LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
RAINBOW HOUSE, TIRUR
Brief Description on Grievance:
ബില്ഡിംഗ് പ്ലാന് പുതുക്കി നല്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 47
Updated on 2024-10-14 10:56:40
അദാലത്തിൽ നഗരസഭക്ക് വേണ്ടി അസിസ്റ്റൻറ് എഞ്ചിനീയറുടെ ചുമതല വഹിക്കുന്ന ഓവർസിയർ ശ്രീ. പ്രജിത്തും, പരാതിക്കാരിക്ക് വേണ്ടി മകൻ ഷമീമും, എഞ്ചിനീയർ ശ്രീമതി. സീനത്തും ഹജരായി. കെട്ടിട നിർമ്മാണാനുമതി പുതുക്കി നൽകാത്തതുമായി ബന്ധപ്പെട്ടാണ് പരാതിയെന്നും കെട്ടിടം നിർമ്മിച്ചിട്ടുള്ള സ്ഥലം നിലം വിഭാഗത്തിൽപ്പെട്ടതിനാലാണ് കെട്ടിട നിർമ്മാണാനുമതി പുതുക്കി നൽകാത്തതെന്നും നഗരസഭക്ക് വേണ്ടി ഹാജരായ ശ്രീ. പ്രജിത്ത് അറിയിച്ചു. പരാതിക്കാരിയുടെ ഉടമസ്ഥതയിലുള്ള 60 സെൻറ് ഭൂമി നഗരസഭക്ക് ബസ് സ്റ്റാൻറ് നിർമ്മാണാവശ്യാർത്ഥം ലീസിന് നൽകിയിട്ടുണ്ടെന്നും ആയതിൽ നഗരസഭ ബസ് സ്റ്റാൻറ് നിർമ്മിച്ചിട്ടുണ്ടെന്നും, പരാതിക്കാരിക്ക് 2016 ൽ കെട്ടിട നിർമ്മാണാനുമതി ലഭിച്ചിട്ടുണ്ടെന്നും ആയത് പുതുക്കുന്നതിന് 2018 ൽ അപേക്ഷ നൽകിയെങ്കിലും മറുപടിയൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ 2022 ൽ വീണ്ടും അപേക്ഷിച്ചിട്ടുള്ളതും ആയതിന് നഗരസഭയിൽ നിന്നും ഭൂമി നിലമായതിനാൽ കെട്ടിട നിർമ്മാണാനുമതി പുതുക്കി നൽകാൻ സാധിക്കുകയില്ലെന്ന് അറിയിച്ചിട്ടുള്ളതാണെന്നും, 4 വർഷത്തോളം അപേക്ഷയിൽ യാതൊരു നടപടിയും സ്വീകരിക്കാതിരിരുന്നതിനാൽ പരാതിക്കാരിക്ക് സമയ നഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടുണ്ടെന്നും കൂടാതെ ഉടമ്പടി പ്രകാരം കെട്ടിട നിർമ്മാണത്തിനാവശ്യമായ അനുമതികൾ പരാതിക്കാരിക്ക് നഗരസഭ വാങ്ങി നൽകേണ്ടതുണ്ടെന്നും പരാതിക്കാരിക്ക് വേണ്ടി ഹാജരായവർ അറിയിച്ചു. വിഷയം ചർച്ച ചെയ്ത ഉപജില്ലാ സമിതി ഇതുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിക്കുന്നതിന് തീരുമാനിക്കുകയും 08.10.2024 ന് നഗരസഭാ അസിസ്റ്റൻറ് എഞ്ചിനീയറുടെ ചുമതല വഹിക്കുന്ന ഓവർസിയർ ശ്രീ. പ്രജിത്ത്, പരാതിക്കാരിക്ക് വേണ്ടി ഹാജരായ എഞ്ചിനീയർ ശ്രീമതി. സീനത്ത് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഉപജില്ലാ സമിതി ഫയലുകൾ പരിശോധിച്ചിട്ടുള്ളതാണ്. ഫയൽ പരിശോധനയിൽ ശ്രീമതി. ആയിഷുമ്മ ടിയാരിയുടെ ഉടമസ്ഥതയിലുള്ള സർവ്വെ നമ്പർ 340/3 ൽപ്പെട്ട 1 ഏക്കർ 20 സെൻറ് ഭൂമിയിൽ നിന്നും 60 സെൻറ് ഭൂമി 50 വർഷക്കാലത്തേക്ക് പ്രതിവർഷം 5000 രൂപ നിരക്കിൽ ബസ് സ്റ്റാൻറ് നിർമ്മിക്കുന്നതിന് നഗരസഭക്ക് ലീസിന് നൽകിയിട്ടുള്ളതായും, നഗരസഭക്ക് നിലം വിഭാഗത്തിൽപ്പെട്ട ഭൂമിയിൽ ബസ് സ്റ്റാൻറ് നിർമ്മിക്കുന്നതിന് 29.03.2012 ന് സ.ഉ. (എം.എസ്) നം. 70/2012/കൃഷി നമ്പർ ഉത്തരവ് പ്രകാരം അനുമതി ലഭ്യമായിട്ടുള്ളതായും കണുന്നു. അപ്രകാരം നഗരസഭ ബസ് സ്റ്റാൻറ് നിർമ്മിച്ച് പ്രവർത്തിപ്പിച്ച് വരുന്നതുമാണ്. പരാതിക്കാരിക്ക് മൂന്ന് ബ്ലോക്കുകളിലായി ബേസ്മെൻറ് - 531 ച.മീ., ഗ്രൌണ്ട് ഫ്ലോർ - 711.60 ച.മീ., ഫസ്റ്റ് ഫ്ലോർ - 979.10 ച.മീ., സ്റ്റെയർ ക്യാബിൻ - 96.30 ച.മീ. പ്രകാരമുള്ള വിസ്തൃതികളിൽ കെട്ടിടം പണിയുന്നതിന് നഗരസഭയിൽ നിന്നും 08.03.2016 ന് 2716 (എ5)802/16 നമ്പരായി കെട്ടിട നിർമ്മാണാനുമതി നൽകിയിട്ടുള്ളതായും ആയതിന് 07.03.2019 വരെ കാലാവധിയുള്ളതായും കാണുന്നു. ഫയൽ പ്രകാരം പരാതിക്കാരി ടി അനുമതി പുതുക്കുന്നതിന് 20.01.2022 ന് അപേക്ഷിച്ചിട്ടുള്ളതായും ഭൂമി നിലം വിഭാഗത്തിൽപ്പെട്ടതായതിനാൽ കെട്ടിട നിർമ്മാണാനുമതി പുതുക്കി നൽകാൻ സാധിക്കുകയില്ലെന്ന് 18.02.2022 തിയ്യതിയിലെ കത്ത് പ്രകാരം പരാതിക്കാരിയെ അറിയിച്ചിട്ടുള്ളതായും കാണുന്നു. എന്നാൽ 08.03.2016 ലെ കെട്ടിട നിർമ്മാണാനുമതി പുതുക്കുന്നതിന് 31.10.2018 ന് ഇൻവേർഡ് നമ്പർ 11001 പ്രകാരം അപേക്ഷിച്ചിട്ടുണ്ടെന്നും ആയതിന് യാതൊരു മറുപടിയും ലഭ്യമാകാത്തതിനാലാണ് 20.01.2022 ന് വീണ്ടും അപേക്ഷിച്ചിട്ടുള്ളതെന്നും പരാതിക്കാരി അറിയിച്ചു. നിലവിൽ ഒരു ബ്ലോക്ക് കെട്ടിട നിർമ്മാണം സ്ട്രക്ചർ ലവൽ പൂർത്തീകരിച്ചിട്ടുള്ളതാണെന്നും അറിയിച്ചു. നഗരസഭ ഒരു തവണ കെട്ടിട നിർമ്മാണാനുമതി നൽകിയ സാഹചര്യത്തിൽ ആയത് പുതുക്കി നൽകണമെന്നും അറിയിച്ചു. ഇൻവേർഡ് നമ്പർ 11001 പ്രകാരമുള്ള ഫയൽ നഗരസഭക്ക് ഹാജരാക്കാൻ സാധിച്ചിട്ടില്ല. വിഷയം ഉപജില്ലാ സമിതി ചർച്ച ചെയ്തു. പരാതിക്കാരിയുടെ ഉടമസ്ഥതയിലുള്ള ഭൂമി നിലം ഗണത്തിൽപ്പെട്ടതാണെന്നും നഗരസഭക്ക് ലീസിന് നൽകിയ 60 സെൻറ് ഭൂമിയിൽ ബസ് സ്റ്റാൻറ് നിർമ്മിക്കുന്നതിന് നഗരസഭ സർക്കാർ അനുമതി വാങ്ങിയിട്ടുള്ളതാണെന്നും