LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Thottathil House, Chundampatta Po- 679337 Mob- 7510224892
Brief Description on Grievance:
അപേക്ഷ പരിശോധിച്ചതിൽ പുതുതായി പണികഴിപ്പിച്ച വീടിന് , അപേക്ഷന്റെ ഉടമസ്ഥതയിലുള്ള പഴയ വീടുമായി 2 മീറ്റർ അകലം പാലിക്കാത്തതിനാൽ (കേരള പഞ്ചായത്ത് ബിൽഡിംഗ് റൂൾ പ്രകാരം ) പുതിയ നമ്പർ അനുവദിക്കാൻ സാധിക്കാത്തത് , അപേക്ഷകന് താൽക്കാലിക നമ്പർ അനുവദിച്ച് നൽകുന്നതാണ് , 2 വീടുകൾ തമ്മിലുള്ള അകലം 2 മീറ്റർ പാലിക്കുന്ന പക്ഷം സ്ഥിരം നമ്പർ അനുവദിക്കുന്നതാണ് എന്ന വിവരം അപേക്ഷകനെ അറിയിച്ചിട്ടുണ്ട്
Receipt Number Received from Local Body:
Interim Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 17
Updated on 2023-12-26 16:37:23
പരാതിക്കാരനോട് പ്രസ്തുത പരാതിയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും, ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് ഫയൽ സഹിതം 26/12/2023 ന് 10.30 ന് തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അദാലത്തിന് പങ്കെടുക്കുന്നതിന് അറിയിക്കാൻ തീരുമാനിച്ചു.
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 18
Updated on 2024-01-11 15:28:48
കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ രാമകൃഷ്ണന് തോട്ടത്തില്‍ വീട് എന്നവരുടെ നിര്ദ്ദേനശം പരിശോധിച്ചതില്‍ 1200 sq feet ഉള്ള വീട് പണിതുവെന്നും നമ്പര്‍ അനുവദിക്കുന്നതിന് അപേക്ഷ നല്കിമയപ്പോള് പുതിയ വീടിനരികിലുള്ള പഴയ വീട് പൊളിച്ചുമാറ്റിയാല്‍ മാത്രമേ നമ്പര്‍ ലഭിക്കുകയുള്ളൂ എന്ന് അറിയിപ്പ് കിട്ടി. പഴയവീട് പൊളിച്ചു കളയുവാന്‍ ഇപ്പോള്‍ ആലോചനയില്‍ ഇല്ല. ആയതിനാല്‍ നമ്പര്‍ ലഭിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. രേഖകള്‍ പരിശോധിച്ചതിലും അപേക്ഷകനെ നേരിട്ടുകേട്ടതിലും ടിയാന്റെ കെട്ടിടത്തില്‍ ചട്ട ലംഘനങ്ങള്‍ കാണുന്നില്ല.പഴയ വീടും ഉൾപ്പെടുത്തികൊണ്ട് പ്ലാൻ സമർപ്പിക്കാൻ അപേക്ഷകനോട് നിർദ്ദേശിക്കാൻ തീരുമാനിച്ചു. പുതിയ പ്ലാൻ ലഭ്യമാകുന്ന മുറയ്ക്ക് പരിശോധിച്ച് നമ്പർ നൽകുന്നതിന് സെക്രട്ടറിയോട് നിർദേശിക്കാൻ തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 19
Updated on 2024-02-17 12:04:28
താലൂക്ക് അദാലത്തിലെ നിർദ്ദേശാനുസരണം പുതിയ വീടും പഴയ വീടും ഉൾപ്പെടുത്തിക്കൊണ്ട് പ്ലാൻ സമർപ്പിക്കുന്നതിന് 28/12/2023 ലെ എസ് സി1-7098/2023 നമ്പർ കത്ത് പ്രകാരം അറിയിപ്പ് നൽകിയിട്ടുള്ളതിനാൽ ഫയൽ തീർപ്പാക്കുന്നു.