LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CHIRAPPURATHU AYARKUNNAM P O KOTTAYAM
Brief Description on Grievance:
ഞാൻ ഈ ഭൂമി വാങ്ങിയ സമയത്തു ഭൂമി കിടന്നിരുന്നത് പോലെയാണ് ഇപ്പോഴും കിടക്കുന്നതു .എനിക്ക് സ്ഥലം തന്ന ആളാണ് ഭൂമി ഈ നിലയിലാക്കി തന്നത് എനിക്ക് സ്ഥലം തന്ന ആളിനെ കുറിച്ച് യാതൊരു വിവരവും ഇല്ല മാത്രമല്ല എനിക്ക് ബിൽഡിംഗ് പെർമിറ്റ് തന്ന സമയത്ത് ടി ഭൂമി യുടെ കിടപ്പനുസരിച്ചു യാതൊരു OBJECTION -O സ്ഥലപരിശോധന നടത്തിയ പഞ്ചായത്തിന്റെ എഞ്ചിനീയർ പറഞ്ഞിരുന്നില്ല .നിലവിൽ മണ്ണ് നീക്കം ചെയ്തതായി കാണുന്ന ഭാഗത്ത് 3 അടി വീഥിയിൽ നടപ്പാതയ്ക്കു സ്ഥലം വിട്ടു കൊടുക്കകയും ആ സ്ഥലത്ത് കോൺക്രീറ്റ് ചെയ്യുകയും മണ്ണ് നിരപ്പിൽ നിന്ന് 3 ഉയരത്തിൽ ഭിത്തി കെട്ടുകയും ചെയ്തു ആർക്കും ഒരു ബുദ്ധിമുട്ടും വരാത്ത വിധത്തിൽ സുരക്ഷിതമാക്കുകയും ചെയ്തിട്ടുണ്ട് .സ്ഥലത്തിന്റെ പുറകിൽ ഒരു വീട് മാത്രമേ ഉള്ളു .അവർക്കു ഒരു പരാതിയുമില്ല എന്ന സമ്മത പത്രം തന്നിട്ടുണ്ട് .ദയവായി സ്ഥലപരിശോധന നടത്തി യഥാർത്ഥ സാഹിതി ബോധ്യപ്പെട്ടു എന്നെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Final Advice made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 42
Updated on 2024-10-29 14:17:44
പരാതിക്കാരിയുടെ പേരിലുള്ള സർവ്വേ നമ്പർ 597/1B(RS No. 78/4) ൽ പെട്ട സ്ഥലത്തു 13.01.2022 ലെ A4-BA(16505)/2022 നമ്പരായി കൂരോപ്പട പഞ്ചായത്തിൽ നിന്നും വീട് പണിയുന്നതിനായി പെർമിറ്റ് ലഭ്യമാക്കിയിട്ടുള്ളതാണ്. ടി കെട്ടിട നിർമ്മാണം നിലവിൽ പൂർത്തീകരിച്ചിട്ടുള്ളതും, നമ്പരിംഗിനായി അപേക്ഷിച്ചപ്പോൾ ടി സ്ഥലത്തു നിന്നും അനുവാദമില്ലാതെ മണ്ണ് നീക്കം ചെയ്തിട്ടുള്ളതായും, ടി കെട്ടിടത്തിൻറെ പുറകു വശം ചേർന്ന് ഒരു സ്വകാര്യ വഴി പോകുന്നുണ്ടന്നും, ടി ഭാഗത്തു സംരക്ഷണ ഭിത്തി കെട്ടണമെന്നും മറ്റുമുള്ള ഒബ്ജക്ഷൻ പഞ്ചായത്തിൽ നിന്നും നൽകിയതിനെതിരെയാണ് ഈ പരാതി. സ്ഥലം പരിശോധിച്ചതിൽ നിന്നും, പെർമിറ്റ് ഫയൽ പരിശോധിച്ചതിൽ നിന്നും, ഗൂഗിൾ ഏർത് വഴി സൈറ്റ് പരിശോധിച്ചതിൽ നിന്നും, അയൽവാസികളോട് വിവരം ആരാഞ്ഞതിൽ നിന്നും 2020 നു മുൻപാണ് ടി സ്ഥലത്തു നിന്നും മണ്ണ് നീക്കം ചെയ്തിട്ടുള്ളതായാണ് ബോധ്യപ്പെട്ടിട്ടുള്ളത്. പെർമിറ്റ് നൽകിയപ്പോൾ മണ്ണ് മാറ്റുന്നത് സംബന്ധിച്ച് യാതൊരു നിർദേശവും പഞ്ചായത്തിൽ നിന്നും നല്കിയിട്ടില്ലാത്തതുമാണ്. കൂടാതെ ടി വസ്തുവിൻറെ പുറകിൽ കൂടി ഉള്ള സ്വകാര്യ വഴി പരാതിക്കാരി തന്നെ വിട്ടുകൊടുത്തിട്ടുള്ളതും, ടി ഭാഗത്തു 60 സെ മീ ഉയരത്തിൽ ചുറ്റുമതിൽ നിർമ്മിച്ചിട്ടുള്ളതും, ടി ഭാഗത്തു മൺതിട്ട രണ്ടു തട്ടായിട്ടാണ് നിലവിൽ ഉള്ളത്. കൂടാതെ ഏകദേശം ഒന്നര മീറ്ററോളം ടി വഴിയിൽ നിന്നും മാറിയാണ് ടി മൺതിട്ട നിൽക്കുന്നത്. കൂടാതെ ടി മൺതിട്ട ഉറപ്പില്ലാത്തതാണെന്നുള്ള പഞ്ചായത്തിൻറെ ആക്ഷേപം ശരിയല്ല എന്നാണ് പരിശോധനയിൽ ബോധ്യപ്പെട്ടിട്ടുള്ളത്. ആയതിനാൽ ടി കെട്ടിടത്തിന് നമ്പർ ഇട്ടു നല്കാൻ കൂരോപ്പട പഞ്ചായത്ത് സെക്രട്ടറിയോട് നിർദേശിച്ചു തീരുമാനിച്ചു. (പരാതിക്കാരിക്ക് 13.01.22 ൽ പെർമിറ്റ് നൽകിയതിന് ശേഷമാണ് മണ്ണ് നീക്കം ചെയ്തത് എന്ന പഞ്ചായത്തിൻറെ ആക്ഷേപം ശരിയല്ല എന്നാണ് കാണുന്നത്. പെർമിറ്റ് എടുക്കുന്നതിനു മുൻപ് അനുവാദമില്ലാതെയാണ് ടി സ്ഥലത്തു നിന്നും മണ്ണ് നീക്കം ചെയ്തത് എങ്കിൽ ഇത് സംബന്ധിച്ച വിവരം ജിയോളജി വകുപ്പിനെ പഞ്ചായത്തിന് അറിയിക്കാവുന്നതാണ്.)
Final Advice Verification made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 43
Updated on 2024-11-02 14:20:05
നമ്പരിട്ടു നൽകി