കാണുന്നു. ശേഷിക്കുന്ന നിലം ഗണത്തിൽപ്പെട്ട 60 സെൻറ് ഭൂമിയിൽ പരാതിക്കാരിക്ക് കെട്ടിടം നിർമ്മിക്കുന്നതിന് ഭൂമി തരം മാറ്റാതെ 08.03.2016 ന് കെട്ടിട നിർമ്മാണാനുമതി നൽകിയത് തെറ്റായ നടപടിയാണെന്നും കാണുന്നു. നഗരസഭയും പരാതിക്കാരിയും 2010 ൽ ഉണ്ടാക്കിയിട്ടുളളതും പിന്നീട് 2016 ൽ പുതുക്കിയിട്ടുള്ളതുമായ ലീസ് ഉടമ്പടിയിലെ വ്യവസ്ഥകളിൽ കെട്ടിട നിർമ്മാണത്തിന് കെട്ടിട നിർമ്മാണ ചട്ട പ്രകാരമുള്ള ഇളവുകളും മറ്റ് ഇളവുകളും പരാതിക്കാരിക്ക് നഗരസഭ വാങ്ങി നൽകേണ്ടതാണെന്ന് ഉൾപ്പെടുത്തിയതായി കാണുന്നുണ്ടെങ്കിലും ഏതെല്ലാം ഇളവുകളാണെന്ന് വ്യക്തമാക്കിയിട്ടില്ലാത്തതാണ്. കൂടാതെ 08.03.2016 ന് അനുവദിച്ച കെട്ടിട നിർമ്മാണാനുമതി കാലയളവ് നഗരസഭയിൽ നിന്നും പുതുക്കി ലഭ്യമാകാതെ കെട്ടിട നിർമ്മാണം ആരംഭിച്ചത് അനധികൃത നിർമ്മാണമായെ കണക്കാക്കാൻ സാധിക്കുകയൊള്ളൂ. കൂടാതെ അനുവദിച്ച കെട്ടിട നിർമ്മാണാനുമതി ചട്ട പ്രകാരമല്ലെന്ന് അറിവായ സാഹചര്യത്തിൽ 2019 ലെ കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടം, ചട്ടം 16 പ്രകാരം അപേക്ഷകൻറെ ഭാഗം കേട്ടതിന് ശേഷം അനുമതി റദ്ദ് ചെയ്യേണ്ടതായിരുന്നു. കൂടാതെ 2019 ലെ കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടം, ചട്ടം 17(20) പ്രകാരം ഒക്യുപെൻസി സർട്ടിഫിക്കറ്റ് ലഭിക്കുന്നതുവരെ ലൈസൻസിയുടെ സേവനം കെട്ടിട ഉടമസ്ഥൻ ഉപയോഗിക്കേണ്ടതും, അനുമതി ലഭിച്ച പെർമിറ്റ് പ്രകാരമാണ് നിർമ്മാണമെന്ന് ടി ലൈസൻസിയും ഉടമസ്ഥനും ഉറപ്പാക്കേണ്ടതുമാണ്. ടി വ്യവസ്ഥ ലംഘിച്ചുകൊണ്ടാണ് പരാതിക്കാരി കെട്ടിട നിർമ്മാണം നടത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ പരാതിക്കാരിയുടെ ഉടമസ്ഥതയിലുള്ള ഭൂമി കെട്ടിട നിർമ്മാണാവശ്യാർത്ഥം തരം മാറ്റി ടി ഉത്തരവ് സഹിതം നിലവിലുള്ള നിർമ്മാണം ക്രമവൽക്കരിക്കുന്നതിന് ചട്ട പ്രകാരമുള്ള അപേക്ഷ സമർപ്പിക്കേണ്ടതുണ്ടെന്ന് ഉപജില്ലാ സമിതി കാണുന്നു. അപ്രകാരമുള്ള അപേക്ഷ സമർപ്പിക്കുന്നതിന് പരാതിക്കാരിക്കും അപേക്ഷ ലഭ്യമാകുന്ന മുറക്ക് ചട്ടമനുശാസിക്കുന്ന സമയപരിധിക്കകം അപേക്ഷയിന്മേൽ തീർപ്പ് കൽപ്പിക്കുന്നതിന് നഗരസഭാ സെക്രട്ടറിക്കും നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 48
Updated on 2024-10-30 11:28:53