LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Vyazhamkunnel, Kumaramangalam
Brief Description on Grievance:
Buiding Tax Calculation Error
Receipt Number Received from Local Body:
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No.
Updated on 2023-05-26 14:34:02
ശ്രീ. ബാബു.റ്റി , വ്യാഴംകുന്നേൽ എന്നയാൾ കുമാരമംഗലം ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിൽ 153 ബി നമ്പർ കെട്ടിടത്തിൽ ചെറുകിട വ്യവസായ യൂണിറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ നികുതി Micro Small and Medium Enterprises Development Act 2006 പ്രകാരം രജിസ്റ്റർ ചെയ്ത വ്യവസായ യൂണിറ്റിന്റെ നികുതി ഇളവ് ചെയ്ത് നൽകണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ 16.03.2023 ൽ അപേക്ഷ സമർപ്പിച്ചിരുന്നുവെന്നും ടി കെട്ടി ടത്തിന് നാളിതുവരെയുള്ള നികുതി അടവാക്കിയതിനു ശേഷം അപേക്ഷ പരിഗണിക്കാമെന്ന് അപേക്ഷകനെ അറിയിച്ചിട്ടുള്ളതാണ് എന്നും കൂടാതെ 2019 1-ാം അർദ്ധ വർഷം കെട്ടിട നമ്പറിംഗിനായി സമർപ്പിച്ച അപേക്ഷയിന്മേൽ 249.82 മീറ്റർ സ്ക്വയർ വിസ്തീർണ്ണമുള്ള കെട്ടിടത്തിന് വ്യവസായ ആവശ്യത്തിനുള്ള കെട്ടിടം എന്ന ഗണത്തിൽപ്പെടുത്തി 1 ച.മീറ്ററിന് 45 രൂപ നിരക്കിൽ 12,396/- രൂപ ഒരു വർഷം നികുതി ചുമത്തിയിരിക്കുന്നതും 2021-22 വർഷം വരെ ടിയാൻ കരം അടവാക്കി വന്നിരുന്നതുമാണ് എന്നും 16.03.2023 ലാണ് ടിയാൻ നികുതി ഇളവിനായി അപേക്ഷിച്ചിരിക്കുന്നത് എന്നും ഈ ആവശ്യത്തിന് ഇതിന് മുമ്പ് അപേക്ഷ സമർപ്പിച്ചിരുന്നില്ലായെന്നും 2011 ലെ കേരള പഞ്ചായത്ത് രാജ് (വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജ്ജും) ചട്ടങ്ങൾ ചട്ടം 16 പ്രകാരം നിലവിൽ ചുമത്തിയ നികുതി ഇളവ് ചെയ്ത് കൊടുക്കുന്നതിന് നികുതി ചുമത്തിയ അന്നു മുതൽ 30 ദിവസത്തിനകം അപേക്ഷ സമർപ്പിച്ച് ആയത് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ വച്ച് തീരുമാനം എടുത്തതിന് ശേഷം ആണ് എന്നും 16.03.2023 ന് മാത്രമാണ് ടിയാൻ നികുതിയിളവിന് അപേക്ഷ നൽകിയിട്ടുള്ളത് എന്നതിനാൽ അതു വരെയുള്ള നികുതി അടവാക്കേണ്ടതുണ്ട് എന്നുമാണ് 19.05.2023 ൽ 400571/PTAL 06/GPO/2023/1831/1 നമ്പർ കത്ത് പ്രകാരം സെക്രട്ടറി അറിയിട്ടുള്ളത്. കെട്ടിടത്തിന് നമ്പർ നൽകുന്ന സമയത്ത് ശ്രീ. ബാബു പൊല്യൂഷൻ കണട്രോൾ ബോർഡിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടുണ്ട്. ആയതിൽ സ്ഥാപനത്തിന്റെ പേര് മിറൽ സോപ്സ് &കെമിക്കൽസ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ കെട്ടിട ഉടമയായ ബാബുവും സ്ഥാപനം നടത്തിപ്പുകാരനായ റെനി കെ ജോൺ എന്നയാളും തമ്മിലുള്ള എഗ്രിമെന്റിലും മിറൽ സോപ്സ് & കെമിക്കൽസ് എന്ന സ്ഥാപനം നടത്തുനന്നതിന് വേണ്ടിയാണ് സ്ഥലം നൽകിയിട്ടുള്ളത് എന്നും വ്യക്തമാക്കിയിട്ടുണ്ട്. 16.03.2023 ൽ ടിയാൻ പഞ്ചായത്തിൽ നൽകിയ അപേക്ഷയോടൊപ്പം 2021-22 വർഷം വരെ കെട്ടിട നികുതി അടച്ചതിന്റെ രസീത്, MSME Certificate, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 24.02.2015 ലെ സ.ഉ(അ)നം 36/2015 , ആയത് 25.02.2015 ൽ SRO No.100/2015 ആയി ഗസറ്റിൽ പ്രസിദ്ദീകരിച്ചതിന്റെ പകർപ്പ് എന്നിവ ഹാജരാക്കിയിട്ടുണ്ട്. സമിതി ടി രേഖകൾ വിശദമായി പരിശോധിച്ചു. Micro Small and Medium Enterprises Development Act 2006 പ്രകാരം രജിസ്റ്റർ ചെയ്ത വ്യവസായ യൂണിറ്റുകളുടെ കെട്ടിടങ്ങളുടെ നികുതി 15 രൂപ മുതൽ 25 രൂപ വരെയെ വാങ്ങാൻ പാടുളളു എന്ന് കൃത്യമായി പറഞ്ഞിട്ടുള്ളതിനാലും ടി ഗസറ്റ് വിജ്ഞാപനം വഴി 2011 ലെ കേരള പഞ്ചായത്ത് രാജ് (വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജ്ജും) ചട്ടങ്ങൾ ആണ് ഭേദഗതി ചെയ്തിട്ടുള്ളത് എന്നതിനാലും ടിയാന് കെട്ടിട നമ്പർ നൽകിയ 2019 മുതൽ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ തീരുമാനം ഇല്ലാതെ തന്നെ 16.03.2023 ൽ (ടിയാന്റെ പരാതി സമയത്ത്) സഞ്ചയ പ്യൂരിഫിക്കേഷൻ എനേബിൾ ആയിരുന്നു എന്നതിനാലും ടി സമയത്ത് പരാതിക്കാരന് കെട്ടിട നികുതി റിവൈസ് ചെയ്ത് നൽകേണ്ടതായിരുന്നു. ആയതിനാൽ ടിയാൻ നിലവിൽ അടച്ചിട്ടുള്ള കെട്ടിട നികുതി 15 - 25 രൂപ നിരക്കിൽ 2019 മുതൽ (കെട്ടിട നമ്പർ നൽകിയ തീയതി മുതൽ) സഞ്ചയ പ്യൂരിഫിക്കേഷൻ വഴി റിവൈസ് ചെയ്ത് നൽകുന്നതിനും റിവൈസ് ചെയ്ത് നൽകുമ്പോൾ അധികമായി വരുന്ന തുക വരും വർഷങ്ങളിലേയ്ക്ക് വകയിരുത്തുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ടിഫയൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നിന്നും കൈമാറി ലഭിച്ചിട്ടുള്ളതിനാൽ ടി വിവരം ഡെപ്യൂട്ടി ഡയറക്ടറെ അറിയിക്കുന്നതിനും സമിതി ഐകകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 2
Updated on 2024-02-14 14:24:46