LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
FORTUNE, ELASTOMERS PVT.LTD
Brief Description on Grievance:
Building number regd.
Receipt Number Received from Local Body:
Interim Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 42
Updated on 2024-10-25 12:03:36
ഫറോക്ക് മുനിസിപ്പാലിറ്റിയിലെ HAMEEDALI, FORTUNE, ELASTOMERS PVT.LTD എന്നവരുടെ പരാതി, അടുത്ത അദാലത്തിൽ ഫറോക്ക് നഗരസഭയിലെ അസി.എഞ്ചിനീയർ ബന്ധപ്പെട്ട ഫയൽ സഹിതം ഹാജരാവാൻ നിർദ്ദേശിച്ച് മാറ്റിവെച്ചു.
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 43
Updated on 2024-11-11 12:01:46
കെട്ടിടനമ്പർ അനുവദിച്ചുനൽകുന്നതിനായി HAMEEDALI, FORTUNE ELASTOMERS PVT.LTD എന്നവരുടെ പരാതിയിൽ, ബന്ധപ്പെട്ട ഫയൽ സഹിതം ഫറോക്ക് നഗരസഭയിലെ അസി.എഞ്ചിനീയർ അടുത്ത അദാലത്തിൽ ഹാജരാവുന്നതിന് 24/10/2024 ന് ചേർന്ന അദാലത്ത് സമിതി നിർദ്ദേശം നൽകിയിരുന്നു. നിർദ്ദേശാനുസരണം അസി.എഞ്ചിനീയർ റിപ്പോർട്ട് സഹിതം ഹാജരായിട്ടുണ്ട്. റിപ്പോർട്ട് പരിശോധിച്ചതിൽ റി.സ 285/1എ, 285/1ബി, 285/1ബി2 ൽ നിലം ഗണത്തിൽ ഉൾപ്പെട്ട 3798.51 m2 സ്ഥലത്ത് നിലവിലുള്ള 9/70 നമ്പർ പ്രകാരമുള്ള കെട്ടിടത്തോട് ചേർന്ന് 1247.41 m2 വിസ്തൃതിയിൽ കമേഴ്സ്യൽ കെട്ടിടം നിർമ്മിക്കുന്നതിന് 18/05/15 ൽ എ4-26/15-16 പ്രകാരം ശ്രീ. ഉണ്ണികൃഷ്ണൻ എം, വരുൺ എന്നിവർക്ക് അനുമതി നൽകിയതായും, ഡോക്യുമെന്റ്ന നം.1909/17 പ്രകാരം, മേൽ പെർമിറ്റ് നൽകിയ സ്ഥലത്തുനിന്ന് 1915.30 m2 സ്ഥലം ശ്രീ. ഹമീദലി, ചെയർമാൻ, FORTUNE ELASTOMERS PVT.LTD എന്നവർ തീര് വാങ്ങുകയും, 18/05/15 ലെ എ4-26/15-16 പ്രകാരം അനുവദിച്ച പെർമിറ്റ് ബി1/8405/18 തിയ്യതി 20/06/18 പ്രകാരം FORTUNE ELASTOMERS PVT.LTD എന്നവർക്ക് ട്രാൻസ്ഫർ ചെയ്ത് പുതുക്കി കൊടുത്തതുമാണ്. ഇപ്രകാരം അനുമതി നൽകിയ ലാന്റ്ക ഏരിയയിൽ നിന്നും കുറവു വരുത്തി കുറഞ്ഞ സ്ഥലത്ത് പെർമിറ്ര് ട്രാൻസ്ഫർ ചെയ്തതും പുതുക്കി നൽകിയതും കെ.എം.ബി.ആർ 1999 റൂൾ 15(4) ന്റെ1 ലംഘനമാണെന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒക്യുപൻസി അപേക്ഷ പ്രകാരം സ്ഥലപരിശോധന നടത്തിയതിൽ 9 അപാകതകൾ ചൂണ്ടികാണിച്ചിട്ടുണ്ട്. കെട്ടിടത്തിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട ഫയൽ വിജിലൻസിന്റെക കൈവശമാണ്(ഫയൽ നം. FE2-165158/24 Dt.30/07/2024). കെട്ടിട നിർമ്മാണം നിലവിൽ നഞ്ച ഭൂമിയിലാണ്. കെട്ടിട നിർമ്മാണം നടത്തിയ ഭൂമിയുടെ തരം മാറ്റി നിലവിലുള്ള കെട്ടിടം അടക്കം മൊത്തം നിർമ്മാണവും കെ.എം.ബി.ആർ ചട്ടങ്ങൾ പ്രകാരം ക്രമവൽക്കരിക്കുന്നതിനുള്ള അപേക്ഷ നൽകുന്നതിന് അപേക്ഷകനോട് നിർദ്ദേശിച്ചും പ്രസ്തുത വിവരം അപേക്ഷനെ അറിയിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയും തീരുമാനിച്ചു.