LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PERIPILAYIL HOUSE ,PERIKKALLUR
Brief Description on Grievance:
കെട്ടിട നമ്പർ ലഭിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 42
Updated on 2024-11-11 06:30:16
25.10.2024 വൈകുന്നേരം 3 മണിക്ക് നടന്ന ഓൺലൈൻ അദാലത്ത് യോഗത്തിൽ പരാതിക്കാരൻ ഹാജരായില്ല. അദാലത്ത് കൺവീനറെ കൂടാതെ അംഗങ്ങളായ ശ്രീ സഫീർ, അസി. എക്സി എഞ്ചിനിയർ, ശ്രി രഞ്ജിത്, ഡെപ്യൂട്ടി ടൌണ്‍ പ്ലാനർ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ അധിക ചുമതലയുള്ള അസിസ്റ്റൻ് സെക്രട്ടറി ശ്രി. ബിജു, അസിസ്റ്റൻറ് എഞ്ചിനിയർ ശ്രീമതി ഗീതുമോൾ കുരിയൻ എന്നിവർ പങ്കടുത്തു. പരാതിക്കാരനുമായി നേരിട്ട് അന്വേഷണം നടത്തിയെന്നും പരാതിക്കാരനായ ശ്രീ. മുസ്തഫ പെരുമ്പിലായില് എന്നവരുടെ പേരിലല്ല അപേക്ഷയെന്നും ശ്രീ. സലീം താഴത്തേതില്‍ എന്നവർ കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനായി 4339/2024 നമ്പറായി അപേക്ഷ സമർപ്പിച്ചിരുന്നുവെന്നും, കെട്ടിട നമ്പര്‍ അനുവദിക്കാത്തതിനാലാണ് പരാതി നല്‍കിയിട്ടുള്ളത് എന്നും അറിയിച്ചതായി സെക്രട്ടറി പറഞ്ഞു. കൂടാതെ മേല്‍ പരാതി പ്രകാരം ഫയല്‍ പരിശോധിച്ചതില്‍ ശ്രീ. സലിം, താഴത്തേതില്‍ എന്നവര്‍ക്ക് വെളളമുണ്ട ഗ്രാമ പഞ്ചായത്തില്‍ നിന്നും എ2 ഗണത്തിലുള്ള കെട്ടിടം നിര്‍മ്മിക്കുന്നതിന് 22/11/2022 ന് A4(BA-363941/2022) പെർമിറ്റ് അനുവദിച്ചിരുന്നതായും ടിയാന് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ച് 28/06/2024 തിയതി ഗ്രാമ പഞ്ചായത്തില്‍ പൂര്‍ത്തീകരണ പ്ലാന്‍ സമര്‍പ്പിക്കുകയും ആയതു പ്രകാരം സാങ്കേതിക വിഭാഗം പരിശോധനക്കായി അസി. എഞ്ചിനീയര്‍ക്ക് കൈമാറുകയും, അസി. എഞ്ചിനീയറുടെ സ്ഥലപരിശോധനയില്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ച സ്ഥലം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധപ്പെടുത്തിയ സോണേഷന്‍ മാപ്പില്‍ റെഡ് സോണിന്റെ 500 മീറ്റര്‍ പരിധിയില്‍ ഉള്‍പ്പെട്ടു വരുന്നതായും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് പ്രകാരം നിര്‍മ്മാണ അനുമതി നല്കാന് കഴിയാത്ത സ്ഥലത്താണ് പെര്‍മിറ്റ് അനുവദിച്ചിട്ടുള്ളത് എന്ന് അസി. എഞ്ചിനിയര്‍ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കെട്ടിട നമ്പര്‍ അനുവദിക്കാതിരുന്നത് എന്നും ആയതിന്റെ തുടര്‍ നടപടിയായി കെട്ടിട നിർമ്മാണാനുമതി താല്‍ക്കാലികമായി റദ്ദു ചെയ്തതായും മേല്‍ വിവരം അപേക്ഷകനെ അറിയിച്ചിരുന്നതായും സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ 21/08/2019 ലെ DCWY/9464/2019-DEOC 1 നമ്പര്‍ ഉത്തരവ് പ്രകാരം വയനാട് ജില്ലയില്‍ ദുരന്ത സാധ്യതാ പ്രദേശത്ത് അതിരില്‍ നിന്നും 500 മീറ്റര്‍ ചുറ്റളവില്‍ കെട്ടിട നിര്‍മ്മാണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആയതു പ്രകാരം കെട്ടിടത്തിന്റെ പരമാവധി ഉയരം 8 മീറ്റർ/ 2 നിലയിലായും കെട്ടിടത്തിന്റെ വസ്തീര്‍ണ്ണം 200 ച.മീ യില്‍ കൂടുവാനോ പാടില്ലാത്തതാണ്. 07/11/2019 ലെ DCWY/9464/2019-DEOC 1 ഉത്തരവ് പ്രകാരം ദുരന്ത സാധ്യതാ പ്രദേശം എന്നത് റെഡ് സോണില്‍ നിന്നും 500 മീ ചുറ്റളവായി സ്പഷ്ടീകരണം നടത്തുകയും ചെയ്തിട്ടുണ്ട്. ടിയാന് അനുവദിച്ച പെര്മിറ്റല് നിന്നും വ്യതിചലിക്കാതെയാണ് നിർമ്മാണം പൂർത്തീകരിച്ചത് എന്നും കെട്ടിടത്തിന്റെ വിസ്തീർണ്ണമോ, ഉയരമോ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പ്രതിപാദിച്ചിട്ടില്ല. പരാതിയുടെ കൂടെ സമര്‍പ്പിച്ച പെർമിറ്റില്‍ കെട്ടിടം പ്രത്യേക വാസഗൃഹം ഗണത്തില്‍ പെടുന്നതാണെന്ന് ബോധ്യമായിട്ടുണ്ട്. 21/08/2019 തീയ്യതിയിലെ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് നിലനില്‍ക്കെ 22/11/2022 ന് കെട്ടിട നിര്‍മ്മാണാനുമതി നല്കാന് പാടില്ലാത്തതാണ്. എന്നിരുന്നാലും ദുരന്ത സാധ്യതാ പ്രദേശത്ത് നിർമ്മാണാനുമതി നല്കി പെർമിറ്റ് അനുവദിച്ച് നിർമ്മാണം പൂർത്തിയായ സാഹചര്യത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രത്യേക അനുമതി തേടാൻ പരാതിക്കാരനോട് ഉപദേശിച്ചും, നിലവിലെ ഫയലിൽ ചട്ടപ്രകാരമുള്ള തുടർ സ്വീകരിക്കാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയും തീർപ്പാക്കുന്നു. വിഷയം ജില്ലാ ജോയിൻ്റ് ഡയറക്ടറുടെ ശ്രദ്ധയിൽ പെടുത്താനും തീരുമാനിച്ച് തീർപ്പാക്കുന്നു.