറങ്ങി ആർ ഐ യെ കണ്ടു. 2012 മുതലുള്ള മുൻകാല പ്രാബല്യത്തിൽ മാത്രമേ തരൂ തുടങ്ങി തടസങ്ങൾ ഉന്നയിച്ചു. നാളിതുവരെ നമ്പർ അനുവദിച്ച് കിട്ടിയില്ല തുടങ്ങിയവയാണ് പരാതി. ID Proof, Supporting documents upload ചെയ്യാതെ മുന്നോട്ട് പോകാത്ത സാഹചര്യത്തിൽ ഒരു ജി ഒ അപ് ലോഡ് ചെയ്തു.
Receipt Number Received from Local Body:
Interim Advice made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 42
Updated on 2024-11-11 06:21:20
25.10.2024 വൈകുന്നേരം 3 മണിക്ക് നടന്ന ഓൺലൈൻ അദാലത്ത് യോഗത്തിൽ പരാതിക്കാരൻ ശ്രീ സ്കറിയാച്ചൻ, അദാലത്ത് കൺവീനർ, അംഗങ്ങളായ ശ്രീ സഫീർ, അസി. എക്സി എഞ്ചിനിയർ, ശ്രി രഞ്ജിത്, ഡെപ്യൂട്ടി ടൌണ് പ്ലാനർ, നഗരസഭ സെക്രട്ടറിയ്ക്ക് വേണ്ടി സൂപ്രണ്ട് ശ്രീമതി രമ്യ, അസിസ്റ്റൻറ് എഞ്ചിനിയർ എന്നിവർ പങ്കടുത്തു. സ്കറിയാച്ചൻ ടി സി, തടത്തിൽ വീട്, പയ്യമ്പള്ളി എന്നയാൾ മാനന്തവാടി നഗരസഭയിൽ തൻെറ ഉടമസ്ഥതയിൽ വാർഡ് 11 ൽ 132, 133 കെട്ടിട നമ്പറുള്ള കെട്ടിടത്തിലെ ഒരു മുറി തരം മാറ്റി കിട്ടുന്നതിന് 29.07.2024 ൽ നഗരസഭയിൽ അപേക്ഷ സമർപ്പിച്ചു എന്നും പല തവണ ഓഫീസിൽ കയറിയിറങ്ങി ആർ ഐ യെ കണ്ടു. 2012 മുതലുള്ള മുൻകാല പ്രാബല്യത്തിൽ മാത്രമേ തരൂ തുടങ്ങി തടസങ്ങൾ ഉന്നയിച്ചു. നാളിതുവരെ നമ്പർ അനുവദിച്ച് കിട്ടിയില്ല തുടങ്ങിയവയാണ് പരാതി. വാർഡ് 11 ൽ 132, 133 കെട്ടിട നമ്പറുള്ള കെട്ടിട മുറികൾ നിലവിലുള്ള തറവിസ്തീർണ്ണം പ്രകാരം മാറ്റം വരുത്തി നൽകണമെന്ന് കാണിച്ച് 29.07.2024 ൽ അപേക്ഷ ലഭിച്ചതായും അപാകത കാണിച്ച് 10.10.2024 ൽ 1832336/2024 നമ്പറായി അറിയിപ്പ് നൽകിയതിൽ 15.10.2024 ൽ ലഭിച്ച മറുപടിയിൽ പരിശോധന നടത്തിയതിൽ നിലവിലുള്ള ബിൽട് അപ് ഏരിയ 338.78 ച മി ആണ് എന്നാൽ മുനിസിപ്പൽ രേഖകൾ പ്രകാരം 115 ച മി, 15 ച മി എന്നിങ്ങനെയാണ്. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കാനറാ ബാങ്കുമായുള്ള വാടക കരാർ ഉടമ്പടിയിൽ 2677 ച അടി എന്ന് കാണുന്നു. വിശദമായ പ്ലാൻ ഹാജരാക്കാൻ നിർദ്ദേശം നൽകിയതായും സെക്രട്ടറിക്ക് വേണ്ടി ഹാജരായ സൂപ്രണ്ട് പറഞ്ഞു. 18.03.1991 ൽ റിവൈസ്ഡ് പെർമിറ്റ് ലഭിച്ചതായും ആയത് പ്രകാരം മാത്രമാണ് നിർമ്മാണം നടത്തിയിട്ടുള്ളത് എന്നും അധികമായി നിർമ്മാണങ്ങൾ നടത്തിയിട്ടില്ല എന്നും 1991-92 കാലയളവിൽ 10/346A നമ്പർ കെട്ടിടത്തിന് 3318 രൂപ നഗരസഭയിൽ നികുതി അടച്ച് വരുന്നതായും നമ്പർ അനുവദിച്ച് തരണമെന്നും അഭ്യർത്ഥിച്ചു. കംപ്ലീഷൻ പ്ലാനോ, കംപ്ലീഷൻ സർട്ടിക്കറ്റോ കൈവശമുണ്ടോ എന്നാരാഞ്ഞതിൽ ഇല്ല എന്ന് മറുപടി പറഞ്ഞു. ലഭ്യമായ വിവരങ്ങളും തെളിവുകളും പരിഗണിച്ച് ഉറപ്പാകുകയാണെങ്കിൽ മറിച്ച് തെളിഞ്ഞാൽ പൂർണ്ണ ബാധ്യത പരാതിക്കാരനായിരിക്കുമെന്നും, സ്വന്തം ഉത്തരവാദിത്വത്തിൽ പൊളിച്ച് നീക്കലടക്കമുള്ള ശിക്ഷാ നടപടി നേരിടാൻ തയ്യാറാണെന്നുമുള്ള ഒരു സത്യവാങ്മൂലം കൂടി ശേഖരിച്ച് പ്യൂരിഫിക്കേഷൻ നടപടി വഴി പ്രശ്നം പരിഹരിക്കാൻ സാധ്യതയുണ്ടോയെന്ന് പരിശോധിക്കാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. 28.10.2024 ഉച്ചയ്ക്ക് ശേഷം 2 മണിക്ക് നഗര സഭയിൽ പരാതിക്കാരനെ നേരിൽ വിശദാമായി കേട്ടു. കൂടുതൽ വിവരങ്ങൾ കൈമാറാനില്ല എന്നറിയിച്ചു.