LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Varapparambil, Mutholy P O, Kottayam .
Brief Description on Grievance:
for stopping unauthorised construction of KVR rubber band company and cancel the building permit.
Receipt Number Received from Local Body:
Final Advice made by KTM4 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 42
Updated on 2025-02-20 17:01:30
പരാതിക്കടിസ്ഥാനമായ സ്ഥാപനവും പരിസരവും 06.11.2024നു സന്ദർശിച്ചു . പരാതിക്കാരനെ നിരവധി തവണ ഫോണിൽ ബന്ധപ്പെടുകയും ഓൺലൈൻ അദാലത്തിന്റെ ലിങ്ക് അയച്ചു നൽകുകയും ചെയ്തിരുന്നുവെങ്കിലും ഓൺലൈൻ ആയി അദാലത്തിൽ കയറാൻ സാധിക്കില്ല എന്ന് പരാതിക്കാരൻ അറിയിച്ചതിനെ തുടർന്ന് 26.12.2024 നു ഇന്റേണൽ വിജിലൻസ് ഓഫിസറുടെ ചേംബറിൽ അദാലത്തു യോഗം കൂടി. ഭൂമി തരം മാറ്റിയത് ഭവന നിർമ്മാണം എന്ന ആവശ്യത്തിനാണ് എന്നാൽ അവിടെ വാണിജ്യാവശ്യത്തിനായി കെട്ടിടം പണിതു അനുമതി വാങ്ങിച്ചു പ്രവർത്തി നടക്കുന്നു എന്ന് പരാതിക്കാരൻ അറിയിച്ചു. ഭൂമി തരം മാറ്റൽ സംബന്ധിച്ച വിഷയം റെവെന്യു വകുപ്പുമായി ബന്ധപ്പെട്ടതായതിനാൽ അദാലത്തിൽ പരിഗണിക്കാൻ സാധിക്കില്ല. തോട് പുറമ്പോക്കു കയ്യേറി എന്ന പരാതിയിൽ ബഹു ഹൈ കോടതി ഉത്തരവിൽ ജില്ലാ കളക്ടറോട് ഉചിതമായ തീരുമാനം എടുക്കുവാൻ നിർദേശിച്ചതനുസരിച്ചു തോട് പുറമ്പോക്കു അളന്നു അതിർത്തി തിരിച്ചു പഞ്ചായത്തു വക സ്ഥലം എന്ന് ബോർഡ് വെച്ചതായി സെക്രട്ടറി അറിയിച്ചു. തോട്ടിലെ സ്വാഭാവിക നീരൊഴുക്ക് പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാൻ പഞ്ചായത്ത് സെക്രട്ടറിയോട് നിർദേശിച്ചു . പാലാ ആർ.ഡി.ഒ-യുടെ 26/02/2024 -ലെ 795/2024 നമ്പർ ഉത്തരവ് പ്രകാരവും മീനച്ചിൽ തഹസീൽദാർ (ഭൂരേഖ)യുടെ 01/03/2024-ലെ 43/2024 നമ്പർ ഉത്തരവ് പ്രകാരവും ശ്രീമതി.ലാലി ജോസഫ്(കെ.യു.ജോസഫ് ഭാര്യ) വരപ്പറമ്പിൽ, നെയ്യൂർ കരയിൽ, മുത്തോലി.പി.ഒ, പേരിൽ മീനച്ചിൽ താലൂക്ക് പുലിയന്നൂർ വില്ലേജ് ബ്ലോക്ക് നമ്പർ 17-ൽപ്പെട്ടതും 2948 നമ്പർ തണ്ടപ്പേരിലുള്ളതുമായ ഭൂമിയ്ക്ക് സ്വാഭാവിക വ്യതിയാനം അനുവദിച്ചും ഭൂനികുതി തിട്ടപ്പെടുത്തിയും താത്ക്കാലിക സർവ്വേ, സബ് ഡിവിഷൻ നമ്പർ അനുവദിച്ച് ഉത്തരവായതിന്റെ അടിസ്ഥാനത്തിൽ ടി സ്ഥലത്ത് ജി1 വ്യവസായം 1 വിനിയോഗ ഗണത്തിൽപ്പെട്ട ഒരു കെട്ടിടം നിർമ്മിക്കുന്നതിന് 12/09/2024 -ൽ A3/BA/294139/2024 നമ്പരായി മുത്തോലി പഞ്ചായത്ത് പെർമിറ്റ് അനുവദിച്ചിട്ടുള്ളതും നിർമ്മാണം പൂർത്തീകരിച്ച് വരുന്നതുമാണ്. പുലിയന്നൂർ വില്ലേജിൽ ബ്ലോക്ക് നം.17-ൽ സർവ്വേ നം.18/3 എയിൽ സ്ഥിതി ചെയ്യുന്ന KVR റബേഴ്സ് എന്ന സ്ഥാപനം സ്ഥിതിചെയ്യുന്ന സ്ഥലം സംബന്ധിച്ച തർക്കത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ബഹു.