LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Valiyapediakkal House Vattamkulam PO 679578
Brief Description on Grievance:
പരാതിക്കാരുടെ ഉടമസ്ഥതയിലുള്ള എടപ്പാൾ ടൌണിലെ കുറ്റിപ്പുറം റോഡിലുള്ള എസ് ബി ഐ ബാങ്കിന് സമീപം ബഹുനില വാണിജ്യ കെട്ടിടം 2005, 2007 വർഷങ്ങളിൽ നിർമ്മാണം പൂർത്തീകരിച്ച് നികുതി അടവാക്കി പോരുന്നതാണെന്നും 2013ലെ നികുതി പരിഷ്കരണത്തിന്റെ ഭാഗമായി താഴത്തെ നിലയിലെ 14/ 675 A, B, C, D, ഒന്നാം നിലയിലെ 14/675 F, G, H, I, J രണ്ടാം നിലയിലെ 14/675 K, L, M, N, O നമ്പരുകൾ 2016 -17 വർഷത്തിലാണ് പഞ്ചായത്ത് ജീവനക്കാർ വന്ന് അളന്ന് തിട്ടപ്പെടുത്തി നികുതി പുതിക്കിയത്. കെട്ടിടത്തിലെ വാടകക്കാരെ കോടതി ഉത്തരവിന്റം അടിസ്ഥാനത്തിൽ ഒഴിവാക്കിയതിനെ തുടർന്ന് അവർ പരാതി നൽകിയത് പ്രകാരം പഞ്ചായത്തിൽ നിന്നും വന്ന് കെട്ടിടം അളന്നിരുന്നു. ആ സമയത്താണ് പഞ്ചായത്തിലെ രേഖകളിൽ കെട്ടിടത്തിന്റെ ശരിയാ വിസ്തീർണ്ണം തെറ്റായാണ് രേഖപ്പെടുത്തിയിരുക്കുന്നത് എന്ന് അറിയുന്നത്. കെട്ടിട നിർമ്മാണ ചട്ടങ്ങൾ നിലവിൽ വരുന്നതിന് മുമ്പ് നിർമ്മിച്ച കെട്ടിടമാണ് ഇതെന്നും കെടിട്ട നിർമ്മാണ ചട്ടങ്ങൾ പ്രകാരം ഇപ്പോൾ ഇത് ക്രമവൽക്കരിക്കാൻ കഴിയാത്ത കെട്ടിടമാണെന്നും ആയതിനാൽ 2007ൽ നിർമ്മാണം പൂർത്തീകരിച്ചതിന് ശേഷം ഘടനാപരമായ മാറ്റങ്ങൾ ഒന്നും കെട്ടിടത്തിൽ നടത്തിയിട്ടില്ലെന്നും പരാതിയിൽ പറയുന്നു. ആയതിനാൽ കെട്ടിടത്തിന്റെ അളവിലെ വൈരുദ്ധ്യം അനധികൃതനിർമ്മാണമായി കാണരുതെന്നും അളവിലെ വ്യത്യാസം ക്രമപ്പെടുത്തി കെട്ടിടത്തിന്റം യഥാർത്ഥ തറവിസ്തീർണ്ണം രേഖപ്പെടുത്തി നികുതി പുനർനിർണ്ണിയിച്ച് നൽകണമെന്ന് അപേക്ഷിച്ചിരിക്കുകയാണ്.
Receipt Number Received from Local Body:
Interim Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 42
Updated on 2024-10-18 12:56:07
6-10-24 ലെ അദാലത്ത് തീരുമാനം. പരാതിയിൽ പറയുന്ന കെട്ടിടം കെട്ടിട നിർമ്മാണ ചട്ടങ്ങൾ നിലവിൽ വരുന്നതിന് മുമ്പ് നിർമ്മിച്ച് കെട്ടിട നമ്പർ അനുവദിച്ച് നികുതി ഈടാക്കി വരുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. അദാലത്ത് സമിതി കൺവീനർ 9-10-24ന് കെട്ടിടം പഞ്ചായത്ത് ജീവനക്കാരുടെയും പരാതിക്കാരനായ അബിദുൽ ഖാദറിന്റെയും സാനിധ്യത്തിൽ പരിശോധിച്ചു. പഞ്ചായത്ത് അസ്സസ്സ്മെന്റ് രജിസിറ്റർ പരിശോധിക്കുകയും ചെയ്തു. 3 നിലകളിലായുള്ള കെട്ടിടത്തിന് മൂന്ന് നിലകളിലായി വാർഡ് 13ൽ (പുതിയ വാർഡ് 14) 66എ മുതൽ 66 ഒ വരെ കെട്ടിട നമ്പറുകൾ 2005-2007 കാലത്ത് അനുവദിച്ചതായി കാണുന്നു. പരാതി പഞ്ചായത്ത് ഭരണ സമിതിയുടെ പരിഗണനക്ക് സമർപ്പിച്ചതായും ഇതേ കെട്ടിടം സംബന്ധിച്ച് സുധീന്ദ്രൻ തണ്ണീർക്കോട് എന്നയാൽ തദ്ദേശ അദാലത്തിൽ പരാതി സമർപ്പിച്ച് തീർപ്പാക്കി നടപടി പെന്റിംഗിൽ ഉള്ളതിനാലും ഇരു കൂട്ടരെയും കേൾക്കുന്നതിന് സെക്രട്ടറി നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഹിയറിംഗ് തിയ്യതി 19-10-24ന് ആണെന്നും അറിയിച്ച സാഹചര്യത്തിൽ തുടർനടപടികൾക്കായി സവകാശം വേണം എന്ന് സെക്രട്ടറി അറിയിച്ച സാഹചര്യത്തിൽ ആയത് അനുവദിച്ച് ഇടക്കാല അഡ്വൈസ് നൽകുന്നു. ഈ പരാതി അടുത്ത അദാലത്തിൽ വീണ്ടും പരിഗണിക്കുന്നതിന് തീരുമാനിച്ചു. ആയതിന് മുമ്പ് ഈ പരാതിയിൽ അന്തിമ തീർപ്പ് കൽപ്പിക്കിന്നതിനാവശ്യമായ നടപടികൾ സെക്രട്ടറി സ്വീകരിക്കേണ്ടതാണ്.
