LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പൂത്തോളികുനിയിൽ,
Brief Description on Grievance:
കെട്ടിടനികുതി സംബന്ധിച്ച്
Receipt Number Received from Local Body:
Escalated made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 18
Updated on 2023-12-28 13:19:04
പരാതി പരിശോധിച്ചു. നിലവിലുളള കെട്ടിടത്തിടത്തോട് അനുബന്ധിച്ച് പരാതിക്കാരന് അധിക നിര്‍മ്മാണം നടത്തിയിട്ടുണ്ട് എന്നും, മാസ്റ്റര്‍ പ്ലാന്‍ പ്രകാരം റസിഡന്‍ഷ്യല്‍ ഏരിയയില്‍ വരുന്ന മേല്‍ നിര്‍മ്മാണം വരുന്ന ഭാഗത്ത് സോണിക് റഗുലേഷന് പ്രകാരം 2002 വരെയുളള കെട്ടിടങ്ങള്‍ക്ക് മാത്രമേ അനുമതി നല്കാന് സാധിക്കുളളൂ എന്ന കാരണത്താല്‍ ജില്ലാ ടൗണ്‍ പ്ലാനര്‍ അധിക നിര്‍മ്മാണം ക്രമവല്‍ക്കരിക്കുന്നതിനുളള അപേക്ഷ നിരസിച്ചതായും ബോധ്യപ്പെട്ടു. എന്നാല്‍ അതേസമയം അധിക നിര്‍മ്മാണം നടത്തിയതിന്റെ പേരില്‍ നിലവില്‍ ഉണ്ടായിരുന്ന നമ്പറുകള്‍ റദ്ദ് ചെയ്യുകയും, പുതിയ U A നമ്പര്‍ അനുവദിച്ച് നിലവിലുണ്ടായിരുന്ന കെട്ടിട നമ്പര്‍ ഉള്‍പ്പെടെ മൂന്നിരട്ടി നികുതി ചുമത്തുകയും, 2019 ല്‍ മുതല്‍ ആയത് ഈടാക്കി വരുകയും അതേ സമയം അനധികൃത നിര്മ്മാണങ്ങള്ക്കെതിരെയുളള യാതൊരുവിധ നടപടിയും സ്വീകരിക്കാത്തതുമായ നഗരസഭയുടെ ഈ വിഷയത്തിലെ നടപടിക്രമങ്ങള്‍ നിയമ പരമായി ശരിയാണോ എന്ന് സമിതിക്ക് സംശയം ഉണ്ട്. ഈ സാഹചര്യത്തില്‍ വിശദ പരിശോധനക്കായി പരാതി ജില്ലാ അദാലത്ത് സമിതിയിലേക്ക് കൈമാറുന്നതിന് തീരുമാനിച്ചു. ഇക്കാര്യം അപേക്ഷകനെ രേഖാമൂലം അറിയിക്കുന്നതിന് നഗരസഭ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ആയതിന്റെ പകര്‍പ്പ് അടുത്ത അദാലത്തില്‍ ഹാജരാക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയും തീരുമാനിച്ചു.
Final Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 14
Updated on 2024-03-01 12:10:20
അപേക്ഷകനെ നേരില്‍ കേള്‍ക്കുകയും ഫയല്‍ പരിശോധിക്കുകയും ചെയ്തു. അനുമതി നല്‍കിയതില്‍ നിന്നും വ്യത്യസ്തമായി സെല്ലാര്‍ ഫ്ലോറില്‍ പാര്‍ക്കിംഗ് ഏരിയയായി കാണിച്ച സ്ഥലം ഉള്‍പ്പെടെ നിര്‍മ്മാണം നടത്തിയിട്ടുണ്ട്. BA-121/2005-06 പ്രകാരം അനുമതി ലഭിച്ച് നമ്പര്‍ അനുവദിച്ച കെട്ടിടത്തോട് ചേര്‍ന്ന് അനധികൃത നിര്‍മ്മാണം നടത്തിയതിനെ തുടര്‍ന്ന് അനധികൃതമായി നിര്‍മ്മിച്ച മുറികള്‍ക്ക് താഴെ നിലയിലും ഒന്നാം നിലയിലും 24 UA നമ്പറുകല്‍ അനുവദിച്ചിരുന്നതാണ്. The Kerala Municipality Building (Regularisation of Unauthorised Construction) Rules, 2018 പ്രകാരം മേല്‍ കെട്ടിടം റെഗുലറൈസ് ചെയ്യുന്നതിന് 14.05.2018 തിയ്യതിയില്‍ സമര്‍പ്പിച്ച അപേക്ഷ 28.11.2018 തിയ്യതിയില്‍ നഗരാസൂത്രകന് സെക്രട്ടറിക്ക് തന്നെ നിരസിക്കാവുന്നതാണെന്ന് അറിയിച്ചതുമാണ്. (അംഗീകരിച്ച മാസ്റ്റര്‍ പ്ലാന്‍ പ്രകാരം റെസിഡന്‍ഷ്യല്‍ ഏരിയയില്‍ ഉള്‍പ്പെടുന്നു, 200 ച.മീ. വരെയുള്ള ഷോപ്പ് കെട്ടിടങ്ങള്‍ക്ക് മാത്രമേ അനുവദനീയമായുള്ളൂ, മറ്റ് ചട്ട ലംഘനങ്ങളും). 29.07.2021 തിയ്യതിയില്‍ കെട്ടിട ഉടമകളായ മൂസ്സ പുത്തോളി താഴെ കുനിയില്‍ മുതല്‍ പേര് വീണ്ടും സമര്‍പ്പിച്ച ക്രമവല്‍ക്കരണ അപേക്ഷയില്‍ അപാകതകള്‍ പരിഹരിച്ച് പ്ലാന്‍ പുന സമര്‍പ്പിക്കുന്നതിന് സെക്രട്ടറി അറിയിപ്പ് നല്‍കിയതുമാണ്. കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ക്ക് വിധേയമായി നിര്‍മ്മാണം ക്രമീകരിച്ച് അപേക്ഷ സമര്‍പ്പിക്കുകയോ, 09/02/2024 ലെ സ.ഉ.(പി) നം.20/2024/എല്‍.എസ്.ജി.ഡി. ഉത്തരവ് പ്രകാരം അനധികൃത കെട്ടിടങ്ങള്‍ റെഗുലറൈസ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുകയോ ചെയ്യാവുന്നതാണെന്ന് അപേക്ഷകന് നിര്‍ദ്ദേശം നല്‍കുന്നതിന് തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 15
Updated on 2024-09-21 23:53:01
അപാകതകള്‍ പരിഹരിച്ച് അപേക്ഷ സമര്ക്കേണ്ടതുണ്ട്. തുടര്‍ നടപടികള്‍ ആവശ്യമില്ല.