LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
AL ALEIF, MANABOOR, KAVALAYOOR, KAVALAYOOR PO, TVPM
Brief Description on Grievance:
എന്റെ പേരിൽ ബാലരാമപുരം പഞ്ചായത്തിൽ നിർമിച്ച കെട്ടിടത്തിന് ബാലരാമപുരം പഞ്ചായത്ത് ആഫീസിൽ നിന്നും പെർമിറ്റ് ലഭിച്ചിട്ടുള്ളതാണ്. അത് പ്രകാരമാണ് ഞാൻ കെട്ടിടം പണികൽപിച്ചിട്ടുള്ളത് . എന്റെ ടി കെട്ടിടത്തിന് നമ്പർ ലഭിക്കുന്നതിന് പഞ്ചായത്ത് ആഫീസിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ ടി പഞ്ചായത്തിൽ നിന്ന് എനിക്ക് ഒരു കത്ത് ലഭിക്കുകയുണ്ടായി.. അതിൽ പറയുന്നത് ഒരു സൈഡ് കോൺസെന്റ് ആയതിനാൽ കെട്ടിടത്തിന്റെ ഉയരം കൂടുതൽ ആണെന്നും അതിനാൽ കെട്ടിട നമ്പർ അനുവദിക്കാൻ കഴിയില്ല എന്നും അറിയിച്ചു. എന്നാൽ ഞാൻ പെർമിറ്റ് പ്രകാരം ഉള്ള ഉയരത്തിയാണ് ടി കെട്ടിടം നിർമ്മിച്ചത് അന്നും അപേക്ഷയോടൊപ്പം CONCENT സമ്മർപ്പിച്ചിരുന്നതാണ്. അന്ന് പെർമിറ്റ് അനുവദിച്ചു നല്കിയതുമാണ്. എന്നാൽ കംപ്ലീഷൻ സമയം ഇത് നിയമപരമല്ല എന്ന് പറയുന്നു. സാർ ഞാൻ ബാങ്കിൽ നിന്നും വലിയൊരു തുക ലോൺ എടുത്തിട്ടാണ് ടി കെട്ടിടം നിർമിച്ചിട്ടുള്ളത്. എനിക്ക് കെട്ടിടനിർമാണ ചട്ടങ്ങളെകുറിച്ച് അറിവില്ലാത്തതാണ്. ആയതിനാൽ ടി ആഫീസിൽ നിന്നും എനിക്ക് അവതിച്ച പെർമിറ്റ് പ്രകാരം ആണ് പണിചെയ്തതും. എന്നാൽ ഇപ്പോൾ ടി ആഫീസിൽ നിന്നും എനിക്ക് നമ്പർ നൽകാത്തതുകാരണം എനിക്ക് വലിയ സാമ്പത്തിക നഷ്ടവും മനഃപ്രയാസവും ഉണ്ടാകുന്നുണ്ട്. ലക്ഷങ്ങൾ മുതൽ മുടക്കിയിട്ടും അതിൽ നിന്നും യാതൊരു നേട്ടവും ഇല്ലാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത്. അതുകൊണ്ട് ദയവു ചെയ്ത് സ്ഥല പരിശോധന നടത്തി എന്റെ ടി കെട്ടിടത്തിന് നമ്പർ അനുവധിച്ച് നാകണമെന്ന് വിനീതമായ അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 41
Updated on 2024-11-18 17:03:11
സ്ഥലപരിശോധനയിൽ ബാലരാമപുരം - വിഴിഞ്ഞം റോഡിൽ ബാലരാമപുരം ജംഗ്ഷനിൽ നിന്നും ഏകദേശം 300 മീറ്റർ അകലത്തിൽ റോഡിന് വലതുവശത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. പണി പൂർത്തിയായ കെട്ടിടം ഗ്രൂപ്പ് F വാണിജ്യ ഗണത്തിലാണ് ഉൾപ്പെടുന്നത്. കെട്ടിടത്തിൻ്റെ മുൻവശത്ത് ഗ്രൗണ്ട് ഫ്ലോർ ഗ്രൗണ്ട് ലെവലിലും പുറകുവശത്ത് സെല്ലാർ ഫ്ലോർ ആയി പ്ലാനിൽ രേഖപ്പെടുത്തിയിരിക്കുന്ന നില, ഗ്രൗണ്ട് ലെവലിലുമാണ് സ്ഥിതി ചെയ്യുന്നത്. സെല്ലാർഫ്ലോർ പൂർണമായുംBelow ground level അല്ലാത്തതിനാൽ തന്നെ ആയതിനെ സെല്ലാർഫ്ലോർ ആയി പരിഗണിക്കാൻ സാധിക്കുകയില്ല.KPBR 2019 അനുസരിച്ച് കെട്ടിടത്തോട് ചേർന്നുള്ള