LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
അബ്ദുൽ ബാരി & ആബിദ പള്ളിയാലിൽ കുളക്കാട് കുറ്റിപ്പുറം 7907613911
Brief Description on Grievance:
2024/3/25ന് വീട് നിർമ്മിക്കുവാൻ പെർമിറ്റ് ലഭിക്കുന്നതിന് വേണ്ടി കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു. ഇഞ്ചീനിയറിങ് വിഭാഗം പരിശോധന നടത്തിപോയി. കൃഷി ഓഫീസറുടെ ഡാറ്റ ബാങ്കിൽ ഉള്പെട്ടത് അല്ല എന്ന് തെളിയിക്കുന്ന കോപ്പി ഒപ്പിട്ട് സീൽ വച്ച കോപ്പി അറ്റാച്ച് ചെയ്തു കൊടുത്. വികലാങ്കൻ ആയ എനിക്ക് നാട്ടുകാരുടെ സഹായത്തോടെ നിർമിക്കുന്ന വീട് ആണ്. പേർമ്മിറ്റ് അനുവദിച്ചു നൽകണം എന്ന് അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 42
Updated on 2024-11-05 11:55:20
30-10-24ലെ അദാലത്തിലെ തീരുമാനം. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പരാതി 2 അബിദുൽ ബാരി അബ്ദുൽ ബാരി & ആബിദ പള്ളിയാലിൽ, കുളക്കാട് കുറ്റിപ്പുറം 7907613911 എന്നവർ 25-3-24ന് വീട് നിർമ്മിക്കുവാൻ പെർമിറ്റ് ലഭിക്കുന്നതിന് വേണ്ടി കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു. എഞ്ചീനിയറിങ് വിഭാഗം പരിശോധന നടത്തിപോയി. കൃഷി ഓഫീസറുടെ ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടതല്ല എന്ന് തെളിയിക്കുന്ന കോപ്പി ഒപ്പിട്ട് സീൽ വച്ച് കോപ്പി അറ്റാച്ച് ചെയ്തു കൊടുത്തു. വികലാംഗൻ ആയ എനിക്ക് നാട്ടുകാരുടെ സഹായത്തോടെ നിർമിക്കുന്ന വീട് ആണ്. പെർമ്മിറ്റ് അനുവദിച്ചു നൽകണം എന്നാണ് അപേക്ഷ. പരാതിക്കാരൻ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സർവ്വെ നം. 20303/8A-2 & 209/6-3 ൽ ഉപ്പെട്ട 2.83 ആർസ് ഭൂമി റവന്യൂ രേഖകൾ പ്രകാരം നഞ്ചയ ഭൂമിയായതിനാൽ ഈ ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയല്ല എന്ന സാക്ഷ്യപത്രം കൃഷി ഓഫീസറിൽനിന്നൊ ഭൂമിയുടെ സ്വഭാവ വ്യതിയാനം വ്യക്തമാക്കുന്ന ഉത്തരവ് RDO യിൽ നിന്നൊ വാങ്ങി ഹാജരാക്കുന്ന മുറക്ക് അപേക്ഷയിൽ തുടർനടപടികൾ സ്വീകരിക്കുന്നതാണെന്ന് കാണിച്ച് 7-9-24ന് പരാതിക്കാരന് സെക്രട്ടറി കത്ത് നൽകി കാണുന്നു. കൃഷി ഓഫീസറുടെ ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടതല്ല എന്ന് തെളിയിക്കുന്ന കോപ്പി ഒപ്പിട്ട് സീൽ വച്ച് കോപ്പി അറ്റാച്ച് ചെയ്തു കൊടുത്തു എന്ന് പരാതിക്കാൻ അറിയിച്ചിട്ടുണ്ടെങ്കിലും ഡാറ്റാ ബാങ്കിന്റെ ബന്ധപ്പെട്ട പേജിന്റെ പകർപ്പാണ് ഫയലിൽ കാണുന്നത്. 79 m2 വിസ്തൃതിയിൽ വീട് വെക്കുന്നതിനാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. സാങ്കേത പരിശോധന നടത്തിയ ഓവർസീയർ പെർമിറ്റ് അനുവദിക്കാവുന്നതാണെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വില്ലേജ് ഓഫീസിലെ കൈവശാവകാശ സർട്ടിഫിക്കേറ്റ് പ്രകാരം പരാതക്കാരന്റെ ഭൂമി വെറ്റ്ലാന്റ് ആണ്. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയാണെങ്കിലും 1990ൽ നികത്തപ്പെട്ടത് എന്ന് ഡാറ്റാ ബാങ്കിൽ തന്നെ രേഖപ്പെടുത്തി കാണുന്നു. ഡാറ്റാ ബാങ്കിൽ തെറ്റായി ഉൾപ്പെട്ടതിനാൽ ഫോറം 5 ആർ ഡി ഒ ക്ക് അപേക്ഷ നൽകി ഡാറ്റാ ബാങ്കിൽനിന്നും നീക്കം ചെയ്ത ഉത്തരവ് അപേക്ഷകൻ ഹാജരാക്കേണ്ടതുണ്ടെന്ന് സമിതി വിലയിരുത്തി. ആയതിനാൽ ആർ ഡി ഒക്ക് ഫോറം 5ൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന് നിർദ്ദേശിച്ച്കൊണ്ട് അപേക്ഷകന് കത്ത് നൽകുവാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു. പരാതിക്കാരന്റെ അവസ്ഥ പരിഗണിച്ച് RDOക്ക് അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്ത് നൽകുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നു.
Attachment - Sub District Final Advice: