LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Adv. Sachidev MLA Balusseri KOzhikode
Brief Description on Grievance:
Building Number-Reg
Receipt Number Received from Local Body:
Escalated made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 40
Updated on 2024-10-17 15:32:32
നടുവണ്ണൂർ ഗ്രാമ പഞ്ചായത്തിലെ കരുവണ്ണൂരിൽ കുടുംബശ്രീ തൊഴിൽ സംരംഭമായി പ്രവർത്തിക്കുന്ന ഫ്ലോർ മില്ലിന് കെട്ടിട നമ്പർ അനുവദിക്കുന്നത് സംബന്ധിച്ച് ബഹു.ബാലുശ്ശേരി എം.എൽ.എ, ബഹു.തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രിക്ക് സമർപ്പിച്ച കത്ത് സംബന്ധിച്ച് അദാലത്ത് പരിശോധിച്ചു.ബഹു .എം.എൽ.എ യുടെ മേൽ കത്തിൽ സൂചിപ്പിച്ചതു പ്രകാരമുള്ള കുടുംബശ്രീയുടെ ഫ്ലോർമില്ല് സംബന്ധിച്ച് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയോട് വിവരങ്ങൾ ആവശ്യപ്പെട്ടു.ആയത് സെക്രട്ടറി ലഭ്യമാക്കിയിട്ടുണ്ട്.പ്രസ്തുത റിപ്പോർട്ട് പ്രകാരം കരുവണ്ണൂരിൽ 4ാം വാർഡിൽ ശങ്കരൻ നായർ,ചാമുണ്ടി പറമ്പിൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ കുടുംബശ്രീ സംരംഭമായി പ്രവർത്തിക്കുന്ന ഫ്ലോർ മില്ലിന് നമ്പർ അനുവദിക്കാത്തതാണ് വിഷയം എന്ന് കാണുന്നു.G1 കാറ്റഗറിയിലുള്ള കെട്ടിടത്തിന് ആക്സസ് വിഡ്ത്ത് ഇല്ലാത്ത കാരണത്താൽ നമ്പർ അനുവദിച്ചിട്ടില്ല എന്നും കെട്ടിടം കുടുംബശ്രീ യൂണിറ്റിന്റെ ഉടമസ്ഥതയിലുള്ളതല്ലെന്നും കെ-സ്വിഫ്റ്റ് അനുമതി പ്രകാരമാണ് മില്ല് പ്രവർത്തിച്ചു വരുന്നതെന്നും 06/09/2024 തിയ്യതിയിലെ ബഹു.മന്ത്രിയുടെ അദാലത്തിൽ കുടുംബശ്രീ യൂണിറ്റിന്റെ ആവശ്യം നിരസിച്ചിട്ടുള്ളതാണെന്നും സെക്രട്ടറി റിപ്പോർട്ട് ചെയ്യുന്നു. പരിശോധനയിൽ ഡോക്കറ്റ് നമ്പർ BPKZD 51029000008-06/09/2024 തിയ്യതിയിൽ തീർപ്പ് കൽപ്പിച്ചിട്ടുള്ളതാണ്.ആയതിന്റെ സംക്ഷിപ്തം ചുവടെ ചേർക്കുന്നു "നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തില്‍ 4-ാം വാര്‍ഡില്‍ ശങ്കരന്‍നായര്‍ , ചാമുണ്ടി പറമ്പില്‍ എന്നയാളുടെ കെട്ടിടത്തില്‍ വ്യവസായ വകുപ്പില്‍ നിന്നും MSME Facilitation Act 2019 Section (2(c) പ്രകാരം acknowledgement വാങ്ങി പ്രവര്‍ത്തിച്ച് വരുന്ന പൊടിമില്ലിലേക്കുളള പ്രവേശന മാര്‍ഗ്ഗം നിയമാനുസൃതം പാലിക്കേണ്ട 3 മീറ്റര്‍ ലഭ്യമല്ലെന്നും ആയത് ലഭ്യമാക്കുന്നതിന് തൊട്ടടുത്ത പ്ലോട്ട് ഉടയോട് സസംസാരിച്ചതില് സ്ഥലം ലഭിച്ചിട്ടില്ലെന്നും പ്രവര്‍ത്തനം ആരംഭിച്ച തിയ്യതി മുതല്‍ 5 വര്ഷകാലത്തിനുളളില് അപാകത പരിഹരിച്ചിട്ടില്ലെങ്കില് ജീവിതമാര്‍ഗ്ഗമായ മില്ലിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും ആയതിനാല്‍ പ്രവേശന മാര്‍ഗ്ഗത്തിന്റെ വീതിയില്‍ ഇളവ് വേണമെന്നുമാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത് . ശ്രീ.