LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
St. Philomenas Public School, Elanji P. O. 686665 Ernakulam Dst.
Brief Description on Grievance:
No. Is not given though there is a suggestion from the part of previous adalat
Receipt Number Received from Local Body:
Escalated made by EKM6 Sub District
Updated by ശ്രീ.ജഗദീഷ്. എം.പി., Internal Vigilance Officer
At Meeting No. 40
Updated on 2024-10-21 13:11:30
1993 അസ്സസ്സ്മെന്റ് രജിസ്റ്റര്‍ പ്രകാരം ടി കെട്ടിടത്തിന് 3 കെട്ടിടനമ്പറുകള്‍ യഥാക്രമം 5/591 B, 5/591 C, 5/591 D 2 നിലകളില്‍ ഓഫീസ് റൂം, ഹാള്‍, ക്ലാസ്സ് റൂം എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. സഞ്ചയ സോഫ്റ്റ് വെയര്‍ പ്രകാരമുള്ള കെട്ടിടനമ്പറുകള്‍ ചുവടെ ചേര്‍ക്കുന്നു. സഞ്ചയ വസ്തു നികുതി രജിസ്റ്റര്‍ പ്രകാരമുള്ള കെട്ടിട വിവരങ്ങള്‍ (ആകെ -3021.87 ച.മീ) പഴയ നമ്പര്‍ പുതിയ നമ്പര്‍ കെട്ടിടത്തിന്റെ തരം ഏരിയ v/591 B XI/ 211 A താഴത്തെ നില 765.05 m2( Ground floor -585.30, veranda-82.76,porch-41.60, stage-55.39 v/591 C XI/ 211 B ഒന്നാം നില 2104.38 m2(FF-626.90,veranda-74.56, second floor-626.90, veranda-74.56,third floor(sheet roof)-626.90, veranda -74.56) v/591 D XI/ 211 C താഴത്തെ നില 152.44 m2 2006 ലെ കേരള പഞ്ചായത്ത് ബില്‍ഡിംഗ് റൂള്‍ നിലവില്‍ വരുന്നതിന് 2001 ല്‍ അനുവദിച്ച NOC യുടെ അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കിയ കെട്ടിടവും ടോയ് ലറ്റ് ബ്ലോക്കും ഉള്‍പ്പടെ ആകെ 3021.87 ച.മീ വിസ്തീര്‍ണ്ണം വരുന്ന കെട്ടിടങ്ങള്‍ 3 നമ്പറുകളിലായി നിലവിലുണ്ട്. നിലവില്‍ പുതിയ കെട്ടിനിര്മ്മാണാനുമതിയ്ക്കായി പഞ്ചായാത്താഫീസില് സമര്‍പ്പിച്ച കെട്ടിടപ്ലാന്‍ പരിശോധിക്കുമ്പോള്‍ നിലവിലുള്ള കെട്ടിടങ്ങളുടെ ഏരിയ( GF-707.51 m2, FF-707.51m2,SF-707.51 m2, Third F-707.51 m2, Toilet Block-128.17 m2, Hall-128.17 m2) 3086.38m2 ആകുന്നു. ഇലഞ്ഞി ഗ്രാമപഞ്ചായത്ത് സെന്റ്.ഫിലോമിനാസ് സ്ക്കൂള് കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണം പഞ്ചായത്ത് രേഖകളില്‍ ഉള്‍പ്പെടുത്താത്തത് സംബന്ധിച്ച പരാതിയില്‍ 30.05.2019 ലെ പിഎയു അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം പ്രധാന കെട്ടിടവും ടോയ് ലറ്റ് ബ്ലോക്കും ഉള്‍പ്പെടെ 2252 m2 വിസ്തീര്‍ണ്ണം കെട്ടിടത്തിനുണ്ട് എന്ന ഉടമയുടെ അവകാശവാദം ശരിയാണ് എന്ന് റിപ്പോര്‍ട്ട് നല്‍കുകയും ആയതിന്റെ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്തിലെ സഞ്ചയ വസ്തുനികുതി രജിസ്റ്റര്‍ (22.08.2019 ലെ എ3-2815/19 നമ്പര്‍ കത്തില്‍) XI/211 A-765.02 m2, 211 B- 2104.38 m2, 211 C– 152.44 m2 എന്ന രീതിയില്‍ രേഖപ്പെടുത്തിയതായി സെക്രട്ടറി അറിയിച്ചിട്ടുണ്ട്. വീണ്ടും അളവുകള്‍ തിരുത്തുന്നതിന് കൃത്യമായി