LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Poovathottathil Thachampoyil Thamarassery
Brief Description on Grievance:
Submited building plan for permit. AE is reported that the fire stair is not as per the fire rule even though fire NOC is issued for the same.
Receipt Number Received from Local Body:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 39
Updated on 2024-11-02 10:30:02
പരാതിയുമായി ബന്ധപ്പെട്ട ILGMS ഫയൽ F|LE NO- 1037/2024 പരിശോധിച്ചതിൽ 1009 m3 ധാതുക്കൾ കട്ട് ചെയ്യാനും, 620.96 m3 ഫിൽ ചെയ്യാനുണ്ടെന്നും, ഭൂമി പ്ലാൻ പ്രകാരം നിരപ്പാക്കുന്നതിനായി 388.97 m3 ധാതുക്കൾ പുറത്ത്കൊണ്ടുപോകേണ്ടതായിട്ടുണ്ടെന്നും, 517.665 m2 വിസ്തീർണ്ണമുള്ള കെട്ടിടം നിർമ്മിക്കുന്നതിനാണ് ഭൂമി നിരപ്പാക്കുന്നതെന്നും, ആയതിനാൽ മൈനിംഗ് ആന്റ്ൂ ജിയോളജി വകുപ്പിൽ നിന്നും ട്രാൻസിറ്റ് പാസ് നേടേണ്ടതാണെന്നും, റൂൾ 23 പാലിച്ചുകൊണ്ടല്ല ഓപ്പൺ സ്റ്റെയർ നൽകിയിരിക്കുന്നതെന്നും, പ്ലോട്ടിൽ ഭൂമി 3 നിരപ്പിലായിട്ടാണ് പ്രൊപ്പോസ് ചെയ്തിരിക്കുന്നതെന്നും, ഒന്ന് റോഡ് നിരപ്പിലും, രണ്ടാമത്തേത് റോഡ് നിരപ്പിൽ നിന്നും 1.80 മീറ്റർ ഉയരത്തിലും, മൂന്നാമത്തേത് റോഡ് നിരപ്പിൽ നിന്നും 3.10 മീറ്റർ ഉയരത്തിലുമാണെന്നും അസി. എഞ്ചിനീയർ റിപ്പോർട്ട് ചെയ്തതായി കാണുന്നു. കൂടാതെ ഫയർ എസ്കേപ്പ് സ്റ്റെയറിൽ നിന്നും ഇറങ്ങുന്നത് മൂന്നാമത്തെ തട്ടിലേക്കാണെന്നും, പിന്നീട് രണ്ട് തട്ടിലായുള്ള രണ്ട് ഓപ്പൺ സ്റ്റെയർ വഴി ഇറങ്ങിയാൽ മാത്രമേ റോഡിന്റെന നിരപ്പിലുള്ള ഗ്രൌണ്ട് ഫ്ലോർ നിൽക്കുന്ന ഭൂമിയിൽ എത്താൻ സാധിക്കുകയുള്ളു എന്നും, മാത്രമല്ല ഫയർ എസ്കേപ്പ് സ്റ്റെയറും, ഓർഡിനറി സ്റ്റെയറും അടുത്തടുത്താണ് നൽകിയിട്ടുള്ളതെന്നും റിപ്പോർട്ട് ചെയ്തതായി കാണുന്നു. അസി.എഞ്ചിനീയറുടെ റിപ്പോർട്ട് പരിശോധിച്ചതിൽ ഭൂമി നിരപ്പാക്കുന്നതുമൂലം വരുന്ന മണ്ണ് നീക്കംചെയ്യുന്നതിന് മൈനിംഗ് ആന്റ്് ജിയോളജി വകുപ്പിൽ നിന്നും ട്രാൻസിറ്റ് പാസ് നേടേണ്ടതാണെന്ന് റിപ്പോർട്ട് ചെയ്തതായി കാണുന്നു. എന്നാൽ തദ്ദേശസ്ഥാപനം പെർമിറ്റ് അനുവദിക്കുതിന് ജിയോളജി വകുപ്പിൽ നിന്നുള്ള ട്രാൻസിറ്റ് പാസ് ആവശ്യമില്ലെന്നു കാണുന്നു. കേരള പഞ്ചായത്ത് കെട്ടിടനിർമ്മാണ ചട്ടം 2019 ചട്ടം 35(9) പ്രകാരം അഗ്നിരക്ഷ കോണിപ്പടികളിലേക്കുള്ള പ്രവേശന മാർഗ്ഗം വേർപെടുത്തിയത് ആയിരിക്കേണ്ടതും, മറ്റു കോണിപ്പടികളിൽ നിന്നും കഴിയാവുന്നിടത്തോളം ദൂരെ ആയിരിക്കേണ്ടതുമാണ് എന്നാണ് കാണുന്നത്. അസി.എഞ്ചിനീയറുടെ റിപ്പോർട്ട് പരിശോധിച്ചതിൽ നിന്നും റൂൾ 23 പാലിച്ചുകൊണ്ടല്ല ഓപ്പൺ സ്റ്റെയർ നൽകിയിരിക്കുന്നതെന്നുകാണുന്നു. ഓപ്പൺ സ്റ്റെയറും പ്ലോട്ടതിരും തമ്മിലുള്ള അകലം എത്രയെന്ന് പ്ലാനിൽ ഉൾപ്പെടുത്തുന്നതിന് അപേക്ഷകന് നിർദ്ദേശം നൽകുന്നതിനും, ആയത് ഉൾപ്പെടുത്തി ലഭിക്കുന്ന മുറക്ക് പ്ലോട്ടതിരിലൂടെ കടന്നുപോകുന്ന വഴിയുടെ തരം പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.