LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മക്കാട്ടില്ലം, മാനിപുരം.പി.ഒ. കൊടുവള്ളി-673572
Brief Description on Grievance:
Delay in Building Permit
Receipt Number Received from Local Body:
Interim Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 18
Updated on 2023-12-28 16:14:11
തീരുമാനം:- കൊടുവള്ളി നഗരസഭയിലെ മാനിപുരം ദേശത്ത് റി.സ 21/11, 21/12 സ്ഥലത്ത്കച്ചവട കേന്ദ്രം നിർമ്മിക്കുന്നതിനായി 07/11/2021 ന് കൊടുവള്ളി മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് നിയമാനുസൃതമായ എല്ലാരേഖകളും ഉൾപ്പെടുത്തി ശ്രീ. മക്കാട്ടില്ലത്ത് മാധവൻ നമ്പൂതിരി, ഭാര്യ ശ്രീമതി. ദേവകി നമ്പൂതിരിയും അപേക്ഷ സമർപ്പിച്ചിരുന്നു എന്നും, അപേക്ഷ പരിശോധിച്ച ശേഷം നിലവിലുള്ള കെട്ടിടങ്ങളുടെ വിസ്തീർണ്ണവും പ്ലാനിൽ കാണിച്ചിരിക്കുന്ന വിസ്തീർണ്ണവും തമ്മിൽ വ്യത്യാസമുണ്ടെന്നു കാണിച്ച് 16/11/2021 ന് ഇ2-7121/2021 നമ്പറായി നോട്ടീസ് ലഭിക്കുകയും, ആയതിന് 28/1/2022 ന് മറുപടി നൽകിയിരുന്നതാണെന്നും, എന്നാൽ സുമാർ ഒരു കൊല്ലം കഴിഞ്ഞ് പെർമിറ്റ് ലഭിക്കാത്തതിനാൽ ഓഫീസിൽ പോയി അന്വേഷിച്ചതിൽ ഫയൽ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും, ഉടൻതന്നെ ഉത്തരവ് ഉണ്ടാകുമെന്ന് അറിയിക്കുകയുണ്ടായി എന്നും, എന്നാൽ 27/05/2023 ന് ഇ2-7121/2021 നമ്പർ പ്രകാരം പുതിയ ചില ന്യൂനതകൾ ചൂണ്ടികാണിച്ചുകൊണ്ട് നോട്ടീസ് ലഭിക്കുകയും ആയതിന് അഭിഭാഷകന്റെച സഹായത്തോടെ 28/07/2023 ന് മറുപടി നൽകുകയും, തുടർന്ന് 20/09/2023 ന് ഇ2-6416/2023(ഇ2-7121/2021) നമ്പറായി മൂന്നാമത്തെ നോട്ടീസ് ലഭിക്കുകയും ആയതിൽ മുമ്പ് അയച്ച നോട്ടീസുകളിൽ പറയാത്ത ചില പുതിയ ന്യൂനതകളാണ് ഉള്ളതെന്നും ഇത് മനപൂർവ്വം ബുദ്ധിമുട്ടിക്കാനും നിസാര കാരണങ്ങൾ കാട്ടി കെട്ടിടത്തിന് പ്രവർത്തനാനുമതി തരാതിരിക്കാനുള്ള ഗൂഢ തന്ത്രമാണ് എന്നുകാണിച്ചുകൊണ്ടാണ് ശ്രീ. മക്കാട്ടില്ലത്ത് മാധവൻ നമ്പൂതിരി എന്നവർ നവകേരള സദസ്സിൽ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. കൊടുവള്ളി നഗരസഭയുടെ ഇലക്ട്രൽ വാർഡ് 10ൽ ഉൾപ്പെട്ട കൊടുവള്ളി വില്ലേജിൽ റി.സ 21/2, 21/3 എന്നീ നമ്പറുകളിൽ ഉൾപ്പെട്ട സ്ഥലത്ത് തറനില, ഒന്നാം നില സ്റ്റെയർ എന്നീ നിലകളിലായി 300.34 ച.