LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MADATHIL THAZHATH MAKKADA KAKKODI PIN 673611
Brief Description on Grievance:
FOR BUILDING NUMBER
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 41
Updated on 2024-11-01 14:45:17
ശ്രീമതി രമ്യ,W/O സുനിൽ,മഠത്തിൽ താഴത്ത്, കൊളക്കാട് (പി.ഒ), അത്തോളി എന്നവർ ഗ്രാമ പഞ്ചായത്തിൽ നിന്നും A4-BA(188816)/2019 പ്രകാരം അനുവദിച്ച കെട്ടിട നിർമ്മാണ അനുമതി പ്രകാരം നിർമ്മാണം പൂർത്തിയാക്കിയ വീടിന് ഒക്യുപൻസി അനുവദിക്കുന്നില്ല എന്നാണ് പരാതി. ബന്ധപ്പെട്ട ഫയൽ സഹിതം ഗ്രാമ പഞ്ചായത്ത് ഓവർസിയർ ഹാജരായി. അനുമതിയിൽ ഉൾപ്പെടാത്ത കിണർ അധിക നിർമ്മാണം നടത്തിയതായും പ്ലോട്ടിന്റെ വടക്കു വശത്തു കൂടി കടന്നു പോകുന്ന ലെയിനിൽ നിന്നും ചട്ടം 23(3) പ്രകാരം പാലിക്കേണ്ട 1.5 മീറ്റർ അകലം പാലിക്കാത്തതിനാൽ കംപ്ലീഷൻ പ്ലാൻ നിരസിച്ച് അറിയിപ്പ് നൽകിയതായി കാണുന്നു. ശ്രീമതി രമ്യ സമർപ്പിച്ച പരാതിയിൽ പ്രസ്തുത ഇടവഴിയായി കാണിച്ച ഭാഗം പൊതുവഴിയില്ലെന്നും ആൾ സഞ്ചാരമില്ലാത്തതും ആരും ഉപയോഗിക്കാത്തതാണെന്നും പറയുന്നു. സ്ഥലപരിശോധന നടത്തിയ ഓവർസിയർ പ്രസ്തുത ഇടവഴിയായി കാണിച്ച സ്ഥലം വഴി സഞ്ചാരത്തിന് ഉപയോഗിക്കുന്നതല്ലെന്ന് അറിയിച്ചു.ശ്രീമതി .രമ്യയെ ഫോണിലൂടെ കേട്ടതിൽ ഇടവഴി ഉൾപ്പെടുന്ന ഭാഗം ടിയാരിയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണെന്നും അറിയിച്ചു. ഈ സാഹചര്യത്തിൽ പ്രസ്തുത സ്ഥലത്തിന്റെ ഉടമയുടെ സമ്മതപത്രവും ഇടവഴിയുടെ ഉടമസ്ഥത സംബന്ധിച്ച് രേഖകളും ഹാജരാക്കുന്ന മുറക്ക് പരിശോധിച്ച് തീരുമാനമെടുക്കുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിച്ച് തീർപ്പാക്കുന്നു. ഇക്കാര്യത്തിൽ ആവശ്യമായ അറിയിപ്പ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അപേക്ഷകയ്ക്ക് നൽകേണ്ടതാണ്.