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 43
Updated on 2024-11-06 10:32:03
30-10-24ലെ അദാലത്ത് തീരുമാനം വട്ടംകുളം ഗ്രാമ പഞ്ചായത്ത് അബ്ദുൽ ഖാദർ, അബ്ദുള്ള പരാതിക്കാരുടെ ഉടമസ്ഥതയിലുള്ള എടപ്പാൾ ടൌണിലെ കുറ്റിപ്പുറം റോഡിലുള്ള എസ് ബി ഐ ബാങ്കിന് സമീപം ബഹുനില വാണിജ്യ കെട്ടിടം ഭൂനിരപ്പിലെനിലയിലെ 14/ 675 A, B, C, D, ഒന്നാം നിലയിലെ 14/675 F, G, H, I, J രണ്ടാം നിലയിലെ 14/675 K, L, M, N, O എന്നിവ കെട്ടിട നിർമ്മാണ ചട്ടങ്ങൾ നിലവിൽ വരുന്നതിന് മുമ്പ് നിർമ്മിച്ച് കെട്ടിട നമ്പർ അനുവദിച്ച് നികുതി ഈടാക്കി വരുന്നതാണെന്ന് സെക്രട്ടറി അറിയിച്ചിരുന്നു. പഞ്ചായത്ത് അസ്സസ്സ്മെന്റ് രജിസിറ്റർ പ്രകാരം 3 നിലകളിലായുള്ള കെട്ടിടത്തിന് മൂന്ന് നിലകളിലായി വാർഡ് 13ൽ (പുതിയ വാർഡ് 14) 66എ മുതൽ 66 ഒ വരെ കെട്ടിട നമ്പറുകൾ 2005-2007 കാലത്ത് അനുവദിച്ചതായി കാണുന്നു. പരാതി പഞ്ചായത്ത് ഭരണ സമിതിയുടെ പരിഗണനക്ക് സമർപ്പിച്ചതായും ഇതേ കെട്ടിടം സംബന്ധിച്ച് സുധീന്ദ്രൻ തണ്ണീർക്കോട് എന്നയാൽ തദ്ദേശ അദാലത്തിൽ പരാതി സമർപ്പിച്ച് തീർപ്പാക്കി നടപടി പെന്റിംഗിൽ ഉള്ളതിനാലും ഇരുകൂട്ടരെയും കേൾക്കുന്നതിന് സെക്രട്ടറി നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഹിയറിംഗ് തിയ്യതി 19-10-24ന് ആണെന്നും സെക്രട്ടറി അറിയിച്ചതിനാൽ തുടർനടപടികൾക്ക് സാവകാശം വേണം എന്ന് സെക്രട്ടറി 16-10-24ലെ അദാലത്തിൽ അറിയിച്ച സാഹചര്യത്തിൽ ആയത് അനുവദിച്ച് ഇടക്കാല അഡ്വൈസ് നൽകിയിരുന്നു. ആയതിന്റെ ആടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ സെക്രട്ടറി അദാലത്തതിൽ വിശദീകരിക്കുയും രേഖാമുലം റിപ്പോർട്ട് ചെയ്ത് അദാലത്ത് സമിതി പരിഗണിക്കുയും ചെയ്തു. പരാതിയിൽ പറയുന്ന കെട്ടിടം കെട്ടിട നിർമ്മാണ ചട്ടങ്ങൾ നിലവിൽ വരുന്നതിന് മുമ്പ് നിർമ്മിച്ചതാണെന്നും ചട്ടങ്ങൾ നിലവിൽ വന്നതിന് ശേഷം കെട്ടിടത്തിൽ ഘടനാപരമായ മാറ്റൾ നടത്തിയിട്ടില്ലെന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2013ൽ കെട്ടിട നികുതി പരിഷ്കരണം നടപ്പിൽ വന്നത് മുതൽ ഓരോ കെട്ടിട മുറിയിലും വന്ന വിസ്തീർണ്ണത്തിലെ കുറവ് കണ്ടെത്തി അത് സഞ്ചയിയിൽ ഉൾപ്പെടുത്തി നികുതി പുനർനിർണ്ണയിച്ച് കുടിശ്ശക സഹിതം പിരിച്ചെടുക്കുന്നതിലേക്ക് ഡാറ്റാ പ്യൂരിഫിക്കേഷൻ സൌകര്യം ലഭ്യമാക്കുന്നതിന് 29-10-24ന് ബഹു. പ്രിൻസിപ്പൽ ഡയറക്ടർക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചിട്ടുണ്ട്. സെക്രട്ടറിയുടെ മേൽ വിശദീകരണത്തിന്റെയും റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ പരാതി തീർപ്പാക്കുതിന് തീരുമാനിച്ചു. സ്വീകരിച്ച നടപടികൾ സെക്രട്ടറി പരാതിക്കാരനെ അറിയിക്കേണ്ടതാണ്.
Attachment - Sub District Final Advice: