LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Ali Kulathu Kolathu House Thelakkadu Malappuram
Brief Description on Grievance:
Trade License-REg
Receipt Number Received from Local Body:
Final Advice made by MPM3 Sub District
Updated by അബ്ദുള് ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 41
Updated on 2024-11-11 13:26:06
വർഷങ്ങളായി പിതാവ് നടത്തി വന്നിരുന്ന കച്ചവടം, പിതാവിന്റെ മരണശേഷം അപേക്ഷകർ നടത്തി വരുന്നതാണെന്നും 15 വർഷം മുമ്പ് പുതിയ കെട്ടിടം നിർമ്മിക്കുകയും ആയത് എല്ലാ ചട്ടങ്ങളും പാലിച്ചാണ് നിർമ്മിച്ചത് എന്നും കച്ചവട വസ്തുക്കളായ പഴവും പച്ചക്കറിയും മഴയും വെയിലും കൊണ്ട് നശിക്കാതിരിക്കാൻ കെട്ടിടത്തിന്റെ മുൻവശം ഷീറ്റ് ഉപയോഗിച്ച് താൽകാലിക സംരക്ഷണത്തിനായി ,ഷീറ്റുകളും പൈപ്പുകളും പൂർണ്ണമായും ഞങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണെന്നും ആയതിനാൽ വെട്ടത്തൂർ ഗ്രാമ പഞ്ചായത്തിൽ നിന്നും 12/09/24 ന് നൽകിയ കത്ത് പ്രകാരമുള്ള നടപടികളിൽ നിന്നും ഒഴിവാക്കണമെന്നുമാണ് ഹരജിയിൽ പ്രതിപാദിച്ചിട്ടുള്ളത്. 05/11/2024 തീയതി ഉപജില്ല അദാലത്ത് സമിതിയിൽ ഹരജി നൽകിയ അലി കളത്ത് ഹാജരാകുകയും ഹരജിയിലെ ആവശ്യം ആവർത്തിക്കുകയും ചെയ്തു.വെട്ടത്തൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീ. ഷാജിമോൻ. കെ.പി യും അദാലത്ത് യോഗത്തിൽ ഹാജരായിരുന്നു. അപേക്ഷ നൽകിയവരേയും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയേയും നേരിൽ കേട്ടതിൽ അപേക്ഷകരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കെട്ടിടവും കെട്ടിടത്തിന്റെ മുൻഭാഗത്ത് നിർമ്മിച്ച ഷീറ്റും സ്ഥാപിച്ചിട്ടുള്ളത് എന്ന് അറിയിച്ചത്.അപേക്ഷകരുടെ സ്ഥലത്താണോ കെട്ടിടവും ഷീറ്റും നിർമ്മിച്ചിട്ടുള്ളത് എന്നും ആയത് കേരള പഞ്ചായത്ത് രാജ് നിയമത്തിലെ 220(ബി) ഉപവകുപ്പ്,കേരള കെട്ടിട നിർമ്മാണ ചട്ടങ്ങൾ എന്നിവ പാലിക്കുന്നുണ്ടോ എന്നും ഉറപ്പ് വരുത്തി ആയതിൽ ലംഘനമുണ്ടെങ്കിൽ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ സെക്ഷൻ 235 (W) പ്രകാരം നൽകിയ നോട്ടിസിൽ തുടർനടപടി സ്വീകരിക്കുന്നതിന് വെട്ടത്തൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയോട് നിർദേശിച്ച് തീരുമാനിച്ചു. 05/11/2024 lതിയതിയിലെ മിനുട്ടസ് പകർപ്പ് ഉള്ളടക്കം ചെയ്യുന്നു.