LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Karikkirikandi, Narikkuni Via, Punnasseri P O, Kakkur, Kozhikode - 673585
Brief Description on Grievance:
Execution of illegal building demolition order - regarding
Receipt Number Received from Local Body:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 42
Updated on 2024-11-07 12:38:46
കാക്കൂർ ഗ്രാമപഞ്ചായത്ത് വാർഡ് നമ്പർ 8 ൽ ശ്രീ.റിയാസ് വയപ്പുറത്ത് എന്നവരുടെ പേരിലുള്ള 0.37 സെന്റ്ക സ്ഥലത്ത് ഗ്രാമപഞ്ചായത്തിൽ നിന്നും അനുമതി കൂടാതെ നിർമ്മിച്ച ഷെഡ് പൊളിച്ചുമാറ്റണമെന്ന് കാണിച്ച് സ്ഥലം ഉടമക്ക് 24/04/2023 തിയ്യതിയിൽ 3917/(1)/2022 നമ്പർ താല്കാലിക ഉത്തരവ്, നോട്ടീസ് എന്നിവ നൽകുകയും തുടർന്ന് 13/10/2023 ന് 3917/(4)/2022 നമ്പറായി ഉത്തരവ് സ്ഥിരപ്പെടുത്തി നൽകിയിട്ടുണ്ട്. എന്നാൽ ആയതു പ്രകാരം നിർമ്മാണം പൊളിച്ചുമാറ്റിയിട്ടില്ല. ശ്രീ. റിയാസിന്റെം പിതാവായ ശ്രീ.ആലിക്കോയ എന്നവർ രോഗിയായ തനിക്കും, കിഡ്നി രോഗിയായ ഭാര്യക്കും മരുന്നടക്കമുള്ള അടിസ്ഥാന ആവശ്യത്തിനായി വേണ്ടുന്ന ജീവനോപാധി എന്ന നിലക്ക് ടിയാൻ ചെറിയതോതിൽ പച്ചക്കറിയും മറ്റും വിറ്റ് ഉപജീവനം നടത്തുന്നത് പ്രസ്തുത ഷെഡിലാണെന്നും ആയത് പൊളിക്കാതിരിക്കണമെന്നും കാണിച്ച് ബഹു.മുഖ്യമന്ത്രി, ജില്ലാകലക്ടർ എന്നിവർക്കടക്കം നിവേദനം നൽകുകയുണ്ടായി. പ്രസ്തുത നിർമ്മാണത്തിനെതിരെ ശ്രീ. മൊയ്തീൻകോയ എന്നവരുടെ പരാതി നിലനിൽക്കുന്ന സാഹചര്യത്തിലും കെട്ടിട ഉടമ കെട്ടിടം പൊളിച്ചുമാറ്റാത്തതിനാലും കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 235AA പ്രകാരം നിർമ്മാണത്തിന് യു.എ നമ്പർ നൽകി മൂന്നിരട്ടി നികുതി ചുമത്തിയിട്ടുള്ളതാണെന്നാണ് സെക്രട്ടറി ബോധിപ്പിച്ചിട്ടുള്ളത്. ശ്രീ.മൊയ്തീൻകോയ സമർപ്പിച്ച പരാതിയും, പരാതി സംബന്ധിച്ചുള്ള ILGMS ഫയലും, സെക്രട്ടറിയുടെ റിപ്പോർട്ടും പരിശോധിച്ചതിൽ നിന്നും, ഏതെങ്കിലും ആൾ കെട്ടിടം നിയമാനുസൃതമല്ലാതെ നിർമ്മിക്കുകയോ, പുനർനിർമ്മിക്കുകയോ ചെയ്താൽ, അയാൾക്കെതിരെ സ്വീകരിക്കാവുന്ന ഏതെങ്കിലും നടപടിക്ക് ഹാനി കൂടാതെ, കെട്ടിടംപണി പൂർത്തിയാക്കുകയോ അത് 203-ാം വകുപ്പ് (2)-ാം ഉപവകുപ്പിൽ പറയുന്ന ഏതെങ്കിലും ആവശ്യത്തിന് ഉപയോഗപ്പെടുത്തുകയോ, ഇതിൽ ഏതാണോ ആദ്യം വരുന്നത് ആ തീയതി മുതൽ കെട്ടിടം പൊളിച്ചുമാറ്റുന്ന തിയ്യതി വരെ, പ്രസ്തുത കെട്ടിടം നിയമാനുസൃതമായി നിർമ്മിച്ചതായിരുന്നെങ്കിൽ കൊടുക്കേണ്ടിവരുമായിരുന്ന വസ്തുനികുതിയും അതോടൊപ്പം അതിന്റെര രണ്ടിരട്ടി വരുന്ന തുകയും ചേർന്നുള്ള തുക, അപ്രകാരം നിയമാനുസൃതമല്ലാതെ നിർമ്മിക്കപ്പെട്ട കെട്ടിടത്തിന്റെഅ വസ്തുനികുതിയായി കേരള പഞ്ചായത്ത് രാജ് ആക്ട് 235AA വകുപ്പ് പ്രകാരം സെക്രട്ടറി ചുമത്തിയതായാണ് കാണുന്നത്. അനധികൃത നിർമ്മാണം പൊളിച്ചുമാറ്റണമെന്ന് കാണിച്ച് സ്ഥലം ഉടമക്ക് 24/04/2023 തിയ്യതിയിൽ 3917/(1)/2022 നമ്പർ താല്കാലിക ഉത്തരവ്, നോട്ടീസ് എന്നിവ നൽകുകയും തുടർന്ന് 13/10/2023 ന് 3917/(4)/2022 നമ്പറായി ഉത്തരവ് സ്ഥിരപ്പെടുത്തി നൽകിയിട്ടുള്ളതായി കാണുന്ന സാഹചര്യത്തിൽ, കേരള പഞ്ചായത്ത് രാജ് ആക്ട് 235 W (3) വകുപ്പ് പ്രകാരം തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയും മേൽ വിവരം അപേക്ഷകനെ അറിയിക്കുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.