LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
LAKSHMI NILAYAM BEHIND VENGERI TEMPLE OTTAPALAM PALAKKAD
Brief Description on Grievance:
സർവ്വേ നമ്പർ 274 block no 69 FILE NO 2697/24 REGISTRATION NO 2423361 പ്രകാരം ബിൽഡിംഗ് പെർമിറ്റിന് വേണ്ടി അപേക്ഷ പുനർസമർപ്പിച്ചിട്ടുണ്ട്. രണ്ടു വര്ഷം മുന്നേ കൊടുത്ത അപേക്ഷ പല കരണങ്ങൾകാണിച്ചു AE എന്റെ അപേക്ഷയിൽ വേണ്ട നടപടികൾ സ്വീകരിച്ചില്ല. അവർ ആവശ്യപ്പെട്ട എല്ലാ രേഖകളും സഹിതം 2024 ൽ ഈ REGISTRATION NO പ്രകാരം 2423361 പുതുക്കി നൽകി. എനിക്ക് പ്രസ്തുത പഞ്ചായത്തിൽ താമസിക്കാൻ വീടില്ല. ഈ സ്ഥാലത്തിനു ഇടതും വലതും ഭാഗങ്ങളിൽ റോഡിനൊപ്പം മണ്ണ് എടുത്തിട്ടുണ്ട്. .എന്നാൽ എനിക്ക് പ്രസ്തുത സ്ഥലത്തിൽ ആവശ്യത്തിന് വേണ്ട മണ്ണ് മാത്രം നീക്കം ചെയ്യാൻ സമ്മതം ലഭിക്കാൻ AE യുടെ ഇടപെടലുകൾ തടസ്സം നിൽക്കുന്നു. എന്റെ സ്ഥലത്തെ തെക്കും വടക്കും ഭാഗത്തു നേരത്തെ സൂചിപ്പിച്ച പ്രകാരം റോഡിനൊപ്പം മണ്ണ് നീക്കം ചെയ്തിട്ടുണ്ട്. AE യിടെ മുകളിലുള്ള ഉദ്യോഗസ്ഥർ അന്വേഷിച്ചു വേണ്ട നടപടികൾ സ്വീകരിക്കാൻ അപേക്ഷിക്കുന്നു.
Receipt Number Received from Local Body:
Final Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 40
Updated on 2024-09-28 12:00:44
സർവ്വേ നമ്പർ 274 block no 69 FILE NO 2697/24 REGISTRATION NO 2423361 പ്രകാരം ബിൽഡിംഗ് പെർമിറ്റിന് വേണ്ടി ശ്രീരാമകൃഷ്ണന് സമര്പ്പിച്ച അപേക്ഷ പരിശോധിച്ചു. സർവ്വേ നമ്പർ 274 ബിൽഡിംഗ് പെർമിറ്റിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. വീട് നിർമ്മാണത്തിന് വേണ്ടി മണ്ണ് നീക്കം ചെയ്യാൻ അസിസ്റ്റൻറ് എൻജിനീയർ തടസ്സം നിൽക്കുന്നു എന്നതാണ് പരാതിയിൽ പറയുന്നത്. മേൽ സാഹചര്യത്തിൽ സ്ഥലം നേരിട്ട് സന്ദർശിച്ച എന്തെല്ലാം തടസ്സങ്ങളാണ് ഉള്ളത് എന്ന് കണ്ടെത്താൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. കൂടാതെ രണ്ടു വർഷമായി എന്തുകൊണ്ട് പെർമിറ്റ് അനുവദിച്ചില്ല എന്ന് റിപ്പോർട്ട് അസിസ്റ്റൻറ് എൻജിനീയറില് നിന്നും വാങ്ങുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 41
Updated on 2024-11-02 12:17:44
ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ രാമകൃഷ്ണൻ s/o കുഞ്ഞിലക്ഷ്മി അമ്മ, തോപ്പിൽ വീട്, ഷെഡുംകുന്ന്, ശ്രീകൃഷ്ണപുരം എന്നവരുടെ ബിൽഡിംഗ് പെർമിറ്റിനും ലാൻഡ് ഡെവലപ്മെന്റിനും അനുമതി ലഭിച്ചിട്ടില്ല എന്നതുമായി ബന്ധപ്പെട്ട നിവേദനം അദാലത്ത് കമ്മിറ്റി പരിശോധിച്ചു. 16.05.2023ലെ അപേക്ഷ പരിശോധിച്ചപ്പോൾ ടിയാന്റെ സ്ഥലത്തേക്ക് പ്രവേശനമാർഗ്ഗം (ആക്സസ്) ഇല്ല എന്ന് കണ്ടെത്തിയിരുന്നു. പൊതുമരാമത്ത് റോഡിൻറെ മണ്ണ് ഷോൾഡർ ഉയരത്തിൽ തള്ളി നീക്കുന്നത് കാരണം അദ്ദേഹത്തിൻറെ സ്ഥലത്തേക്ക് പ്രവേശനമില്ലായിരുന്നു. ടി വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം പൊതുമരാമത്ത് വകുപ്പിന് അപേക്ഷ നൽകുകയും, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയറുടെ 12.09.2024ലെ എ2/ജനറൽ/ഇ 1987934/2004 ഉത്തരവ് പ്രകാരം സ്വന്തം ചിലവിൽ മണ്ണ് നീക്കം ചെയ്യാൻ അനുവാദം നൽകിയിരുന്നു. അദാലത്ത് തീരുമാന പ്രകാരം സെക്രട്ടറിയോട് സ്ഥലം പരിശോധിച്ചു റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. ആയത് പ്രകാരം ടിയാന്റെ സ്ഥലം സന്ദർശിച്ചും രേഖകൾ പരിശോധിച്ചും അസിസ്റ്റൻറ് എൻജിനീയറുടെ റിപ്പോർട്ട് പരിഗണിച്ചും 28.10.2024 തീയതിക്ക് ബിൽഡിംഗ്പെർമിറ്റ് അനുവദിച്ചിരുന്നു.(ബിൽഡിംഗ്പെർമിറ്റ്നമ്പർ - ബിഎ(336293)/2024, തീയതി - 28.10.2024) അസിസ്റ്റൻറ് എൻജിനീയറുടെ റിപ്പോർട്ട് പ്രകാരം ടി കെട്ടിട നിർമ്മാണത്തിന് 149.9 ച.മീറ്ററിൽ ബിൽഡ് അപ്പ് ഏരിയ ആണ് ഉള്ളത്. ആയതിനാണ് പെർമിറ്റ് നൽകിയത്. സ്ഥലത്ത് നിന്നും മണ്ണ് നീക്കം ചെയ്യുന്നതിന് അനുവാദം ആവശ്യപ്പെട്ടുകൊണ്ടുള്ള വിവരം കാണിച്ചിട്ടുണ്ട്. ടി പ്ലാൻ പ്രകാരം ലാൻഡ് ഡെവലപ്മെൻറ് ഏരിയ 603.54 ച.മീറ്റർ കട്ടിംഗ് വോളിയം 2022 മീറ്റർ ക്യൂബും ആണ് കാണിച്ചിരിക്കുന്നത്. എന്നാൽ, പ്ലോട്ട് വികസനത്തിന് 603.54 മീറ്റർ സ്ക്വയർ വിസ്തീർണത്തിൽ (2.7 മീറ്റർ + 4 മീറ്റർ)/2 ആഴത്തിൽ മണ്ണെടുക്കുന്നതിനാൽ ജിയോളജി വകുപ്പിൽ നിന്നും അനുമതി ആവശ്യമുള്ളതാണെന്ന് അസിസ്റ്റൻറ് എൻജിനീയർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 28.10.2012ലെ SKP-A6-18/2024 കത്ത് പ്രകാരം ടി വിവരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അദാലത്ത് കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മേൽ കാര്യങ്ങൾ കമ്മിറ്റി വിശദമായി പരിശോധിച്ചു. കേരള മൈനർ മിനറൽ കൺസ്ട്രക്ഷൻ ചട്ടം 2015, ചട്ടം 14(2) സബ്റൂൾ 4 പ്രകാരം കെട്ടിട വിസ്തീർണ്ണം 278.7 മീറ്റർ സ്ക്വയറിൽ മാത്രമേ ഡെവലപ്മെൻറ് പെർമിറ്റ് അനുവദിക്കാൻ സെക്രട്ടറിക്ക് അധികാരമുള്ളൂ. എന്നാൽ, ടിയാന്റെ അപേക്ഷയിൽ 603.54 മീറ്റർ സ്ക്വയറിൽ മണ്ണ് മാറ്റുന്നതിന് പെർമിറ്റിനാണ് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. ആയതിനാൽ മണ്ണ് മാറ്റുന്നതിനുള്ള പെർമിറ്റിനായി അപേക്ഷയും അനുബന്ധ രേഖകളും സഹിതം ജിയോളജി വകുപ്പിൽ നേരിട്ട് അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷകനോട് നിർദ്ദേശം നൽകുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിക്കൊണ്ട് യോഗം തീരുമാനിച്ചു.