LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
K Jayaprakash Perumkulam Kollam691566
Brief Description on Grievance:
Building Number
Receipt Number Received from Local Body:
Final Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 50
Updated on 2024-11-08 14:54:56
കുളക്കട ഗ്രാമപഞ്ചായത്തില്‍ പെരുങ്കുളം ജയവിലാസത്തില്‍ കെ. ജയപ്രകാശ് വീട്ടു നമ്പര്‍ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയില്‍ പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിന് നമ്പര്‍ ലഭിക്കുന്നതിന് കുളക്കട ഗ്രാമപഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും വീട് നിര്‍മ്മിച്ചപ്പോള്‍ റോഡില്‍ നിന്നും നിശ്ചിത അകലം പാലിക്കുന്നില്ലാ എന്ന സാങ്കേതിക കാരണത്താന്‍ വീട്ടു നമ്പര്‍ അനുവദിച്ച് ലഭിക്കുന്നില്ലായെന്നും കെട്ടിടത്തിന് നമ്പര്‍ ലഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നുമാണ് അപേക്ഷയില്‍ പറഞ്ഞിട്ടുളളത്. അപേക്ഷകന് കുളക്കട ഗ്രാമപഞ്ചായത്തിലെ കലയപുരം വില്ലേജിലെ റീസര്‍വ്വേ നമ്പര്‍ 301 / 15-2 ല്‍ പ്പെട്ട 2.02 ആര്‍സ് സ്ഥലത്ത് നിര്‍മ്മിച്ചിട്ടുളള സ്ഥലത്ത് 148.06 ച.മീ വിസ്തൃതിയുളള താമസാവശ്യത്തിനുളള കെട്ടിടം നിര്മ്മിച്ചിട്ടുളളതായും ടി കെട്ടിടം നിര്‍മ്മിച്ചിട്ടുളളത് വീടിന് മുന്‍വശത്തുളള പി. ഡബ്ള്യു. ഡി റോഡില്‍ നിന്നും മതിയായ അകലം പാലിക്കാതെയാണെന്നും കേരള പഞ്ചായത്ത് രാജ് ആക്ട് 220 ബി യുടെ ലംഘനമുളളതിനാലാണ് കെട്ടിടത്തിന് നമ്പര്‍ നല്കാന് കഴിയാത്തതെന്നും അപേക്ഷകന് അനധികൃത കെട്ടിടങ്ങള്‍ 2024 കേരള പഞ്ചായത്ത് കെട്ടിട ( അനധികൃത നിര്‍മ്മാണങ്ങളുടെ ക്രമവത്ക്കരണം) ചട്ടങ്ങള്‍ പ്രകാരം കെട്ടിടം ക്രമവത്ക്കരിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്ഥല പരിശോധനയില്‍ ടി കെട്ടിടത്തിന്റെ മുന്‍വശത്ത് ഒരു ഭാഗത്ത് വിളകേള്ക്കും പാറ, പൊങ്ങന്‍ പാറ, പി.ഡബ്ള്യു.ഡി റോഡില്‍ നിന്നും 3 മീറ്റര്‍ അകലം ആവശ്യമുളള സ്ഥാനത്ത് 2.29 മീറ്റര്‍ മാത്രമേ സെറ്റ് ബാക്ക് ഉളളുവെന്ന് കാണാന്‍ കഴിഞ്ഞു. ടി കെട്ടിടം കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷന്‍ 220 ബി യിലെ വ്യവസ്ഥകള്‍ ലംഘിച്ചാണ് നിര്‍മ്മിച്ചിട്ടുളളതെന്ന് കാണുന്നു. ആയതിനാല്‍ കെ പി ബി ആര് പ്രകാരം റഗുലറൈസ് ചെയ്യാന്‍ കഴിയാത്തതാണെന്ന് കാണുന്നു. ടി കെട്ടിടം 2019 ന് മുമ്പ് നിര്‍മ്മിച്ചതായതിനാലും 220 ബി ലംഘിക്കുന്നുവെങ്കിലും 148.06 ച.മീ. മാത്രം വിസ്തീര്മുളള താമസ കെട്ടിടമായതിനാലും റോഡില്‍ നിന്നും 2 മീറ്ററില്‍ കൂടതല്‍ അകലം ഉളളതിനാലും 2024 കേരള പഞ്ചായത്ത് കെട്ടിട ( അനധികൃത നിര്‍മ്മാണങ്ങളുടെ ക്രമവത്ക്കരണം) ചട്ടങ്ങള്‍ പ്രകാരം ക്രമവത്ക്കരിക്കാന്‍ കഴിയുന്നതാണ്. ആയതിന് നല്കിയിട്ടുളള അപേക്ഷയില്‍ പഞ്ചായത്ത് കണക്കാക്കി ഫയലില്‍ രേഖപ്പെടുത്തിയിരിക്കുന്ന ക്രമവത്ക്കരണ ഫീസ് ക്രമപ്രകാരമല്ല. ആയത് നിയമാനുസരണം കണക്കാക്കി അപേക്ഷകന് സമര്‍പ്പിച്ചിട്ടുളള ക്രമവത്ക്കരണത്തിന് വേണ്ടിയുളള അപേക്ഷ, ഒരാഴ്ചയ്ക്കകം ജില്ലാ ടൌണ്‍ പ്ലാനര്‍ക്ക് സമര്‍പ്പിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുന്നതിനും. ക്രമവത്ക്കരണ ഉത്തരവ് ഉണ്ടാകുന്ന മുറയ്ക്ക് നിയമാനുസൃത നമ്പര്‍ നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.