LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Mancheri kondayatt ho cheruvannur po meppayur via Kozhikode 673524
Brief Description on Grievance:
Refund of excess building permit application fee
Receipt Number Received from Local Body:
Final Advice made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 48
Updated on 2024-11-02 09:41:17
ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ 16/12/2021 ന് നൽകിയ പെർമിറ്റ് അപേക്ഷയിൽ വർധിപ്പിച്ച നിരക്കിലുളള പെർമിറ്റ് ഫീസ് ഈടാക്കി എന്നതാണ് രാജീവൻ എന്നവരുടെ പരാതി. പരാതി സംബന്ധിച്ച ഫയലുകലും രേഖകളും പരിശോധിച്ചു. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ അപേക്ഷകൻ പെർമിറ്റിനായി 16/12/2021 ന് inward No.5040/2021 ആയി അപേക്ഷ നൽകിയതായും തുടർന്ന് അപാകത സംബന്ധിച്ച് അപേക്ഷകന് കത്ത് നൽകിയതായും അപേക്ഷകൻ ബഹു തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കായുളള ട്രിബ്യൂണലിനെ സമീപിക്കുകയും ചെയ്തതായി കാണുന്നു മേൽ പെർമിറ്റ് ലഭിക്കാത്തത് സംബന്ധിച്ച് അപേക്ഷകൻ ബഹു മന്ത്രിയുടെ അദാലത്തിൽ പരാതി നൽകുകയും അദാലത് സമിതിയിൽ അപേക്ഷകൻ അപാകതകൾ പരിഹരിച്ചതായി AE അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പെർമിറ്റ് നൽകാൻ നിർദ്ദേശിക്കുകയും സെക്രട്ടറി പെർമിറ്റ് അനുവദിക്കുകയും ചെയ്തതാണ്. എന്നാൽ പെർമിറ്റ് ഫീസ് വർദ്ദിപ്പിച്ച നിരക്കിലാണ് ഈടാക്കിയത് എന്നും, പഴയ നിരക്കിലെ ഫീസ് മാത്രമേ ഈടാക്കാവു എന്നതുമാണ് അപേക്ഷകന്റെ പരാതി. രേഖകൾ പരിശോധിച്ചതിൽ പ്രസ്തുത അപേക്ഷ ലഭിച്ചത് 16.12.2021 ന് ആണെന്ന് കാണുന്നു. സെക്രട്ടറി 06/09/2024 അനുവദിച്ച പെർമിറ്റിലും ആയത് വ്യക്തമാണ്. സ.ഉ(കൈ) നം.85/2023/LSGD Dt 31.03.2023 പ്രകാരം പെർമിറ്റ് ഫീസ്/അപേക്ഷ ഫീസ് എന്നിവ 10.04.2023 മുതൽ വർദ്ധിപ്പിച്ച് ഉത്തരവായിരുന്നു. എന്നാൽ G.O(MS)107/2023/LSGD/Dt. 06.05.2023 പ്രകാരം ഓൺലൈൻ ആയോ ഓഫ് ലൈൻ ആയോ സമർപ്പിച്ച അപേക്ഷകൾക്ക് പഴയ നിരക്ക് ബാധകമായിരിക്കും എന്ന് ഉത്തരവായിട്ടുളളതാണ്. ആയതിന്റെ അടിസ്ഥാനത്തിൽ 16.12.2021 ന് ലഭിച്ച പ്രസ്തുത അപേക്ഷയിൽ പഴയ നിരക്ക് മാത്രമേ ഈടാക്കേണ്ടതുളളു എന്ന് മനസ്സിലാക്കുന്നു. ആയതിനാൽ വർദ്ധിപ്പിച്ച നിരക്ക് പ്രകാരം ഈടാക്കിയ അധിക തുക തിരിച്ചു നൽകുന്നതിനുളള നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിച്ചു.