LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THANNIKKODE, MATHUR, PALAKKAD PIN : 678571
Brief Description on Grievance:
Application submitted for building permit but not yet recieved.
Receipt Number Received from Local Body:
Escalated made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 17
Updated on 2024-01-17 12:02:50
ഈ വിഷയവുമായി ബന്ധപ്പെട്ട് വിശദീകരിച്ചുകൊണ്ട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബഹു ജില്ലാ കളക്ടര്ക്ക് നല്കിയ കത്തിന് മറുപടി ലഭ്യമാകാത്തതിനാലും വിശദമായ പരിശോധനയ്ക്കും പരിഹാരത്തിനും സ്ഥിരം സമിതി അദാലത്തിന്റെ ജില്ലാ സമിതിക്ക് കൈമാറുന്നതിന് ഉപജില്ലാ അദാലത്ത് സമിതി തീരുമാനിച്ചു.
Final Advice made by Palakkad District
Updated by Subha, Assistant Director
At Meeting No. 14
Updated on 2024-02-14 15:01:15
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.ടി കെ അഷറഫ് എന്നവർ നിർമ്മിച്ച ഷെഡ്ഡിന് ക്രമവൽക്കരണത്തിനായി സമർപ്പിച്ച അപേക്ഷയിൻമേൽ തുടർനടപടി സ്വീകരിച്ചിട്ടില്ല എന്നത് സംബന്ധിച്ച് ലഭിച്ച പരാതി സമിതി പരിശോധിച്ചു. ടി കെട്ടിടത്തിൽ മുജാഹിദ് വിഭാഗത്തിൽപ്പെട്ടവർ ഷെഡ്ഡ് കെട്ടി ഒത്തുചേരുകയും ആരാധന നടത്തുകയും ചെയ്യുന്നു, ആയതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവത്തിൽ പള്ളി മക്കാം കമ്മിറ്റി ഉൾപ്പടെയുള്ളവരുടെ പരാതി ബഹു.ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ നിന്ന് ലഭ്യമായിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തിൽ ടി ഷെഡ് പൊളിച്ചുമാറ്റുന്നതിന് നിർദ്ദേശം നൽകിയിരുന്നുവെന്ന് മാത്തൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ എന്ന സംഘടനയുടെ ഫയലുകളും മറ്റും സൂക്ഷിക്കുന്നതിനും സംഘടനയുടെ യോഗങ്ങൾ ചേരുന്നതിനും ഓഫീസ് ആവശ്യത്തിൽ ഉൾപ്പെടുത്തി കെട്ടിടം ക്രമവൽക്കരിക്കുന്നതിനാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. കെട്ടിടം ക്രമവൽക്കരിക്കുന്നതിനുള്ള എല്ലാ രേഖകളും സമർപ്പിച്ചിട്ടുണ്ട്. കെട്ടിടത്തിന് മുൻപിലുള്ള താൽക്കാലിക ഷെഡ് പൊളിക്കുന്ന മുറയ്ക്ക് ടി കെട്ടിടം KPBR പാലിക്കുന്നുണ്ട് എന്നെല്ലാമുള്ള വിവരങ്ങളും, മേൽ പരാതി നിലനിൽക്കുന്നതിനാലാണ് കെട്ടിടം ക്രമവൽക്കരിച്ച് നൽകാൻ കഴിയാതിരുന്നത്.ടി വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച നിർദ്ദേശത്തിനായി ഭരണസമിതി തീരുമാനം സഹിതം ബഹു.ജില്ലാ കളക്ടറുടെ കാര്യാലയത്തിലേക്ക് കത്ത് നൽകിയിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചു. കെട്ടിടക്രമവൽക്കരണത്തിനുള്ള അപേക്ഷയിൽ പ്രതിപാദിക്കുന്ന ഉപയോഗക്രമം സംബന്ധിച്ച് പരിശോധനയിൽ ആയത് ബോധ്യപ്പെടുന്നുവെങ്കിൽ ആവശ്യമായ രേഖകൾ എല്ലാം അപേക്ഷയോടൊപ്പം ഹാജരാക്കിയിട്ടുണ്ടെങ്കിൽ KPBR പാലിക്കപ്പെടുന്ന കെട്ടിടത്തിന് ക്രമവൽക്കരണം അനുവദിക്കാം. ആയതിനെതിരെയുള്ള പരാതിയിൻമേൽ ബഹു.ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ നിന്ന് മറുപടി ലഭ്യമാകുമ്പോൾ പ്രസ്തുത മറുപടിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നൽകി പരാതി തീർപ്പാക്കി.
Final Advice Verification made by Palakkad District
Updated by Subha, Assistant Director
At Meeting No. 15
Updated on 2024-02-28 12:50:54