ശങ്കരന് നായരുടെ ഉടമസ്ഥതയിലുളള 4/412 എ, 4/412ബി നമ്പര്‍ കെട്ടിടത്തോട് ചേര്‍ന്ന് 23.22 മീ.സ്ക്വയര്‍ ബില്‍റ്റ്അപ്പ് ഏരിയയില്‍ വ്യവസായഗണ കെട്ടിടം നിര്‍മ്മിക്കുന്നതിന് അനുമതി വാങ്ങിയിരുന്നു. പൂര്‍ത്തീകരിച്ച സമയത്ത് അനുമതി നല്‍കിയതില്‍ നിന്നും വ്യത്യസ്തമായി 2 മീറ്റര്‍ ലഭ്യമാക്കിയ പാര്ശ്വാങ്കണത്തിലൂടെ പ്രവേശിക്കത്തക്ക രീതിയില്‍ നല്കിയ കംപ്ലീഷന്‍ പ്ലാന്‍ മേല്‍ അപാകത ചൂണ്ടികാണിച്ച് നിരസിച്ചിട്ടുളളതാണ്. പരാതിക്കാര്‍ ഈ കെട്ടിടത്തിലാണ് പൊടിമില്ല് പ്രവര്‍ത്തിപ്പിക്കുന്നത് . 2019 ലെ കെ.പി.ബി.ആര് ചട്ടം 28(1) പ്രകാരം വ്യവസായ കൈവശത്തിലുളള കെട്ടിടത്തിന് 3 മീറ്റര്‍ പ്രവേശന മാര്‍ഗ്ഗം ഉണ്ടായിരിക്കേണ്ടതാണ്. മേല്‍ ചട്ടം 28(1) ലെ പ്രോവിസോ (10) പ്രകാരം ഒരു കെട്ടിടത്തിന്റെ Mandatory Open space ലൂടെ വഴി ഉപയോഗിക്കുമ്പോള്‍ പ്രസ്തുത വഴിയിലേക്ക് പ്രസ്തുത കെട്ടിടത്തില്‍ നിന്നും കുറഞ്ഞത് 2 മീറ്റര്‍ അകലം പാലിക്കേണ്ടതാണ്. കെട്ടിടത്തിന് ഇരു വശത്തും പ്ലോട്ടില്‍ 2 മീറ്റര്‍ മാത്രമേ Open space ലഭിക്കുകയുളളൂ. ആയതിനാല്‍ കെട്ടിട ഉടമയായ ശ്രീ.ശങ്കരന് നായര്‍, നിര്‍മ്മാണാനുമതി നല്‍കിയത് പ്രകാരം ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ബാധ്യസ്ഥനാണ്. ആയത് നിര്‍വ്വഹിക്കാത്ത പക്ഷം 1994 ലെKPBR Act 235 AA പ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും Acknowledgement പിരീഡില്‍ ല്‍ സ്ഥാപനത്തിന് പരിരക്ഷ ഉളളതിനാല്‍ സ്ഥാപനത്തിനെതിരെ മറ്റ് നടപടികള്‍ സ്വീകരിക്കേണ്ടതില്ലെന്നും നിര്‍ദ്ദേശിച്ച് തീര്‍പ്പാക്കുന്നു." ബഹു.എം.എൽ.എ സമർപ്പിച്ച കത്തിൽ മേൽപറഞ്ഞ മില്ല് PUKC സ്റ്റേറ്റ് ഹൈവേക്ക് 5 മീറ്റർ ദൂരത്തായാണ് പ്രവർത്തിച്ചു വരുന്നത് എന്നും മില്ലിലേക്കുള്ള വഴി 1 .5 മീറ്റർ വീതിയിലുള്ളതാണെന്നും ഏതെങ്കിലും തരത്തിലുള്ള അപകട സാധ്യത വന്നാൽ മെയിൻ റോഡിൽ നിന്നും രക്ഷാപ്രവർത്തനം നടത്താവുന്ന അകലത്തിലാണ് മില്ല് പ്രവർത്തിക്കുന്നതെന്നും ആയത് പരിഗണിച്ച് കുടുംബശ്രീ തൊഴിൽ സംരംഭം എന്ന നിലയിൽ കെട്ടിട നമ്പർ നൽകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.2019 ലെ കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം ഇത്തരം യൂണിറ്റുകൾക്ക് 3 മീറ്റർ പ്രവേശനമാർഗ്ഗം എന്ന വ്യവസ്ഥയിൽ മേൽ പറഞ്ഞ സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ ഇളവ് അനുവദിക്കണമെന്നാണ് ബഹു.എം.എൽ.എ ആവശ്യപ്പെട്ടിരിക്കുന്നത്.ഇതു സംബന്ധിച്ച തീരുമാനം ഉയർന്ന തലത്തിൽ സ്വീകരിക്കേണ്ടതിനാൽ എസ്കലേറ്റ് ചെയ്യുന്നു.