പ്ലാന്‍ സഹിതം അപേക്ഷ നല്‍കിയിട്ടില്ലാത്തതാണ്. കെട്ടിടത്തിന്റെ അളവുകള്‍ ഒരിക്കല്‍ അപേക്ഷകന്റെ പരാതി അനുസരിച്ച് മാറ്റം വരുത്തിയത് വീണ്ടും തിരുത്തുന്നതിന് കൃത്യമായി പ്ലാന്‍ സഹിതം അപേക്ഷ നല്‍കേണ്ടതാണെന്നും കൂടാതെ അനധികൃത നിര്‍മ്മാണം ക്രമവല്‍ക്കരിക്കുന്നതിന് പരാതിക്കാരന് നല്കിയ അപേക്ഷ സീനിയര്‍ ടൌണ്‍ പ്ലാനര്‍ 30/01/2020 ല്‍ E.File No.TCPEKM/2365/2019-C നമ്പറില്‍ ന്യൂനത പരിഹരിക്കുന്നതിന് കത്ത് നല്‍കിയെങ്കിലും ആയത് പരിഹരിച്ച് പുതുക്കി സമര്‍പ്പിച്ചതായി കാണുന്നില്ല. മേല്‍ വിവരങ്ങള്‍ ജില്ലാ സമിതിയിലേക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
Final Advice made by Ernakulam District
Updated by Subrammanyan K K, Assistant Director-II
At Meeting No. 29
Updated on 2025-06-27 11:19:27
ഇലഞ്ഞി ഗ്രാമപഞ്ചായത്ത് വാർഡ് XI ൽ സ്ഥിതി ചെയ്യുന്ന സെന്റ് ഫിലോമിനാസ് സ്ക്കൂൾ കെട്ടിടത്തിന്റെ ഫിറ്റ്നസ് സർട്ടിഫിട്ടറ്റ് ലഭിക്കുവാനായി Fr. ജോൺ ജോർജ് നൽകിയ അപേക്ഷ. എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ ഇലഞ്ഞി ഗ്രാമ പഞ്ചായത്തിൽപ്പെട്ട സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ കെട്ടിടത്തിന്റെ പണി 2000 വർഷത്തിൽ തുടങ്ങിയെന്നും 2001 ൽ പ്രവർത്തനമാരംഭിച്ചെന്നും മൂന്നു കെട്ടിട നമ്പറുകൾ പഞ്ചായത്ത് അനുവദിച്ചിരുന്നെന്നും എന്നാൽ XI/211 C നമ്പർ കെട്ടിടത്തിന് 252.44 M2എന്നതിന് പകരം 80 M2 എന്ന് തെറ്റായി രേഖപ്പെടുത്തിയിരുന്നതിനാൽ, പരാതി കൊടുത്തതനുസരിച്ച് കെട്ടിടത്തിന്റെ അളവ് തിരുത്തിയെങ്കിലും 152.44 M2 എന്ന തെറ്റായ വിസ്തീർണമാണ് ഇപ്പോൾ പഞ്ചായത്ത് രേഖകളിൽ ഉള്ളതെന്നും ആയതിനാൽ സ്കൂളിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്നും പരാതിക്കാരൻ അറിയിച്ചു. ടി പരാതി 19/10/2024 തീയതിലെ ജില്ലാതല സിറ്റിസൺ അദാലത്ത് യോഗത്തിൽ പരിഗണിച്ചിരുന്നതും പഞ്ചായത്തിൽ ലഭ്യമായിട്ടുള്ള രേഖകൾ പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുവാനും , രേഖകൾ ലഭ്യമല്ലാത്തപക്ഷം സ്ഥല പരിശോധന നടത്തി നിയമാനുസൃത നടപടി സ്വീകരിച്ച് കെട്ടിടത്തിന്റെ വിസ്തൃതി കൃത്യമാക്കുന്നതിന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നതുമാണെന്ന് സമിതി നിരീക്ഷിച്ചു. സെക്രട്ടറിയോട് തുടർ നടപടികളുടെ വിശദാംശങ്ങൾ സമിതി അറിയിക്കുവാൻ നിർദ്ദേശിച്ചു. ടി കെട്ടിടത്തിന്റെ കംപ്ലീഷൻ പ്ലാൻ ലഭ്യമാക്കിയിട്ടില്ലെന്നും ആയത് ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കാമെന്നും ഇലഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സമിതി മുമ്പാകെ മറുപടി നൽകി. തീരുമാനം :- കെട്ടിടത്തിന്റെ പ്ലാനും അപേക്ഷയും നൽകുവാൻ അപേക്ഷകനോടും, അവ ലഭ്യമാക്കുന്ന മുറയ്ക്ക് ഇലഞ്ഞി ഗ്രാമ പഞ്ചായത്ത് നിയമാനുസൃതം തുടർ നടപടികൾ സ്വീകരിക്കുവാൻ സെക്രട്ടറിയാേടും നിർദ്ദേശിച്ചു തീരുമാനിച്ചു.