LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Prabhakaran Puthuparambil Eswaramangalam Malappuram
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 42
Updated on 2024-11-05 10:10:41
30-10-24ലെ അദാലത്ത് തീരുമാനം പൊന്നാനി നഗരസഭ പരാതി 1 പ്രഭാകരൻ ബഹു. വകുപ്പ് മന്ത്രിക്ക് സമർപ്പിച്ച പരാതിയാണ്. പൊന്നാനി താലൂക്ക് ഈശ്വരമംഗലം ദേശത്ത് താമസിക്കുന്ന പുതുപ്പറമ്പിൽ പ്രഭാകരന്റെ കൈവശമുളള പൊന്നാനി മുനിസിപ്പാലിറ്റിയിലെ 9/3A സ്ഥലത്ത് ഉണ്ടാക്കിയ കടമുറിയോട് ചേർന്ന് രണ്ട് മുറികളുടെ എക്സ്റ്റൻഷനുവേണ്ടി പെർമിറ്റ് എടുക്കുകയും, കടമുറി ഉണ്ടാക്കി 22/7/22ന് അതിൻറെ ന്യൂനതകൾ പരിഹരിക്കാൻ അപേക്ഷ നൽകുകയും ചെയ്തിരുന്നു. നാളിതുവരെ മുനിസിപ്പാലിറ്റിയുടെ ഭാഗത്തുനിന്നും ഒരു അനുകൂല തീരുമാനങ്ങളും ഉണ്ടായിട്ടില്ല. ഇതിനെ സംബന്ധിച്ച് തിരൂർ RDOക്ക് പരാതിയും, സ്ഥലം തരം മാറ്റാൻ 19/2024/ അപേക്ഷയും നൽകിയിട്ടുമുണ്ട്. പെർമിറ്റ് അനുവദിക്കുന്നതിനാണ് അപേക്ഷ. 30 വർഷം പ്രവാസ ജീവിതം നയിച്ച താനും രോഗിയായ ഭാര്യയുമുള്ളതിനാൽ 10000 രൂപ മാസം ചികിത്സക്ക് വേണം എന്നും അറിയിച്ചിട്ടുണ്ട്. 15-10-2018ന് പ്രഭാകരൻ & ശാന്ത എന്നിവർക്ക് വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടം നിർമ്മിക്കുന്നതിന് ( Extension 36.46 M2) BA-E2-100/18-19 നംമ്പർ പ്രകാരം പൊന്നാനി നഗരസഭയിൽനിന്നും പെർമിറ്റ് നൽകിയതായി കാണുന്നു. നിർമ്മാണം പൂർത്തീകരിച്ച് കെട്ടിട നമ്പറിനായി നഗരസഭയെ സമീപച്ച അവസരത്തിലാണ് നഞ്ചഭൂമിയിൽ നിർമ്മിച്ച കെട്ടിടമായതിനാൽ കെട്ടിട നമ്പർ അനുവദിക്കാൻ കഴിയില്ലെന്ന് അറിയിച്ചതെന്ന് പരാതിക്കാരനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അറിയിച്ചു. ഭൂമി തരംമാറ്റുന്നതിന് ഫോറം 6ൽ ആർ ഡി ഒ തിരൂർ ഓഫീസിൽ അപേക്ഷ സമർപ്പിച്ചതായും അറിയിച്ചു. സെക്രട്ടറിയൊ ജീവനക്കാരൊ പൊന്നാനി നഗരസഭയിൽനിന്നും അദാലത്തിൽ പങ്കെടുത്തിട്ടില്ല. 2-11-24ന് സെക്രട്ടറി പരാതിയിൽ വിശദീകരണം സമർപ്പിച്ച് കാണുന്നു. നിലവിലുള്ള വാണിജ്യകെട്ടിടത്തോട് കൂട്ടിച്ചേർത്ത് നിർമ്മിക്കുന്നതിന് അനുമതിക്കായി വെറ്റ് ലാന്റ് ഡാറ്റാബാങ്കിൽനിന്നും നിക്കികൊണ്ടുള്ള RDOയുടെ ഉത്തരവ് പരാതിക്കാൻ ഹാജരാക്കിയിട്ടുണ്ടെങ്കിലും നടത്തിയ നിർമ്മാണം 40 M2 കൂടുതലായതിനാൽ ഭൂമി തരംമാറ്റിക്കൊണ്ടുള്ള RDO യുടെ ഉത്തരവ് സമർപ്പിക്കുന്നതിന് ആവശ്യപ്പെട്ടതെന്നും ആയത് സമർപ്പിക്കുന്നതിന് പരാതിക്കാരൻ സാവകാശം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സെക്രട്ടറി വിശദീകരണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അപേക്ഷയിൽ മറ്റു് അപാകതകൾ ഉള്ളതായി സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിലുള്ള വാണിജ്യ കെട്ടിടത്തിനോട് ചേർത്ത് 2 കടമുറികൾ 36.46 m2 വിസ്തൃതിയിൽ നിർമ്മിക്കുന്നതിനാണ് 2018ൽ അനുമതി നൽകിയിരുന്നത്. 22-7-22ന് അത് പൂർത്തീകരിച്ച് സമർപ്പിച്ചപ്പോൾ 40m2 കൂടുതൽ നിർമ്മിച്ചതിനാൽ സെക്രട്ടറി ഓക്യൂപെൻസി സർട്ടിഫിക്കേറ്റ് നൽകാതിരുന്നതെന്ന് അദാലത്ത് സമിതി വിലയിരുത്തി. മേൽ വസ്തുതയുടെ അടിസ്ഥാനത്തിൽ ഫോറം 6ൽ 2-9-24ന് ആർ ഡി ഒ ക്ക് സമർപ്പിച്ച തരംമാറ്റൽ അപേക്ഷ പ്രകാരം ഉത്തരവ് ലഭിച്ച് നഗരസഭയിൽ ഹാജരാക്കുന്ന മുറക്ക് ഓക്യുപെൻസി സർട്ടിഫിക്കേറ്റ് അനുവദിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Attachment - Sub District Final Advice: