LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KRIPASADANAM, KARUMBHOODHATHAN PARA
Brief Description on Grievance:
FOR BUILDING NUMBERING
Receipt Number Received from Local Body:
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 40
Updated on 2025-05-17 19:50:05
കുറ്റിച്ചൽ വിജയൻ കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തിൽ താമസ്സിക്കുന്ന ശ്രീ. വിജയൻ. M . കരുംഭൂതത്താൻപാറ കൃപാ സദനം എന്ന വ്യക്തി നിർമ്മിച്ച കെട്ടിടത്തിന് കുറ്റിച്ച ഗ്രാമ പഞ്ചായത്ത് നമ്പർ നൽകുന്നില്ലായെന്നതാണ് പരാതി. പരാതിക്കാരൻ കിടപ്പ് രോഗിയാണ്. പരാതിക്കാരൻ്റെ ഉടമസ്ഥതയിലുള്ള മണ്ണൂർക്കര വില്ലേജ്, റീസർവേ നമ്പർ 178/ 28-1ലുൾപ്പെട്ട സ്ഥലത്ത് 110.4 ച . മീറ്റർ വിസ്തീർണ്ണമുള്ള വാസഗൃഹം നിർമ്മിക്കുന്നതിന് കുറ്റിച്ചൽ ഗ്രാമ പഞ്ചായത്ത് B3 BA(30983)/2023 നമ്പർ 25/01/2023 നമ്പർ പെർമിറ്റ് അനുവദിച്ചിട്ടുള്ളതാണ്. ടി കെട്ടിടം പണി പൂർത്തിയാക്കിയെങ്കിലും നമ്പർ ലഭിച്ചിട്ടില്ലായെന്നും സമീപ പുരയിടത്തിൻ്റെ ഉടമകളായ തൻ്റെ സഹോദരങ്ങളായവരിൽ ശ്രീ. ജോസ് ഒഴികെയുള്ള മൂന്ന് പേർ സമ്മതപത്രം നൽകിയെങ്കിലും പഞ്ചായത്ത് നമ്പർ അനുവദിക്കുന്നില്ലായെന്ന് പരാതിക്കാരൻ പറഞ്ഞു. സമീപത്തെ പുരയിടം തൻ്റെ പിതാവ് ശ്രീ. മത്തായിയുടെ ഉടമസ്ഥതയിലുള്ള കുടുംബ വീട് ആണ്. എന്നാൽ ടി വീടിൻ്റെ ഉടമസ്ഥാവകാശം സഹോദരൻ ശ്രീ. ്് ്് ്് ്് ജോസ്കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തിൽ തെറ്റായ രേഖകൾ നൽകി ഉടമസ്ഥാവകാശം തൻ്റെ പേരിൽ മാറ്റിയെടുത്തിട്ടുള്ളതാണ്ആയത് പറഞ്ഞാണ് തൻ്റെ അതിർത്തിയോട് അടുപ്പിച്ച് കെട്ടിട നിർമാണം നടത്തിയെന്നും ആയതിന് നമ്പർ അനുവദിക്കുന്നതിനുള്ള സമ്മത പത്രം നൽകില്ലായെന്നും പഞ്ചായത്തിൽ രേഖാമൂലം പരാതി നൽകിയിട്ടുള്ളതെന്നും ശ്രീ. വിജയൻ പറയുകയുണ്ടായി. സഹോദരൻ ശ്രീ. ജോസിന് പിതാവ് ശ്രീ . മത്തായി നൽകിയിട്ടുള്ള സ്ഥലത്തിൻ്റെ സർവേ നമ്പർ മണ്ണൂർക്കര വില്ലേജ് സർവേ നമ്പർ 169 /21/2 ലാണ് . ആയതിൽ കെട്ടിടം നിലനിൽക്കുന്നില്ല. എന്നാൽ ടി കെട്ടിട നമ്പർ തെറ്റായി ടി ആധാരത്തിൽ ചേർക്കപ്പെട്ടതായി കാണുന്നു. അതായത്, എൻ്റെ വീടിൽ നിന്നും 4 മീറ്റർ അകലെയുള്ള 169/21 / 2 ലെ 02 ആർ 83 ച . മീറ്റർ സ്ഥലമാണ് ശ്രീ. ജോസിന് പിതാ വ് നൽകിയിട്ടുള്ളത് , എന്നാൽ കുടുബവീടിൻ്റെ ഉടമസ്ഥാവകാശം പഞ്ചായത്ത് മാറി നൽകിയിരിക്കുന്നു. അത് ശരിയല്ല, തിരുത്തപ്പെടണം. സ്ഥല പരിശോധനയിൽ പരാതിക്കാരൻ പെർമിറ്റ് പ്രകാരമുള്ള കെട്ടിടം പൂർത്തീകരിച്ചിരിക്കുന്നു. ആയത് KPBR ചട്ടം 26 ( 4 ) ലംഘിച്ചുകൊണ്ട് വശത്തെ സെറ്റ് ബാക്കില്ലാത്തതിനാൽ സമീപ പുരയിടത്തിൻ്റെ ഉടമയുടെ സമ്മതപത്രമില്ലായെന്നും ടി വശത്ത് ജനൽ , ഷെയ്ഡ് എന്നിവ നിർമ്മിച്ചിരിക്കുന്നതായും കാണുന്നു. സമീപത്തുള്ള കുടുംബ വീടിൻ്റെ ഉടമസ്ഥാവകാശം ശ്രീ. ജോസിന് നൽകിയിട്ടുള്ളതിനാൽ സമീപ പുരയിട ത്തിൻ്റെ ഉടമസ്ഥൻ ആരാണെന്ന് വ്യക്തമാക്കപ്പെടേണ്ടതുണ്ട്. ഈ തരത്തിൽ ശ്രീ.വിജയൻ നിർമ്മിച്ച വീടിൻ്റെ സമീപത്തുള്ള പുരയിടം, വീട് എന്നിവയുടെ ഉടമസ്ഥതയിൽ അവ്യക്തത നിലനിൽക്കുന്നതിനാൽ ശരിയായ ഉടമയുടെ സമ്മതപത്രം ലഭിച്ചാൽ മാത്രമേ കെട്ടിട നമ്പർ അനുവദിക്കുന്നതിന് സാധിക്കുകയുള്ളൂ. എന്നാൽ ശ്രീ. ജോസിൻ്റെ വസ്തുവിലെയും കുടുംബ വീട്ടിലെ വസ്തുവിൻ്റെ യും ആധാരത്തിൽ വ്യത്യസ്ത തയുണ്ടെന്ന പരാതിക്കാരൻ്റെ വാദത്തിൽ കഴമ്പുണ്ട്. എന്നാൽ ടി കുടുംബ വീടും സ്ഥലവും ആർക്കാണ് പിതാവ് എഴുതി നൽകിയിട്ടുള്ളതെന്ന് വ്യക്തത വരുത്തണം. പിതാവ് മരണപ്പെടുകയും സഹോദരങ്ങൾ തമ്മിൽ വലിയ ശത്രുത നിലനിൽക്കുന്നതുമായ സാഹചര്യത്തിൽ കോടതി മുഖേന മാത്രമേ പ്രശ്ന പരിഹാരം സാധ്യമാവുകയുള്ളൂ. ശ്രീ. ജോസ് നെയ്യാറ്റിൻകര മുനിസിഫ് കോടതിയിൽ OS.No 783/2023 നമ്പരായി കേസ് നൽകിയെങ്കിലും ആയതിൽ ഉത്തരവില്ലാതെ സെറ്റിൽ ചെയ്തതായും ഇത് സംബന്ധിച്ച വിവരങ്ങൾ ഇല്ലായെന്നും പരാതിക്കാരൻ അറിയിച്ചു. സഹോദരങ്ങൾ തമ്മിൽ കുടുംബ വസ്തു വീതം വച്ച തർക്കം നിലനിൽക്കുന്നത് അദാലത്ത് മുഖേന പരിഹരിക്കുന്നതിന് സാധിക്കാത്ത സാഹചര്യമാണെന്ന് ബോധ്യപ്പെട്ടു. ആയതിനാൽകോടതി മുഖേന പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നതിന് പരാതിക്കാരനോട് നിർദ്ദേശിച്ചു.
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 26
Updated on 2025-05-22 22:21:06
പരാതിക്കാരനെ അദാലത്ത് തീരുമാനം നേരിട്ട് അറിയിച്ചിട്ടുണ്ട്.