മീറ്റർ വിസ്തീർണ്ണത്തിൽ വാണിജ്യ കെട്ടിടം നിർമ്മിക്കുന്നതിനുള്ള അപേക്ഷ പരിശോധിച്ച് താഴെ പറയുന്ന ന്യൂനതകൾ പരിഹരിക്കുന്നതിന് അപേക്ഷകന് നോട്ടീസ് നൽകിയതായി സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ന്യൂനത:- 1- പ്രസ്തുത സ്ഥലത്ത് നിലവിലുള്ള കെട്ടിടങ്ങളുടെ വിസ്തീർണ്ണവും, പ്ലാനിൽ കാണിച്ച കെട്ടിടങ്ങളുടെ വിസ്തീർണ്ണവും തമ്മിൽ വ്യതിയാനം കാണുന്നു. 2- മുനിസിപ്പാലിറ്റിയിൽ ലഭ്യമായ റവന്യു രേഖകളിലുള്ള ഏരിയയും നിലവിലെ സ്ഥലത്തുള്ള ഏരിയയും തമ്മിൽ വ്യത്യാസം കാണുന്നു. 3- പ്ലോട്ടിൽ നിനവിലുള്ള കെട്ടിടങ്ങളുടേയും നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന വാണിജ്യ കെട്ടിടത്തിന്റേങയും മൊത്തം ഏരിയ കണക്കാക്കി ഗ്രൂപ്പ് അടിസ്ഥാനത്തിൽ പാർക്കിംഗ് ഏരിയയും, ലോഡിംഗ് ആന്റ് അൺലോഡിംഗ്, ടൂവീലർ പാർക്കിംഗ് എന്നിവ രേഖപ്പെടുത്തി പാർക്കിംഗ് പ്ലാൻ സമർപ്പിക്കേണ്ടതാണ്. 4- Rule 2 Sub Rule 5 AU പ്രകാരം ഒരു കെട്ടിടത്തിന്റേണയും മുൻനിരപ്പ് നിലയുടെ ഭൂരിഭാഗത്തേക്ക് പ്രവേശനം നൽകുന്ന കവാടത്തെയാണ് പ്രധാ കവാടം (Front Yard) ആയി പരിഗണിക്കേണ്ടതാണ്. ഇപ്രകാരം പരിഗണിക്കുമ്പോൾ കെട്ടിടത്തിന് Front Yard ലഭ്യമല്ല. 5- ബേസ്മെന്റ് ഫ്ലോറിലേക്ക് കയറാനുള്ള പാസ്സേജ് പ്ലാനിൽ കാണിച്ചിട്ടില്ല. 6- നിർമ്മിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിന്റെള ഫയർ & സേഫ്റ്റി ഡിക്ലറേഷൻ (Appendix L) സമർപ്പിച്ചതായി കാണുന്നില്ല. മേൽ ന്യൂനതകൾ പരിഹരിച്ച് KMBR- ലെ മുഴുവൻ ചട്ടങ്ങളും പാലിക്കുന്നവിധത്തിൽ പ്ലാൻ സമർപ്പിക്കുന്ന മുറക്ക് അനുമതി നൽകുന്നതാണെന്ന് നഗരസഭാ സെക്രട്ടറി അദാലത്ത് സമിതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മേൽ വിഷയം സംബന്ധിച്ച ഫയലും, റിപ്പോർട്ടും പരിശോധിച്ചതിൽ കെട്ടിടത്തിന് പെർമിറ്റ് അനുവദിക്കുന്നതിനുള്ള അപേക്ഷ പരിശോധിച്ച് മുഴുവൻ ന്യൂനതകളും ഒറ്റതവണയായി നൽകുന്നതിൽ നഗരസഭയുടെ ഭാഗത്ത് വീഴ്ച വന്നതായും, അപേക്ഷ സമർപ്പിച്ച് രണ്ട് വർഷത്തിനുശേഷവും അപേക്ഷയിൽ തീർപ്പ് കൽപ്പിക്കാത്തതും അദാലത്ത് സമിതി വിലയിരുത്തുകയും, നഗരസഭാ സെക്രട്ടറിയും മുനിസിപ്പൽ എഞ്ചിനീയറും സ്ഥലപരിശോധന നടത്തി ഫയലിൽ നടപടി സ്വീകരിച്ച് വിവരം അടുത്ത അദാലത്തിനുമുമ്പ് റിപ്പോർട്ട് ചെയ്യുന്നതിന് നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 19
Updated on 2024-01-17 16:43:29
