LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SIVASAKTHI PATHARAMELE PERINGAMMALA KALLIYOOR P O TRIVANDRUM 695042prasad
Brief Description on Grievance:
വീടിൻറെ നമ്പർ ലഭിക്കുന്നത് സംബന്ധിച്ചു
Receipt Number Received from Local Body:
Final Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 39
Updated on 2024-10-27 17:54:35
കെട്ടിട നമ്പറിനു വേണ്ടിയുള്ള ഈ പരാതി പരിശോധിച്ചതിൽ ,രജിസ്ട്രേഷൻ വകുപ്പ് മുഖേന പതിച്ച വഴികരാറിൽ പ്രതിപാദിക്കും പ്രകാരമാണ് കക്ഷി കെട്ടിടനിർമ്മാണം നടത്തിവരുന്നതെന്ന് ബോധ്യപ്പെട്ടിട്ടുള്ളതിനാൽ വഴികരാറിൽ ഉൾപ്പെട്ട മറ്റു വ്യക്തികളുടെ സമ്മതപത്രവും കൂടാതെ നിർമ്മാണം നടന്നുവരുന്ന കെട്ടിടത്തോട് ചേർന്നുള്ള വീട്ടുടമയിൽ നിന്നുള്ള സമ്മതപത്രം എന്നിവ ലഭ്യമാക്കി കൊണ്ട് ഇരുനിലകൾക്കുമായുള്ള പുതുക്കിയ കെട്ടിടനിർമ്മാണ അനുമതിക്കുള്ള അപേക്ഷ നൽകുന്നതിന് കക്ഷിക്കു നിർദ്ദേശം നൽകുന്നു. അദാലത്ത് തീരുമാനം ഉണ്ടാകുന്ന മുറയ്ക്ക് അനധികൃത കെട്ടിടനിർമ്മാണം പൊളിച്ചു നീക്കുന്നതിന് 05/03/2024നു സെക്രട്ടറി നൽകിയ നോട്ടീസിനെതിരെ കക്ഷി LSGI ട്രിബ്യൂണലിൽ ഫയൽ ചെയ്തിട്ടുള്ള കേസ് പിൻവലിക്കുന്നതാണെന്ന് കക്ഷി അറിയിച്ചിട്ടുള്ളതിനാൽ ടി കേസിന്മേൽ ഉണ്ടാകുന്ന അന്തിമതീരുമാനത്തിന് വിധേയമായി കക്ഷി സമർപ്പിക്കുന്ന പുതുക്കിയ കെട്ടിടനിർമ്മാണ അനുമതിക്കായുള്ള അപേക്ഷ സെക്രട്ടറി പരിഗണിക്കേണ്ടതാണ്. അദാലത്ത് തീരുമാനം കക്ഷിയെ അറിയിച്ച് സമതിക്ക് റിപ്പോർട്ട് നൽകുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നു.
Escalated made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 40
Updated on 2024-11-04 12:54:23
ഉപജില്ലാ സമതിയുടെ തിരുമാനം സംബന്ധിച്ച് കക്ഷിക് അസംതൃപ്തി ഉള്ളതായി അറിയിചിട്ടുള്ളതിനാല് മേല് അപേക്ഷ ജില്ലാസമതിയുടെ പരിഗണനയ്കായി സമര്പ്പിക്കുന്നു.
Final Advice made by Thiruvananthapuram District
Updated by Sri.Jyothis.V, Assistant Director -I
At Meeting No. 29
Updated on 2024-11-23 12:59:49
ശ്രീ. പ്രസാദ് ലാൽ ജി.എസ്. ൻറെ ഉടമസ്ഥതയിലുളള വസ്തുവിൻറെ പടിഞ്ഞാറു അതിർത്തിയോട് ചേർന്ന് വഴി കരാർ മുഖേന 2 മീറ്റർ വീതിയിൽ സ്വകാര്യ വഴി വികസിപ്പിച്ചിട്ടുണ്ട്. കൂടാതെ സ്വകാര്യ വഴിയോട് ചേർന്ന് ശ്രീ. പ്രസാദ് ലാൽ ജി എസിൻറെ ഉടമസ്ഥതയിലുളള വസ്തുവിൽ കെട്ടിടം നിർമ്മിക്കുന്ന അവസരത്തിൽ ഭൂമിയുടെ നിരപ്പിൽ നിന്നും 4 മീറ്റർ ഉയരത്തിൽ ഒന്നര മീറ്റർ പടിഞ്ഞാറോട്ട് നീക്കി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് വഴി കരാറിലെ ഒന്നാം കക്ഷിയായ ശ്രീ.പ്രസാദ് ലാൽ ജി.എസ് ന് അവകാശം നൽകിയിട്ടുളളതാണ്. ഈ വഴി കരാറിൽ പ്രസാദ് ലാൽ ജി.എസ്- ന് പുറമെ ബൈജു മോൻ ബി.ജെ., ശിവലക്ഷ്മി പി. എസ്. , ബിനു ലാൽ ജി. എന്നിവർ കൂടി കക്ഷികളായി ഒപ്പിട്ടുണ്ട്. ടി കരാർ പരിശോധിച്ചതിൽ സ്വകാര്യ വഴിയായി ഉപയോഗിച്ചു വരുന്ന ഭൂമിയുടെ ഉടമസ്താവകാശം ശ്രീ.പ്രസാദ് ലാൽ ജി.എസ്-ൻറെ പേരിലാണ്. ആയതിനാൽ കെ. പി. ബി. ആർ 2019 ചട്ടം 26(4) പ്രോവിസോയിൽ പരാമർശിക്കുന്ന പ്രകാരം കെട്ടിടത്തിൻറെ ഉയരം 7 മീറ്റർ അധികരിക്കാതെയും, വഴി കരാർ പത്രത്തിലെ നിബന്ധനകൾക്ക് വിധേയമാണ് പ്രസ്തുത നിർമ്മാണമെങ്കിൽ അപേക്ഷകൻ നൽകിയ വഴി കരാർ consent ആയി പരിഹരിച്ച് കെ. പി. ബി. ആർ 2019 ചട്ടങ്ങൾക്ക് വിധേയമായി താഴത്തെ നിലയ്ക്ക് നമ്പർ നൽകുന്നതിനും മുകളിലത്തെ നിലയുടെ നിർമ്മാണം ക്രമവൽക്കരിക്കുന്നതിനും സെക്രട്ടറിയോടും അസിസ്റ്റൻറ് എഞ്ചിനീയറോടും നിർദ്ദേശിച്ച് തീരുമാനിച്ചു.