LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Mekkaringattu House, Near YMCA, Mallappally West PO
Brief Description on Grievance:
Follow up of previous complaint BPPTA10378000004 സർ, ഈ സൈറ്റിൽ പോസ്റ്റ് ചെയ്തിരിക്കുന്ന, മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ, 2 ഓഗസ്റ് 2024 ൽ അദാലത്തിനു നൽകിയ Implementation Report ൽ, KPBR-2019 ബാധകമാക്കുകയാണ് എങ്കിൽ കെട്ടിടത്തിന് ഒരു മാറ്റവും നടത്താതെ ഒക്യൂപൻസി കൊമേർഷ്യൽ ആക്കാം എന്ന് പറയുന്നു. എന്നാൽ, KPBR-2011 പരിഗണിച്ചുവേണം ഈ കെട്ടിടത്തിന്റെ വാണിജ്യ ആവശ്യത്തിലേക്കുള്ള പുതിയ നിർമാണ സൗകര്യങ്ങൾ തീരുമാനിക്കേണ്ടത് എന്ന് അദാലത്ത് ആവശ്യപ്പെടുന്നതുകൊണ്ടു സാങ്കേതിക തടസ്സങ്ങൾ ഉണ്ട് എന്നാണ് പഞ്ചായത്ത് അവരുടെ മേൽപ്പറഞ്ഞ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, അങ്ങനെ ഒരു തീരുമാനം അദാലത്തു പരാതി പരിഹാര നിർദ്ദേശ കത്തിൽ പറഞ്ഞിട്ടില്ല. ഞാനുൾപ്പെടെ പങ്കെടുത്ത നമ്മുടെ പ്രസ്തുത അദാലത്തു മീറ്റിംഗിലും പറഞ്ഞിട്ടില്ല. അദാലത്തിന്റെ കത്തിൽ അർത്ഥമാക്കുന്നത് '1994 ലെ കെട്ടിടം ആയതുകൊണ്ട് KPBR-2019 പ്രകാരം പഞ്ചായത്തു എഴുതികൊടുത്ത തടസ്സങ്ങൾ ബാധകമല്ല' എന്നാണ്. ഈ പ്രസ്താവനയിൽ നിന്ന് KPBR-2011 ഉം ബാധകമല്ല എന്ന് മനസ്സിലാക്കാം. നിലവിൽ നിയമാനുസൃത റസിഡൻസ് ആയി നിലനിൽക്കുന്ന ഈ കെട്ടിടം കൊമേർഷ്യൽ ആക്കി മാറ്റുമ്പോളുള്ള വാണിജ്യ ആവശ്യ പ്രത്യേക 'സൗകര്യങ്ങൾ’ക്ക് KPBR-2019 ആണ് റഫർ ചെയ്യേണ്ടത് എന്ന് ബഹുമാനപ്പെട്ട അദാലത് മനസ്സിലാക്കുന്നത് പോലെ തന്നെ പൊതുവിവരാധികാരി, പ്രിൻസിപ്പൽ ഡയറക്ടറേറ്റ്, തദ്ദേശസ്വയംവകുപ്പ്, ശരി വച്ചിട്ടുണ്ട്. KPBR-2019 ആണ് ബാധകമാക്കേണ്ടത് എന്ന ഒരു വ്യക്തമാക്കൽ വിശദീകരണം അദാലത്ത് പഞ്ചായത്തിന് നൽകിയാൽ അവർക്കത് മനസ്സിലാകുകയും, ഇതര തടസ്സങ്ങൾ ഒന്നുമില്ലാതെ പഞ്ചായത്ത് കെട്ടിടം കൊമേർഷ്യൽ ആക്കി മാറ്റുകയും ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നു. വിശ്വസ്തതയോടെയും ബഹുമാനത്തോടെയും, ആൻസി വർഗീസ് വറുഗീസ് മാത്യു
Receipt Number Received from Local Body: