LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MRP House,Avanavancheri,Attingal,TVM
Brief Description on Grievance:
Building Number
Receipt Number Received from Local Body:
Final Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 50
Updated on 2024-11-08 15:08:16
നിലമേൽ ഗ്രാമപഞ്ചായത്തിലെ നിലമേൽ ജംഗ്ഷനിൽ എം.സി.റോഡിനോട് ചേർന്ന് റഫീഖ് എന്ന വ്യക്തിയുടെ വസ്തുവിൽ നിർമ്മിച്ചിട്ടുളള കെട്ടിടത്തിന് നാളിതുവരെ കെട്ടിട നമ്പർ ലഭിച്ചിട്ടില്ല എന്നതാണ് പരാതി. നിലമേല്‍ ഗ്രാമപഞ്ചായത്തില്‍ നിലമേല്‍ വില്ലേജില്‍ 389/23, 389/23-2, 389/8, 389/8-2, 389/8-3, 389/8-3-2 എന്നീ സര്‍വ്വേ നമ്പരുകളില്‍പ്പെട്ട സ്ഥലത്ത് സംയുക്തമായി കൊമേഴ്സ്യല്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് 23/11/2016 തീയതിയില്‍ എ4-16/2016-17 ആയി ശ്രീ മുഹമ്മദ് റഫീഖ്, കാരോട് പുത്തന്‍ വീട്, നിലമേല്‍ പി.ഒ, ഫിറോസ് ഖാന്, എം.എസ് മന്‍സില്‍,, കൈതോട് പി.ഒ/ ബിനു - ഐ.എന്‍.സി പ്രസിഡന്റ്, രാജീവ് ഭവന്, നിലമേല്‍ എന്നിവര്‍ക്ക് അനുമതി നല്‍കിയിരുന്നു എങ്കിലും ശ്രീ.റഫീഖ് മാത്രമാണ് പിന്നീട് കെട്ടിടനിർമ്മാണം പൂർത്തിയാക്കിയത്. കെ.എസ്.റ്റി.പി.ക്ക് റോഡിന്റെ അതിർത്തിനിശ്ചയിക്കുന്നതിന് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിൽ 26/07/2017 തീയതിയില്‍ അവര്‍ നല്കിയ മറുപടിയില്‍ ടി കെട്ടിടം നിർമ്മിച്ചിട്ടുളള സ്ഥലം താലൂക്ക് സർവയറുടെ സാന്നിദ്ധത്തില്‍ അതിര്‍ത്തി നിര്‍ണ്ണയം നടത്തിയിട്ടുള്ളതാണെന്നും പ്രസ്തുത കെട്ടിടം യാതൊരു അകലവും പാലിക്കാതെ എം.സി റോഡിന്റെ് അതിര്‍ത്തിയോട് ചേര്‍ന്ന് തന്നെയാണ് നിര്മ്മിടച്ചിട്ടുള്ളതെന്നും അതിര്തിതി കല്ലുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അറിയിച്ചിരുന്നു. പൂർത്തീകരിച്ച 179 ചഃമീ. വിസ്തീർണ്ണമുളള കെട്ടിടത്തിന് കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം ആവശ്യമായ സെറ്റ് ബാക്കുകൾ ലഭ്യമല്ല. മുൻവശത്ത് ഒരു മീറ്ററിൽ താഴെ മാത്രമേ ഫ്രണ്ട് യാർഡ് ലഭ്യമാകുന്നുളളൂ എന്നും സൈഡിൽ സെറ്റ് ബാക്ക് ഒട്ടും ഇല്ല എന്നും സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശ്രീ.മുഹമ്മദ് റഫീക്ക് മരണപ്പെട്ടുപോയതിനാൽ ടി കെട്ടിടത്തിന് നമ്പർ അനുവദിക്കണമെന്ന് കാണിച്ച് ടിയാളുടെ ഭാര്യ ശ്രീമതി.സഹദാബീഗം ബഹു കേരള ഹൈക്കോടതി മുമ്പാകെ 10313/24 നമ്പർ ആയി കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട് . പൂർത്തീകരിച്ച കെട്ടിടത്തിന്റെ മുൻവശത്തുളള സ്റ്റേറ്റ് ഹൈവേയിൽ നിന്നും നിയമാനുസൃത അകലം പാലിച്ചിട്ടില്ലാത്തതിനാലും കെ.പി.ആർ ആക്ട് 220 ബിയുടെ ലംഘനം ഉളളതിനാലും കെട്ടിടത്തിന്റെ മറ്റു മൂന്നു സൈഡുകളും അതിർത്തിയോട് ചേർന്നു നിൽക്കുന്നതിനാൽ സൈഡ് സെറ്റ് ബാക്കുകൾ ലഭ്യമല്ലാത്തതിനാലും കെട്ടിടനിർമ്മാണ ചട്ടങ്ങൾ 2011, 2019 എന്നിവ പ്രകാരം ക്രമവത്ക്കരിക്കാന്‍ കഴിയാത്തതാണ്. കെട്ടിട നമ്പർ ലഭിക്കണമന്നാവശ്യപ്പെട്ടുകൊണ്ട് ശ്രീ;റഫീക്കിന്റെ ഭാര്യ ശ്രീമതി.സഹദാബീഗം ബഹു കേരള ഹൈക്കോടതി മുമ്പാകെ 10313/24 നമ്പർ ആയി കേസ് ഫയൽ ചെയ്തിട്ടുളള സാഹചര്യത്തിൽ കേസിന്റെ വിധിക്കനുസൃതമായി തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.