LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ഫിദസ് ധര്‍മ്മടം PO
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 19
Updated on 2024-01-20 14:35:17
10 /01-2024 dt . 11/01/2024 (ധർമ്മടം ഗ്രാമപഞ്ചായത്ത് ) നവ കേരള സദസ്സിൽ ശ്രീമതി സാലിഹ് വി ടി, ഫിദാസ് , ചാത്തോട്ടം, പി ഒ ധർമ്മടം എന്നവർ സമർപ്പിച്ച, ധർമ്മടം ഗ്രാമപഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ എട്ടുവർഷം മുമ്പ് നിർമ്മിച്ച വീടിന്, സമീപത്തുകൂടെ അംഗൻവാടി റോഡ് വന്നതിനാൽ വീടിന് നമ്പർ അനുവദിക്കുന്നില്ല എന്നുള്ള അപേക്ഷ ,അദാലത്ത് സമിതി പരിശോധിച്ചു, ആയതിൽ അപേക്ഷകയെ നേരിൽ കേൾക്കുകയും ഫയൽ പരിശോധിച്ചതിൽ നിന്നും അപേക്ഷക സമർപ്പിച്ചിരിക്കുന്ന കംപ്ലീഷൻ പ്ലാനിൽ സ്ഥലത്തിന് മുൻവശത്തെ റോഡ് 70 മീറ്ററിൽ അവസാനിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട് . പഞ്ചായത്തിന്റെ അപേക്ഷ നിരസിച്ച കത്തിൽ 23(2),26(4) para 2 പ്രകാരം റോഡിൽ നിന്നും രണ്ടു മീറ്റർ സെറ്റ് ബാക്ക് ആവശ്യമാണ് എന്നും CRZ അനുമതി ആവശ്യമാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. റോഡിന്റെ നീളവും കെട്ടിടത്തിന്റെ തുറസ്സായ സ്ഥലവും പരിശോധിക്കേണ്ടതുണ്ടെന്ന് കമ്മിറ്റി വിലയിരുത്തി. ആയതിനാൽ ടി അപേക്ഷയിൽ സ്ഥല പരിശോധന നടത്തി അപേക്ഷ അടുത്ത യോഗത്തിൽ പരിഗണിക്കുന്നതിന് തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 20
Updated on 2024-01-29 17:27:54
29/01-2024 dt . 24/01/2024 (ധർമ്മടം ഗ്രാമപഞ്ചായത്ത് ) നവ കേരള സദസ്സിൽ ശ്രീ. സാലിഹ് വി ടി, ഫിദാസ് , ചാത്തോട്ടം, പി ഒ ധർമ്മടം എന്നവർ സമർപ്പിച്ച, ധർമ്മടം ഗ്രാമപഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ എട്ടുവർഷം മുമ്പ് നിർമ്മിച്ച വീടിന്, സമീപത്തുകൂടെ അംഗൻവാടി റോഡ് വന്നതിനാൽ വീടിന് നമ്പർ അനുവദിക്കുന്നില്ല എന്നുള്ള അപേക്ഷ ,അദാലത്ത് സമിതി 11/01/2024 ന് പരിശോധിക്കുകയും , ആയതിൽ അപേക്ഷകന്റെ പ്രതിനിധിയെ നേരിൽ കേൾക്കുകയും ചെയ്തിരുന്നു ഫയൽ പരിശോധിച്ചതിൽ നിന്നും ടി സ്ഥലവും കൂടി പരിശോധിച്ച് മാത്രമേ തീരുമാനമെടുക്കാൻസാധിക്കുകയുള്ളൂ എന്ന് 11/01/2024 ലെ 10/01-2024 തീരുമാനപ്രകാരം കമ്മിറ്റി വിലയിരുത്തതിന്റെ അടിസ്ഥാനത്തിൽ 23/01/2024ന് അപേക്ഷകന്റെ പ്രതിനിധി, പഞ്ചായത്ത് ഓവർസിയർ എന്നിവരുടെ സാന്നിധ്യത്തിൽ സ്ഥല പരിശോധന നടത്തിയതിൽ ചുവടെ പറയുന്ന കാര്യങ്ങൾ കമ്മിറ്റിക്ക് ബോധ്യപ്പെട്ടു. 1. മേൽ കെട്ടിടത്തിനു മുൻവശം അംഗൻവാടി റോഡ് പ്രധാന റോഡിൽ തുടങ്ങി 100 മീറ്റർ നീളത്തിൽ അവസാനിക്കുന്നതാണ് . 2. കെട്ടിടത്തിൽ നിന്നും മേൽ റോഡിലേക്ക് 1.66 മീറ്റർ അകലമാണ് നിലവിൽ ഉള്ളത് 3. നിർമ്മാണത്തിന് CRZ അനുമതി ആവശ്യമുള്ളതാണ് 4. മേൽ റോഡിന് സ്ഥലത്ത് 3.07 മി., 3.70 മി. വീതി നിലവിലുണ്ട് മേൽ വസ്തുതകളിൽ നിന്നും നിർമ്മാണത്തിന് CRZ അനുമതി ലഭിച്ചിട്ടില്ലാത്തതിനാലും കെ പി ബി ആർ 2019 ചട്ടം 23(2) പ്രകാരം മേൽ കെട്ടിടത്തിനു റോഡിനോട് ചേർന്ന് കിടക്കുന്ന അതിർത്തിയിൽ നിന്നും 2.00 മീറ്റർ അകലം വേണ്ടത് ലഭ്യമാവുന്നില്ല എന്നതിനാൽ, ആയതിൽ സെക്രട്ടറി സ്വീകരിച്ച നടപടി ശരിയാണ് എന്നും നിലവിലുള്ള ചട്ടങ്ങൾ പ്രകാരം കെട്ടിടം ക്രമവത്കരിക്കാൻ കഴിയാത്തതാണെന്നും കമ്മിറ്റി നിരീക്ഷിച്ചു . ടി വിവരം രേഖാമൂലം അപേക്ഷകനെ അറിയിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു . അപേക്ഷകന്റെ പ്രതിനിധിയെ സ്ഥല പരിശോധന സമയത്ത് ആയതു നേരിട്ട് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 21
Updated on 2024-02-27 12:25:22
implemented