LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മൂലയിൽ, കുട്ടിയാമ്മയിൽ, പാക്കയിൽ, വടകര
Brief Description on Grievance:
നമ്പർ അനുവദിക്കൽ
Receipt Number Received from Local Body:
Escalated made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 18
Updated on 2023-12-28 13:12:50
പരാതി പരിശോധിച്ചു. 2012 ല്‍ 88.35 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുളള വീട് നിര്‍മ്മാണത്തിന് പെര്‍മിറ്റ് എടുത്തു എന്നും എന്നാല്‍ നിശ്ചിത സമയപരിധിക്കകം ആയത് പുതുക്കുവാനുളള അപേക്ഷ നല്കാന് കഴിഞ്ഞില്ല എന്നും 2020 ല്‍ ആയത് ക്രമവല്‍ക്കരിക്കുന്നതിന് അപേക്ഷ നല്കിയപ്പോള് C R Z പരിധിയില്‍ ആയ കാരണം പറഞ്ഞ് KCZMA ക്ക് അയക്കുകയും, KCZMA ചൂണ്ടി കാണിച്ച അപാകതകള്‍ പരിഹരിക്കുവാന്‍ കഴിയാത്തതിനാല്‍ ക്രമവല്‍ക്കരിക്കാനും, കെട്ടിട നമ്പര്‍ ലഭിക്കാനും തടസ്സം നേരിട്ടു എന്നുമാണ് പരാതി. പരാതിക്കാരന് 2012 ല്‍ 609/11-12 നമ്പറായി 88.35 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുളള വീട് നിര്‍മ്മിക്കാന്‍ പെര്‍മിറ്റ് ലഭിച്ചിരുന്നു എന്നും, ആയത് പ്രകാരമാണ് പരാതിക്കാരന് വീട് നിര്‍മ്മാണം നടത്തിയതെന്നും, എന്നാല്‍ അംഗീകരിച്ച വിസ്തീര്‍ണ്ണത്തില്‍ നിന്നും ചെറിയ വര്‍ദ്ധനവ് വന്ന് നിലവില്‍ 96.67 ചതുരശ്ര മീറ്റര്‍ ആണ് വിസ്തീര്‍ണ്ണം എന്നും സമിതിക്ക് ബോധ്യപ്പെട്ടു. ഒരിക്കല്‍ പെര്‍മിറ്റ് ലഭിച്ചത് പ്രകാരം ആരംഭിച്ച പ്രവൃത്തി ആയതിനാലും, ആയതില്‍ നാമമാത്രമായ വിസ്തീര്‍ണ്ണം മാത്രമേ കൂടുതല്‍ വന്നിട്ടുളളൂ എന്നതിനാലും അപേക്ഷകന് കെട്ടിട നമ്പര്‍ ലഭിക്കേണ്ടത് അനുകമ്പാപൂര്‍വ്വം പരിഗണിക്കേണ്ട ഒരു വിഷയമായതിനാല്‍ പരാതിയില്‍ വിശദമായ ഒരു പരിശോധന നടത്തുന്നതിനായി പരാതി ജില്ലാ അദാലത്ത് സമിതിക്ക് കൈമാറുന്നതായിരിക്കും ഉചിതമെന്ന് സമിതിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ തല അദാലത്തിലേക്ക് കൈമാറുന്നതിന് തീരുമാനിച്ചു. ഇക്കാര്യം അപേക്ഷകനെ രേഖാമൂലം അറിയിക്കുന്നതിന് നഗരസഭ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ആയതിന്റെ പകര്‍പ്പ് രേഖാമൂലം അടുത്ത അദാലത്തില്‍ ഹാജരാക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയും തീരുമാനിച്ചു.
Final Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 14
Updated on 2024-01-30 18:00:52
വടകര നഗരസഭയില്‍ ശ്രീ.പ്രകാശന് മൂലയില്‍, പാക്കയില്‍ എന്നവര്‍ കെട്ടിട നിര്‍മ്മാണ അനുമതിക്കായി 10/11/2011 ല്‍ അപേക്ഷ സമര്‍പ്പിക്കുകയും 15/11/2012 തിയ്യതിയില്‍ ടിയാന് 88.35 ച.മീറ്റര്‍ തറ വിസ്തീര്ണ്മത്തില് വീട് നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കുകയും ചെയ്തിരുന്നതാണ്. എന്നാല്‍ ടിയാന് പെര്‍മിറ്റ് കാലാവധിക്കുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയോ പെര്‍മിറ്റ് പുതുക്കുകയോ ചെയ്തിരുന്നില്ല. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിന് ശേഷം 16/01/2020 ന് മാത്രമാണ് അപേക്ഷ സമര്‍പ്പിച്ചത്. സ്ഥല പരിശോധന നടത്തിയതില്‍ അനുവദിച്ചതില്‍ നിന്നും വ്യത്യസ്തമായി 96.67 ച.മീറ്റര്‍ വിസ്തൃതിയിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്നും, സ്ഥലം CRZ പരിധിയില്‍ വരുന്നതാണെന്നും കണ്ടെത്തുകയുണ്ടായി. ആയതിന്റെ അടിസ്ഥാനത്തില്‍ KCZMA യുടെ അനുമതിക്കായി 11/05/2020 തിയ്യതിയില്‍ അപേക്ഷ അയച്ചു നല്‍കുകയും ചെയ്തു. 30/07/2020 തിയ്യതിയിലെ KCZMA യുടെ കത്തു പ്രകാരം സമര്‍പ്പിച്ച അപേക്ഷയില്‍ അപാകതകല്‍ ഉണ്ടെന്ന് അപേക്ഷകനെ അറിയിച്ചിരുന്നതുമാണ്. അപാകതയില്‍ പ്രധാനമായും സര്‍വ്വെ സ്കെച്ച് ഹാജരാക്കുന്നതിനും, നിലവിലുള്ള 2 കെട്ടിടങ്ങളുടെ പുഴയില്‍ നിന്നുളള അകലം സൈറ്റ് പ്ലാനില്‍ രേഖപ്പെടുത്തുന്നതിനുമാണ് ആവശ്യപ്പെട്ടിരുന്നത്. തീരദേശ പരിപാലന നിയമ പരിധിയില്‍ പ്പെട്ട സ്ഥത്താണ് നിര്‍മ്മാണം എന്നതിനാല്‍ KCZMA യുടെ അനുമതി ലഭ്യമാക്കേണ്ടതുണ്ട്. അപേക്ഷകനെ ഫോണില്‍ കേള്‍ക്കുകയും അപാകതകള്‍ പരിഹരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ആയതിനാല്‍ ആവശ്യപ്പെട്ട രേഖകല്‍ സഹിതം അപേക്ഷ പുനസമര്പ്പിക്കുന്നതിന് അപേക്ഷകന് നിര്‍ദ്ദേശം നല്‍കുന്നതിനും, KCZMA യുടെ അനുമതി ലഭ്യമാക്കി ഒക്യുപെന്‍സി അനുവദിക്കുന്നതിന് ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കുന്നതിനും തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 15
Updated on 2024-09-21 23:47:19
അപാകതകള്‍ പരിഹരിച്ച് അപേക്ഷ സമര്‍പ്പിച്ച് KCZMA യുടെ അനുമതി ലഭിച്ചാല്‍ മാത്രമേ നഗരസഭയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂ.