LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THIRUVANANTHAPURAM DISTRICT PANCHAYATH
Brief Description on Grievance:
ഇളമ്പ ഹയർസെക്കണ്ടറി സ്കൂൾ, പ്രേംനസീർ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പെർമ്മിറ്റ് നൽകണമെന്നത്-സംബന്ധിച്ച്.
Receipt Number Received from Local Body:
Escalated made by TVPM2 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 39
Updated on 2024-11-02 14:01:14
പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായികിഫ്ബി , പ്ലാൻ ഫണ്ട് ,എംഎൽഎയുടെ ആസ്തി വികസനഫണ്ട്, ജില്ലാ പഞ്ചായത്ത് ഫണ്ട് എന്നിവ വകയിരുത്തി ഇളമ്പ ഹയർ സെക്കൻഡറി സ്കൂൾ, പ്രേംനസീർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവ ഹൈടെക് ആക്കുന്നതിനുള്ള പ്രവർത്തികൾ ഏറ്റെടു നടപ്പാക്കിയിട്ടുള്ളതാണ്. ഇളമ്പ ഹയർ സെക്കൻ്ററി സ്കൂളിൻ്റെ പണി പൂർത്തിയായിട്ടുള്ളതാണ്. ആയതിന് മുദാക്കൽ ഗ്രാമ പഞ്ചായത്തിൽ നിന്നും നമ്പർ ലഭിച്ചിട്ടില്ലായെന്നും പ്രേംനസീർ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം ഇപ്പോൾ നടന്നു വരികയാണ്. എന്നാൽ ടികെട്ടിടങ്ങൾക്ക് KPBR ചട്ടലംഘനങ്ങൾ ഉള്ളതിനാൽ കിഴുവിലം ഗ്രാമപഞ്ചായത്തിൽ നിന്നും റെഗുലറൈസേഷൻ കെട്ടിടനമ്പർ /പെർമിറ്റ് അനുവദിക്കുന്നില്ല എന്ന് വി.ശശി ബഹു.ചിറയിൻകീഴ് എംഎൽഎ അവർകൾ ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി അവർകൾക്ക് പരാതി സമർപ്പിച്ചിട്ടുള്ളതാണ്. കൂടാതെ KPBR ചട്ടങ്ങളിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ വന്ന ചില സാങ്കേതിക പ്രശ്നങ്ങൾ കാരണവും ചുറ്റുമതിലിൽ നിന്നും നിയമാനുസരണം വിടേണ്ട ദൂരപരിധി പാലിക്കാത്തതിനാൽ ടി കെട്ടിടങ്ങളുടെ നമ്പറിംഗ്/തുടർ നിർമ്മാണത്തിനാവശ്യമായ പെർമിറ്റ് എന്നിവ തടസ്സപ്പെടുന്നതായും സർക്കാരിൻ്റെ പ്രത്യേകമായ ഇളവ് ലഭ്യമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും ആവശ്യപ്പെട്ടിട്ടുണ്ട്. ടി അപേക്ഷ അദാലത്ത് സമിതി പരിശോധിച്ചതിൽ താഴെപ്പറയുന്ന ചട്ടലംഘനങ്ങൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടു. ഇളമ്പ ഹയർ സെക്കൻഡറി സ്കൂൾ 1. പുതിയ ബ്ലോക്കിൻറെ സെറ്റ് ബാക്ക് സൈഡ് യാർഡ് അളവുകൾ കുറവായതിനാൽ KPBR ചട്ടം 3 (4) (a)പ്രകാരം ചീഫ് ടൗൺ പ്ലാനറുടെ അനുമതി ലഭ്യമാക്കിയിട്ടില്ല. 2. KPBR ചട്ടം 34 പ്രകാരം സാനിറ്റേഷൻ സൗകര്യങ്ങൾ ലഭ്യമാക്കേണ്ടതുണ്ട്. 3. KPBR ചട്ടം 5(12) പ്രകാരം ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ നിന്നുംഅനുമതി നേടേണ്ടതുണ്ട്. 4. KPBR ചട്ടം 76 (1)പ്രകാരം മഴയുള്ള സംഭരണി നിർമ്മിക്കേണ്ടതുണ്ട് 5. KPBR ചട്ടം 79 (3) പ്രകാരം വേസ്റ്റ് മാനേജ്മെൻറ് സംവിധാനം ഏർപ്പെടുത്തേണ്ടതാണ്. പ്രേം നസീർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ 1.നിലവിൽ പൂർത്തീകരിച്ച കെട്ടിടത്തിന്റെ ഉയരം8.3 മീറ്ററും built up area 1348 M2 ആണ്.KPBR 2019 ചട്ടം 26 പ്രകാരം സൈഡ് യാർഡ് 2 മീറ്റർ ആവശ്യമാണ്. എന്നാൽ ഒരു ഭാഗത്ത് 1.4 മീറ്റർ മാത്രമാണ് ലഭ്യമായിട്ടുള്ളത്. 2. Built up area 1000M2 നെക്കാൾ അധികരിച്ചിട്ടുള്ളതിനാൽ ഫയർ എൻ.ഒ.സി ആവശ്യമാണ്. 3.ഒരു നിലകൂടി പണിയുമ്പോൾ ഉയരം 12.2 മീറ്റർ ആവുകയും Set back വീണ്ടും കൂടുതലായി വിടേണ്ടതായും വരും ജി. ഒ ( ആർ ടി ) നമ്പർ 296/2018/GEdn നമ്പർ 18/01/2018 നമ്പർ DB1-12402/2023 നമ്പറായുള്ള PWD കെട്ടിട ഉപവിഭാഗത്തിൻ്റെയും ഭരണാനുമതി ലഭിച്ച സ്കൂൾ കെട്ടിടത്തിൻ്റെ എ.ആർ ഡ്രായിംഗ് നമ്പർ 38/2019 (ഡി ) തിയതി 25/02/2019 പൊതുമരാമത്ത് ആർക്കിടെക്റ്റ് വിഭാഗം detailed drawing തയ്യാറാക്കിയിട്ടുള്ളതാണെന്നും സ്ഥല പരിമിതിയുള്ള കോമ്പൗണ്ടിൽ സ്കൂൾ അധികൃതരുടെയും ബഹു. എം.എൽ എ യുടെയും നിർദ്ദേശങ്ങളനുസരിച്ച് അന്ന് നിലവിലുള്ള. ചട്ടങ്ങൾ പ്രകാരമാണ് പ്ലാൻ തയ്യാറാക്കിയതെന്നും ഇത്തരത്തിൽ Architect വിഭാഗം തയ്യാറാക്കുന്ന പ്ലാനുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകാറില്ലായെന്നും പൊതുമരാമത്ത് നിർമ്മാണ ഏജൻസിയായ പ്രസ്തുത ബിൽഡിംഗ് ആർക്കിടെക്ച്ചറൽ പ്രകാരമാണ് കെട്ടിടം പണികഴിപ്പിച്ചിട്ടുള്ളതെന്നും PWD കെട്ടിട വിഭാഗം എക്സി. എഞ്ചിനീയർ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. മാത്രമല്ല, പ്രേം നസീർ മെമ്മോറിയൽ സ്കൂൾ കെട്ടിടത്തിൻ്റെ മുൻഭാഗത്തെയും പിൻഭാഗത്തെയും സൈറ്റ് പ്ലാനിൽ പറഞ്ഞിരിക്കുന്ന അളവുകൾ പാലിച്ചാണ് പണികഴിപ്പിച്ചത് .PWD തയ്യാറാക്കിയ സ്ട്രക്ച്ചറൽഡ്രോയിങ് പ്രകാരംകെട്ടിടത്തിന് റാഫ്റ്റ് ഫൗണ്ടേഷനാണ് നിർദ്ദേശിച്ചിരുന്നത്.കൂടാതെ വലതുഭാഗത്ത് നിലവിൽ ഉപയോഗിച്ചുകൊണ്ടിരുന്ന കിണർ സംരക്ഷിക്കേണ്ടതും ആവശ്യമായിരുന്നു .റാഫ്റ്റ് ഫൗണ്ടേഷനുവേണ്ടി ബിൽഡിങ്ങിന്റെ പുറം ചുവരിൽ നിന്നും ഏകദേശം ഒന്നര മീറ്റർ അകലം വരെ മണ്ണ് കുഴിക്കേണ്ടതായിരുന്നു തീരെ ഉറപ്പില്ലാത്ത മണ്ണ് ആയതിനാൽ രണ്ട് മീറ്റർ മുതൽ 2.5 മീറ്റർ വരെ താഴ്ച്ചയിൽ കുഴിക്കേണ്ടി വന്നതിനാലും കിണർ നിലനിന്നിരുന്ന വലതുഭാഗത്തെ അളവിൽ മാറ്റം വരുത്തേണ്ടി വന്നു. അപ്പോൾ ഇടതുഭാഗത്തെ മതിലിൽ നിന്നുള്ള സെറ്റ് ബാക്കിൽ കുറവുണ്ടായി എന്നിരുന്നാലും ശരാശരി 1.5മീറ്ററിൽ കൂടുതലുണ്ടെന്നും PWD എക്സി. എഞ്ചിനീയർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്..ഈ കെട്ടിടത്തിന്റെ രണ്ടാം നിലയുടെ നിർമാണം നിർവഹിക്കുന്നത് KILA ആണ്. കൂടാതെ ഈ സ്കൂളിന് ബഡ്ജറ്റിൽ 20% ഉൾപ്പെട്ട അഞ്ചു കോടി രൂപയുടെ പുതിയ കെട്ടിടത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചിട്ടുള്ളതായും ഈ കെട്ടിടം പണികഴിപ്പിക്കുന്നത് പഴയ ഇരുനില ബിൽഡിംഗ് പൊളിച്ചിട്ടുമാണ് .മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള ഈ പുതിയ കെട്ടിടം വരുന്നതോടുകൂടി സ്കൂളിൽ വിശാലമായ ഗ്രൗണ്ടും ലഭ്യമാകുമെന്നും PWD എക്സി. എഞ്ചിനീയർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സർക്കാരിൻ്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി ഏറ്റടുത്ത് നടപ്പാക്കുന്ന ഇളമ്പ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിച്ച കെട്ടിടത്തിൻ്റെ ക്രമവത്കരണത്തിന് വേണ്ടി കെ പി ബി ആർ ചട്ടം 3 (4) (a) യിൽ ഇളവ് അനുവദിക്കുക,Rule 34 ലെ സാനിട്ടേഷൻ സൗകര്യങ്ങൾ പര്യാപ്തമായതിനാൽ ഇളവ് അനുവദിക്കുക. Rule 5(12) ലെ Fire and Rescue Force എൻ ഒ സി യിലെ ഇളവ് ,Rule 76(1) പ്രകാരമുള്ള മഴവെള്ള സംഭരണി Rule 79(3) പ്രകാരമുള്ള മാലിന്യ സംസ്കരണ സംവിധാനം എന്നിവയിൽ ഇളവ് എന്നിവ ജില്ലാ പഞ്ചായത്ത് ആവശ്യപ്പെട്ടിരിക്കുന്നു. പ്രേം നസീർ മെമ്മോറിയൽ സ്കൂൾ കെട്ടിടത്തിന് KPBR 2019ചട്ടം 26 പ്രകാരമുള്ള രണ്ട് മീറ്ററിൽ കുറവായി വരുന്ന സെറ്റ് ബാക്കിൽ 60 സെൻ്റിമീറ്ററിൻ്റെ ഇളവും ,കെട്ടിടത്തിന് Set back കുറവായതിനാൽ Fire NOC യിലെ ഇളവും ഒരു നില കൂടി നിർമ്മിക്കുമ്പോൾ കൂടുതൽ set back ന് സ്ഥലം കണ്ടെത്തേണ്ടിവരുന്ന തിനാൽ ആയതിനുള്ള ഇളവ് അനുവദിക്കേണ്ടതായിട്ടുണ്ട്. ഫയൽ അനന്തര നടപടികൾക്കായി അദാലത്ത് ജില്ലാതല സമിതിക്ക് സമർപ്പിക്കുന്നു.