തീരുമാനം:- കൊടുവള്ളി നഗരസഭാ സെക്രട്ടറി, അസി.എഞ്ചിനീയർ,ഓവർസീയർ എന്നിവർ 06/01/2024 ന് സ്ഥലപരിശോധന നടത്തി സമർപ്പിച്ച റിപ്പോർട്ടിൽ കൊടുവള്ളി നഗരസഭയുടെ ഇലക്ട്രൽ വാർഡ് 10ൽ ഉൾപ്പെട്ട കൊടുവള്ളി വില്ലേജിൽ റി.സ 21/2, 21/3 എന്നീ നമ്പറുകളിൽ ഉൾപ്പെട്ട സ്ഥലത്ത് തറനില, ഒന്നാം നില സ്റ്റെയർ എന്നീ നിലകളിലായി 300.34 ച.മീറ്റർ വിസ്തീർണ്ണത്തിൽ വാണിജ്യ കെട്ടിടം നിർമ്മിക്കുന്നതിനുള്ള അപേക്ഷ നേരത്തെ സമർപ്പിച്ചത് പ്രകാരം പരിശോധിച്ചതിൽ നിന്നും താഴെ പറയുന്ന ന്യൂനതകൾ പരിഹരിക്കുന്നതിന് അപേക്ഷകന് നോട്ടീസ് നൽകിയതായി സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ന്യൂനത:- 1- പ്രസ്തുത സ്ഥലത്ത് നിലവിലുള്ള കെട്ടിടങ്ങളുടെ വിസ്തീർണ്ണവും, പ്ലാനിൽ കാണിച്ച കെട്ടിടങ്ങളുടെ വിസ്തീർണ്ണവും തമ്മിൽ വ്യതിയാനം കാണുന്നു. 2- മുനിസിപ്പാലിറ്റിയിൽ ലഭ്യമായ റവന്യു രേഖകളിലുള്ള ഏരിയയും നിലവിലെ സ്ഥലത്തുള്ള ഏരിയയും തമ്മിൽ വ്യത്യാസം കാണുന്നു. 3- പ്ലോട്ടിൽ നിനവിലുള്ള കെട്ടിടങ്ങളുടേയും നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന വാണിജ്യ കെട്ടിടത്തിന്റേങയും മൊത്തം ഏരിയ കണക്കാക്കി ഗ്രൂപ്പ് അടിസ്ഥാനത്തിൽ പാർക്കിംഗ് ഏരിയയും, ലോഡിംഗ് ആന്റ് അൺലോഡിംഗ്, ടൂവീലർ പാർക്കിംഗ് എന്നിവ രേഖപ്പെടുത്തി പാർക്കിംഗ് പ്ലാൻ സമർപ്പിക്കേണ്ടതാണ്. 4- Rule 2 Sub Rule 5 AU പ്രകാരം ഒരു കെട്ടിടത്തിന്റേണയും മുൻനിരപ്പ് നിലയുടെ ഭൂരിഭാഗത്തേക്ക് പ്രവേശനം നൽകുന്ന കവാടത്തെയാണ് പ്രധാ കവാടം (Front Yard) ആയി പരിഗണിക്കേണ്ടതാണ്. ഇപ്രകാരം പരിഗണിക്കുമ്പോൾ കെട്ടിടത്തിന് Front Yard ലഭ്യമല്ല. 5- ബേസ്മെന്റ്ണ ഫ്ലോറിലേക്ക് കയറാനുള്ള പാസ്സേജ് പ്ലാനിൽ കാണിച്ചിട്ടില്ല. 6- നിർമ്മിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിന്റെപ ഫയർ & സേഫ്റ്റി ഡിക്ലറേഷൻ (Appendix L) സമർപ്പിച്ചതായി കാണുന്നില്ല. മേൽ ന്യൂനതകൾ പരിഹരിച്ച് KMBR- ലെ മുഴുവൻ ചട്ടങ്ങളും പാലിക്കുന്നവിധത്തിൽ പ്ലാൻ സമർപ്പിക്കുന്ന മുറക്ക് അനുമതി നൽകുന്നതാണെന്ന് നഗരസഭാ സെക്രട്ടറി അദാലത്ത് സമിതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മേൽ വിഷയം സംബന്ധിച്ച ഫയലും, റിപ്പോർട്ടും സമിതി പരിശോധിച്ചതിൽ അപാകതകൾ പരിഹരിച്ച് പ്ലാൻ സമർപ്പിക്കുന്നതിന് അപേക്ഷകന് നിർദ്ദേശം നൽകുന്നതിനും, ആയത് ലഭിക്കുന്ന മുറക്ക് പരിശോധന നടത്തി സമയബന്ധിതമായി അപേക്ഷകന് സേവനം നൽകുന്നതിന് നഗരസഭാ സെക്രട്ടറിക്കും നിർദ്ദേശം നൽകി ഫയൽ തീർപ്പാക്കി തീരുമാനിച്ചു.
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 20
Updated on 2024-01-25 11:46:28
ഫയൽ തീർപ്പാക്കി