LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MULANILKKUNNATHIL KURAMPALA PANDALAM P O
Brief Description on Grievance:
പന്തളം നഗരസഭാ കെട്ടിടത്തിന് നികുതി നിർണയിക്കുന്നത് സംബന്ധിച്ച് .
Receipt Number Received from Local Body:
Final Advice made by PTA3 Sub District
Updated by Ragimol V, Internal Vigilance Officer
At Meeting No. 40
Updated on 2024-11-22 13:06:07
ശ്രീമതി കെ.സി മണി പന്തളം ഗ്രാമപഞ്ചായത്തായിരുന്നപ്പോൾ നിലവിലുണ്ടായിരുന്ന കെട്ടിടത്തിനോട് (XII 246,247) ചേർന്ന് നിർമ്മാണം നടത്തുന്നതിന് 23/04/1997 ൽ 3/97-98 നമ്പരായി പെർമിറ്റ് എടുത്തിരുന്നു. പെർമിറ്റിൽ നിന്നും വ്യതിചലിച്ച് നിർമ്മാണം നടത്തിയതിനെ തുടർന്ന് KBR ൽ നിന്നും Exemption ആയി 3000/- രൂപ ഫീസ് അടച്ചിരുന്നു. എന്നാൽ അനുമതി ലഭിക്കുന്നതിനു മുമ്പ് പുതിയ പ്ലാൻ പ്രകാരം നിർമ്മാണം നടത്തിയെന്ന് ടൗൺ പ്ലാനർ റിപ്പോർട്ട് ചെയ്തതിനാൽ റഗുലറൈസേഷൻ അപേക്ഷ നൽകുവാൻ സർക്കാരിൽ നിന്നും നിർദ്ദേശിച്ചിരുന്നു. ജില്ലാ കളക്ടറുടെ 30/06/2003 ലെ സി/351/00 നമ്പർ ഉത്തരവ് പ്രകാരം 13500/- രൂപ റഗുലറൈസേഷൻ ഫീസ് അടച്ച് കൊമേഴ്സ്യൽ ബിൽഡിംഗിലെ ഗ്രൗണ്ട് ഫ്ലോറിലെ എക്സ്റ്റൻഷനും ഫസ്റ്റ് ഫ്ലോറിലെ നിർമ്മാണവും റഗുലറൈസ് ചെയ്തിട്ടുണ്ട്. ആയതിനോടൊപ്പം പ്ലാനും ഉൾപ്പെടുന്നതായി പറയുന്നുണ്ട്. ഫീസ് അടച്ച ചെലാനും ഉത്തരവും പ്ലാനും സഹിതം ഗ്രാമപഞ്ചായത്തിൽ അപേക്ഷ നൽകിയതിനെ തുടർന്ന് 246A , 247A എന്നീ നമ്പരുകൾ ഇട്ടുവെന്നും നികുതി ഈടാക്കിയില്ലായെന്നും ശ്രീമതി കെ.സി മണിയുടെ ഭർത്താവ് ശ്രീ എൻ ഗോപിനാഥക്കുറുപ്പ് അദാലത്തിൽ അറിയിച്ചു. പലതവണ പഞ്ചായത്തിൽ അപേക്ഷിച്ചുവെങ്കിലും നടപടി ഉണ്ടായില്ലായെന്നും നഗരസഭയിൽ നിന്നും പുതിയ നമ്പർ അനുവദിച്ചിട്ടില്ലായെന്നും പരാതിപ്പെട്ടിരിക്കുന്നു. റഗുലറൈസേഷൻ പ്ലാനിന്റെ പകർപ്പ് ഹാജരാക്കിയിട്ടുണ്ട്. ടി പ്ലാൻ പ്രകാരമുളള കെട്ടിടമാണോ നിലവിലുളളതെന്നും പിന്നീട് അധികനിർമ്മാണം നടത്തിയിട്ടില്ലായെന്നും ഉറപ്പുവരുത്തി കെട്ടിട നമ്പർ അനുവദിക്കുന്നതിന് ഉപജില്ലാ അദാലത്ത് സമിതി നഗരസഭാ സെക്രട്ടറിയോട് നിർദ്ദേശിച്ചു തീരുമാനിച്ചു.