LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Flat No. 304 Onyx D, Kristal Techpark View Karyavattom Trivandrum
Brief Description on Grievance:
തിരുവനന്തപുരം നഗരസഭയുടെ ആറ്റിപ്ര വാർഡിൽ (വാർഡ് 98) ONYX D&E സമുച്ചയ നിർമ്മിതിക്കുള്ള കെട്ടിട നിർമ്മാണ അനുവാദ പത്രം (No.ZA2/2274/07), 2008 ഫെബ്രുവരി 28 ആം തീയതി ക്രിസ്റ്റൽ ഗ്രൂപ്പ് പ്രൊമോട്ടർ ശ്രീമതി ലത കെ നമ്പൂതിരിക്ക് ലഭിച്ചു. 2008 ൽ തന്നെ, മേൽപ്പറഞ്ഞ ആവാസ സമുച്ചയത്തിലെ വിവിധ താമസ യൂണിറ്റുകൾ വാങ്ങുന്നതിനായി അപേക്ഷ ക്ഷണിക്കുകയും ആയതിൻ പ്രകാരം നിയമാനുസൃതമായ പണമൊടുക്കി ഞങ്ങൾ ഫ്ലാറ്റുകൾ വാങ്ങിക്കുവാനുള്ള കരാറിൽ ഏർപ്പെടുകയും ചെയ്തു. 2014ൽ ഫ്ലാറ്റുകൾ പണിപൂർത്തിയാക്കി കൈമാറുമെന്നാണ് വ്യവസ്ഥ ചെയ്തിരുന്നത്. എന്നാൽ ക്രിസ്റ്റൽ ഗ്രൂപ്പിൻറെ സാമ്പത്തിക തകർച്ചയെ തുടർന്ന്, സമുച്ചയങ്ങളുടെ പണിതീർത്ത് കൈമാറാൻ അവർക്ക് കഴിഞ്ഞില്ല. അതിനാൽ എല്ലാ ഉപഭോക്താക്കളെയും പങ്കെടുപ്പിച്ച് ഒരു യോഗം ചേരുകയും തുടർനടപടികൾക്കായി ONYX D, ONYX E എന്ന രണ്ട് അസോസിയേഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനും, അംഗങ്ങളിൽ നിന്ന് അധിക പണം സ്വരൂപിച്ച് ബാക്കിയുള്ള പണികൾ ചെയ്തു തീർക്കുന്നതിനും, വിവിധ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് നിയമാനുസൃതം ലഭിക്കേണ്ട അനുവാദങ്ങൾ നേടാനുള്ള നടപടികൾ തുടങ്ങാനും തീരുമാനിച്ചു. ഇപ്രകാരം അസോസിയേഷനുകൾ പ്രവർത്തിക്കുന്നതിന് ക്രിസ്റ്റൽ ഗ്രൂപ്പിന് എതിർപ്പില്ല എന്ന സാക്ഷ്യപത്രവും വാങ്ങിയിട്ടുണ്ട്. 2008ൽ തിരുവനന്തപുരം നഗരസഭ നൽകിയ കെട്ടിട നിർമ്മാണ അനുമതിപത്രം 2014 വരെ പുതുക്കി ക്രിസ്റ്റൽ ഗ്രൂപ്പ് തന്നെ വാങ്ങിയിട്ടുണ്ട്. അസോസിയേഷനുകൾ മേൽവിവരിച്ചതുപോലെ അധികപണം സ്വരൂപിച്ച് ബാക്കിയുണ്ടായിരുന്ന പണികൾ തീർത്ത്, ഇലക്ട്രിസിറ്റി കണക്ഷൻ എടുക്കുകയും, പൊല്യൂഷൻ കൺട്രോൾ സർട്ടിഫിക്കറ്റ്, ഫയർ സേഫ്റ്റി സർട്ടിഫിക്കറ്റ്, എയർപോർട്ട് അതോറിറ്റിയിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്, വില്ലേജ് ഓഫീസിൽനിന്ന് കരമടച്ച് രസീത് എന്നിവ കരസ്ഥമാക്കുകയും ചെയ്തു. തുടർന്ന് രണ്ട് അസോസിയേഷനുകളും TC ക്കുള്ള അപേക്ഷ നഗരസഭയുടെ ആറ്റിപ്ര കാര്യാലയത്തിൽ 2016ൽ നൽകുകയുണ്ടായി. അധികാരി കളുടെ പരിശോധനയിൽ, നിർമ്മാണ അനുവാദം നൽകിയപ്പോൾ ഉള്ള പ്ലാനിൽ നിന്നും വ്യത്യസ്തമായി, താഴത്തെ നിലയിൽ രണ്ട് സമുച്ചയങ്ങളും, കാർപാർക്കിംഗ് സൗകര്യത്തിനായി യോജിപ്പി ച്ചിരിക്കുന്നതായി കണ്ടു. അതിനാൽ പണിതീർത്ത നിലയിലുള്ള ഡ്രോയിങ്ങോടുകൂടി, രണ്ട് അസോസിയേഷനുകളും യോജിച്ച് പുതുതായി ഒരു അപേക്ഷ സമർപ്പിക്കാൻ ആവശ്യപ്പെട്ടു. അതിൻപ്രകാരം പുതുക്കിയ ഡ്രോയിങ്ങും, പുതുക്കിയ നിയമാനുസൃതം വേണ്ട മേൽവിവരിച്ച എല്ലാ സർട്ടിഫിക്കറ്റു കളുമായി TC ക്കുവേണ്ടി നഗരസഭയുടെ ആറ്റിപ്ര കാര്യാലയത്തിൽ അപേക്ഷിച്ചപ്പോൾ UA No. അനുവദിക്കുന്നതിനായി വിശദാംശങ്ങൾ സമർപ്പിക്കുവാൻ ആവശ്യപ്പെട്ടു. തുടർന്ന് കോർപ്പറേഷൻ സെക്രട്ടറിയുമായി നടത്തിയ ആശയ വിനിമയങ്ങൾക്ക് ശേഷം പ്രോപ്പർട്ടി ടാക്സ് ആയി രണ്ട് അസോസിയേഷനുകളും മുപ്പത്തിയാറു ലക്ഷത്തി പതിനോരാ യിരത്തി ഇരുനൂറ്റിമുപ്പത്തിയാറ് രൂപ (Rs.36,11,236) വീതം കോർപ്പറേഷൻ ആറ്റിപ്ര കാര്യാലയത്തിൽ അടച്ച് TC ലഭിക്കുന്നതിനായി 12-07-2024ൽ വീണ്ടും അപേക്ഷ സമർപ്പിച്ചു. ഈ അപേക്ഷ എത്രയും വേഗം തീർപ്പാക്കി ഉടമകൾക്ക് സ്ഥിരമായ TC നമ്പറും താമസ സർട്ടിഫിക്കറ്റും നൽകണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.
Receipt Number Received from Local Body: