LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Arakkal house Edathirinji
Brief Description on Grievance:
Property tax increase.
Receipt Number Received from Local Body:
Interim Advice made by TCR4 Sub District
Updated by Muhammed Anas, Internal Vigilance Officer
At Meeting No. 45
Updated on 2024-10-19 23:31:12
നികുതി വർദ്ധനവ് സംബന്ധിച്ച പരാതിയില്‍ പഞ്ചായത്ത് ഇതിനോടകം സ്വീകരിച്ച നടപടികള്‍ പരിശോധിക്കുന്നതിന് തീരുമാനിച്ചു.
Escalated made by TCR4 Sub District
Updated by Muhammed Anas, Internal Vigilance Officer
At Meeting No. 46
Updated on 2024-10-20 22:06:46
Resolution No.3 dt. 15-10-2024 ശ്രീ. എ.കെ. പൌലോസ്, ശ്രീമതി റോസി പൌലോസ് എന്നവരുടെ 232 ചതുരശ്രമീറ്ററുള്ള 2/458 നമ്പർ വാസഗൃഹത്തിന് 15 വർഷത്തിലധികം കാലപ്പഴക്കമുണ്ട്. തറവിസ്തീർണ്ണാടിസ്ഥാനത്തില് നിലവിലുള്ള സർക്കാർ ഉത്തരവ് പ്രകാരം പഞ്ചായത്ത് നിശ്ചയിച്ച 7 രൂപ നിരക്കില്‍ നികുതി കണക്കാക്കുന്നപക്ഷം 1626 രൂപ മാത്രമേ പ്രതിവർഷം വസ്തുനികുതിയായി വരികയുള്ളൂ. എന്നാല്‍ 5211 രൂപയാണ് അപേക്ഷകന് ഇപ്പോള്‍ അടച്ചുവരുന്നത്. ഭീമമായ നികുതി അടക്കേണ്ടി വരുന്നതിന്റെ പ്രയാസമാണ് തദ്ദേശഅദാലത്ത് മുമ്പാകെ പരാതി നല്‍കിയിട്ടുള്ളത്. പഞ്ചായത്ത് സെക്രട്ടറിയുടെ മറുപടിയും അസസ്മെന്റ് രജിസ്റ്ററും പരിശോധിച്ചതില്‍ വസ്തുനികുതി പരിഷ്ക്കരണം തറവിസ്തീർണ്ണാടിസ്ഥാനത്തില് നടപ്പിലാക്കിയ 2013-14 വർഷം മുമ്പ് തന്നെ പഴയ ARV നിരക്കില്‍ അപേക്ഷകന്റെ വീടിന് 3780 രൂപ വസ്തുനികുതിയുള്ളതായി കണ്ടു. കൂടാതെ 2000 സ്ക്വയർ ഫീറ്റ് അധികരിച്ച കെട്ടിടമായതിനാല്‍ 16-12-2015 ലെ സ.ഉ.(എം.എസ്.) നം. 358/15/തസ്വഭവ ഉത്തരവ് പ്രകാരം 2013-14 വർഷം മുമ്പ് ഉണ്ടായിരുന്ന ARV നിരക്കും അതിന്റെ 25 ശതമാനം തുകയും നികുതിയില്‍ വർദ്ധനവ് വന്നിട്ടുണ്ട്. കൂടാതെ 2023-24 വർഷം വസ്തുനികുതി പരിഷക്കരണത്തിന്റെ സർക്കാർ ഉത്തരവ് പ്രകാരമുള്ള നികുതി വർദ്ധനവും വന്നിട്ടുണ്ട്. അഥവാ കെട്ടിടത്തിന്റെ പ്രാരംഭം മുതല്‍ അടച്ചുവരുന്ന നികുതി ഇപ്പോള്‍ തറവിസ്തീർണ്ണാടിസ്ഥാനത്തില് അടക്കേണ്ടി വരുമായിരുന്ന നികുതിയേക്കാള്‍ വളരെ കൂടുതലാണ്. പഴയ ARV നിരക്കില്‍ നികുതി നിശ്ചയിച്ചത് കുറവ് വരുത്തുന്നതിനും ആയത് പ്രകാരം സഞ്ചയ സോഫ്റ്റ് വെയറില്‍ പ്യൂരിഫിക്കേഷന്‍ നടത്തി നികുതി ചേർക്കുന്നതിനും സർക്കാർ അനുമതി ആവശ്യമാണ്. പടിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ 10-08-2022 ലെ 10-ാം നമ്പർ തീരുമാനപ്രകാരം കെട്ടിടങ്ങളുടെ നികുതി ന്യായമായ രീതിയില്‍ പുനർനിർണ്ണയിക്കുന്നതിന് ആവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന് ബഹു.സർക്കാരിനോട് പഞ്ചായത്ത് കമ്മിറ്റി ഐകകണ്ഠ്യേന അഭ്യത്ഥിച്ച് തീരുമാനിച്ചിട്ടുണ്ട്. ആയതിനാല്‍ പഴയ ARV നിരക്കില്‍ നിർണ്ണയിച്ച നികുതി തറവിസ്തീർണ്ണാടിസ്ഥാനത്തില് പുനർനിർണ്ണയിക്കുന്നതിനും സഞ്ചയ സോഫ്റ്റ് വെയറില്‍ പ്യൂരിഫിക്കേഷന്‍ നടത്തുന്നതിനും പ്രത്യേക അനുമതിക്കായി സർക്കാരിന് സമർപ്പിക്കാവുന്നതാണ്.