ട്രൈബ്യൂണൽ 1070/2012-ാം നമ്പർ അപ്പീൽ കേസിലെ IA.866/2013 നമ്പർ ഹർജിയിൽ പുറപ്പെടുവിച്ച 26/08/2013-ലെ നിർദ്ദേശം നടപ്പിൽ വരുത്തി 17/12/2013-ൽ ബി2/8809/2013 നമ്പരായി കോട്ടയം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ടി സ്ഥാപനം മുത്തോലി ഗ്രാമപഞ്ചായത്തിലാണെന്ന് സ്ഥലനിർണ്ണയം ചെയ്തിട്ടുള്ളതുമാണ്. WP9C)14648/2020 കോടതി നിർദ്ദേശത്തെ തുടർന്ന് മുത്തോലി പഞ്ചായത്ത് പുറമ്പോക്ക് തോട് കൈയ്യേറ്റം ഒഴിപ്പിച്ചിട്ടുള്ളതും സ്ഥലം അളന്ന് തിരിച്ച് ബോർഡ് സ്ഥാപിച്ചിട്ടുള്ളതുമാണ്. ശ്രീമതി.ലാലി സെബാസ്റ്റ്യൻ, വാരപ്പറമ്പിൽ, മുത്തോലി.പി.ഒ എന്നയാൾക്ക് 01/04/2022 മുതൽ 31/03/2022 വരെ കാലയളവിലേയ്ക്ക് 4/2022-2023/എ7/497/2022 തീയതി 01/04/22022 പ്രകാരം (കെ.പി.ആർ ആക്ട് സെക്ഷൻ 232 FTE &SO ലൈസൻസ് ചട്ടങ്ങൾ 1996 പ്രകാരമുള്ള വ്യവസായം, വാണിജ്യം, സംരംഭകത്വം, മറ്റ് സേവനങ്ങൾക്കുള്ള ലൈസൻസ് മുത്തോലി പഞ്ചായത്ത് അനുവദിച്ചിട്ടുള്ളതാണ്. പൊലൂഷൻ കൺട്രോൾ ബോർഡിന്റെ നിരാക്ഷേപ പത്രത്തിന്റെ അടിസ്ഥാനത്തിൽ ടിയാൾക്ക് 01/04/2024 മുതൽ 31/03/2025 വരെയുള്ള കാലയളവിലേയ്ക്ക് ലൈസൻസ് പുതുക്കി നൽകിയിട്ടുള്ളതുമാണ്. (നമ്പർ-400492/RPTI.20/General/2024/510 തീയതി-19/03/2021) ശ്രീമതി.ലാലി ജോസഫ്(കെ.യു.ജോസഫ് ഭാര്യ) യുടെ ഉടമസ്ഥതയിലുള്ള KVR റബേഴ്സ് എന്ന സ്ഥാപനത്തിന്റെ 5 HP വരെ മോട്ടോർ ഉപയോഗിച്ചുള്ള പ്രവർത്തനത്തിന് പഞ്ചായത്തിന്റെ അനുമതി ആവശ്യമില്ലാത്തതും 5 HPയിൽ അധികമാണെങ്കിൽ മലിനീകരണ നിയന്ത്രണബോർഡിന്റെയും പഞ്ചായത്തിന്റെയും അനുമതി നേടേണ്ടതുമാണെന്നുള്ള കോടതി വിധിയുടെ അടിസ്ഥാനത്തിൽ 2022-23 സാമ്പത്തിക വർഷത്തിൽ അധികമായി 5 HP മോട്ടോർ കൂടി സ്ഥാപിക്കുന്നതിന് അനുമതിയ്ക്ക് അപേക്ഷ സമർപ്പിച്ചതിനെ തുടർന്ന് 06/12/2022 -ലെ 4(1) നമ്പർ പഞ്ചായത്ത് കമ്മറ്റി തീരുമാന പ്രകാരം അനുമതി നൽകിയിട്ടുള്ളതും 2022-23 സാമ്പത്തിക വർഷം മുതൽ ടി സ്ഥാപനം 10 HP മോട്ടോർ പ്രവർത്തിപ്പിച്ച് വരുന്നതുമാണ്. നിലവിൽ 4 HP മോട്ടോർ കൂടി അധികമായി പ്രവർത്തിപ്പിക്കുന്നതിനുള്ള അനുമതിയ്ക്കായി ടിയാൾ പഞ്ചായത്തിന് അപേക്ഷ സമർപ്പിച്ചിട്ടുള്ളതും വിഷയം പഞ്ചായത്ത് കമ്മറ്റിയുടെ പരിഗണനയ്ക്ക് സമർപ്പിച്ചിട്ടുള്ളതുമാണ്. പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വസ്തുതാപരമല്ലെന്നു ബോധ്യപ്പെടുന്നു. കൈത്തോടിലെ നീരൊഴുക്ക് പുനഃസ്ഥാപിക്കാൻ ഉള്ള നടപടികൾ സ്വീകരിക്കാൻ സെക്രട്ടറിക്ക് നിർദേശം നൽകുന്നു