ശരാശരി ഗ്രൗണ്ട് ലെവലിൽ നിന്നാണ് കെട്ടിടത്തിൻ്റെ ഉയരം കണക്കാക്കുന്നത്. ആയത് പ്രകാരം പരിശോധിക്കുമ്പോൾ കെട്ടിടത്തിന്റെ ഉയരം 8.85 മീറ്ററാണ്. (കെട്ടിടത്തിൻ്റെ മുൻവശത്തു നിന്നുള്ള ഉയരം 6.76 മീറ്റർ പുറകുവശത്ത് നിന്നുള്ള ഉയരം 9.41 മീറ്റർ )ആണ്. പ്രസ്തുത കെട്ടിടത്തിൻ്റെ ഒരു വശം പ്ലോട്ട് അതിർത്തിയോട് അബട്ട് ചെയ്താണ് നിർമ്മിച്ചിരിക്കുന്നത്. KPBR2019 ചട്ടം 26 (4 ) പ്രകാരം 7 മീറ്റർ ഉയരം വരെയുള്ള കെട്ടിടങ്ങൾക്ക് മാത്രമേ ഒരു വശം അബട്ട് ചെയ്തു നിർമ്മിക്കാൻ സാധിക്കുകയുള്ളൂ. കെട്ടിടത്തിന്റെ മുൻവശത്ത് മൂന്ന് മീറ്റർ കുറഞ്ഞ അകലം വേണ്ടിടത്ത് യഥാക്രമം 9.2 മീറ്റർ 9.1 മീറ്ററും റിയർ യാർഡിൽ 1.5 മീറ്റർ അകലം വേണ്ടിടത്ത് യഥാക്രമം 2.7 മീറ്ററും 2.3 മീറ്ററും ഒരു വശത്ത് 1 മീറ്ററും കുറഞ്ഞ അകലം വേണ്ടിടത്ത് 1.63.1.5 1.2 1.43,. 1.39 മീറ്റർ എന്നിങ്ങനെയാണ് അകലം ലഭ്യമായിട്ടുള്ളത്. കെട്ടിടത്തിന്റെ വശത്ത് സ്റ്റെയർകേസിന്റെ ഭാഗത്ത് മുകളിലായി 1 മീറ്റർ വീതിയിൽ പാസേജ് നൽകിയിട്ടുണ്ട്. ആയതിനാൽ ഈ ഭാഗത്ത് 0.55 മീറ്റർ അകലം ലഭ്യമായിട്ടുള്ളത് .ചട്ട പ്രകാരം ഒരു മീറ്റർ അകലം പ്ലോട്ട് അതിർത്തിയിൽ നിന്നും ആവശ്യമാണ്. ഈ ഭാഗത്ത് സ്റ്റെയർകേസിലേക്കുള്ള പ്രവേശനം കഴിഞ്ഞ് പുറത്തേക്ക് പ്രൊജക്ട് ചെയ്തു നിൽക്കുന്ന ഭാഗത്താണ് ചട്ടലംഘനം കാണുന്നത് .വിഭാഗത്തെ പാസ്സേജ് ഒഴിവാക്കി ഷെയ്ഡ് പ്രൊജക്ഷൻ ആക്കി 1 മീറ്റർ സെറ്റ് ബാക്ക് കിട്ടുന്ന തരത്തിൽ ക്രമീകരണം വരുത്തുന്ന മുറക്ക് പരിഗണിക്കാവുന്നതാണ്. കൂടാതെ കെട്ടിടത്തിന്റെ സെല്ലാർ ഫ്ലോർ പൂർണമായും ground level ആകുന്ന തരത്തിൽ മാറ്റം വരുത്തി കെട്ടിടത്തിന്റെ ശരാശരി ഉയരം 7 മീറ്ററോ അതിൽ താഴെയോ ആകുന്ന തരത്തിലുള്ള ക്രമീകരണം വരുത്തിയാൽ KPBR ചട്ടം 26 ലംഘനം ഒഴിവാക്കാവുന്നതായി കാണുന്നു. കെട്ടിടത്തിൻ്റെ സെല്ലാർ ഫ്ലോറിലേക്കുള്ള ഡ്രൈവ് വേ നിലവിൽ 2.62 മീറ്റർ 2.9 എന്നിങ്ങനെയാണ് വീതി കാണിക്കുന്നത്. KPBR 2019 ചട്ടം 29(4)(ii) പ്രകാരം ഡ്രൈവ് വേക്ക് ആയുള്ള റാമ്പിന് 3.5 മീറ്റർ വീതി ആവശ്യമാണ്. ആയത് ലഭ്യമല്ല. പ്ലോട്ടിലെ ഡ്രൈവ് വേ 3 മീറ്ററും ഡ്രൈവ് റാമ്പ് 3.5 മീറ്ററും ലഭിക്കത്തക്ക രീതിയിൽ പ്ലോട്ട് ക്രമീകരണം എന്നിവയുൾപ്പെടെ നടത്തിയ ശേഷം പുതുക്കിയ സ്കെച്ച് സമർപ്പിക്കുന്നതനുസരിച്ച് സ്ഥല പരിശോധന നടത്തി തുടർ നടപടികൾ സ്വീകരിക്കുന്നതിന് ബാലരാമപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസി. എഞ്ചിനീയർ എന്നിവർക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.