LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Valarthodi Kolathole Naduvattam post-679571 Kuttippuram
Brief Description on Grievance:
കുറ്റിപ്പുറം പഞ്ചായത്തിൽ 26-11-2022 ിിിിൽ അപേക്ഷ നൽകിയെങ്കിലും ഇതുവരെ യാതൊരു അറിയിപ്പും ഉണ്ടായിട്ടില്ല ഇപ്പോള് അന്വേഷിക്കുമ്പോൾ ഫയൽ കാണാനില്ല എന്ന മറുപടിയാണ് നൽകുന്നത്.ആയതിനാൽ ഇതിനൊരു പരിഹാരം കാണാൻ അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 39
Updated on 2024-10-05 12:43:48
3-10-24ലെ അദാലത്ത് തീരുമാനം പ്രസക്ത ഭാഗം-- പരാതി 4 ഹുസൈൻ, വാളറതൊടി കുറ്റിപ്പുുറം പഞ്ചായത്തിൽ 26-11-2022ന് കെട്ടിട നമ്പർ ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചതാണ്. ഇതുവരെ യാതൊരു അറിയിപ്പും ഉണ്ടായിട്ടില്ല. ഇപ്പോൾ അന്വേഷിക്കുമ്പോൾ ഫയൽ കാണാനില്ല എന്ന മറുപടിയാണ് നൽകുന്നത്. ആയതിനാൽ ഇതിനൊരു പരിഹാരം കാണണം എന്നാണ് അപേക്ഷ. പരാതിക്കാനെ (ഹുസൈൻ ഭാര്യ) ടെലഫോണിൽ ബന്ധപ്പെട്ടു. പഞ്ചായത്തിൽനിന്നും ലഭിച്ച പെർമിറ്റ് പ്രകാരം നിർമ്മിച്ച വീടിന് കെട്ടിട നമ്പർ ലഭിക്കുന്നതിന് രണ്ട് വർഷം മുമ്പ് പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ച് പലതവണ ഓഫീസ് കയറി ഇറങ്ങിയെങ്കിലും നമ്പർ കിട്ടിയില്ല എന്നും ഇപ്പോൾ അന്വേഷിക്കുമ്പോൾ ഫയൽ കാണാനില്ല എന്നും പറഞ്ഞ് മടക്കുകയാണെന്നും അറിയിച്ചു. രണ്ട് ദിവസം മുമ്പ് പഞ്ചായത്തിൽനിന്നും ആളുകൾ വന്ന് കെട്ടിടം പരിശോധിക്കുകയും പുതുതായി നിർമ്മിക്കുന്ന അടുക്കളക്ക് പെർമിറ്റ് എടുത്തിട്ടില്ലെന്നും പറഞ്ഞ് പോയി എന്നും അറിയിച്ചു. കെട്ടിട നമ്പറിന് വേണ്ടി 2 കൊല്ലം മുമ്പ് അപേക്ഷിച്ച് അത് കിട്ടാതെ ഇരിക്കുകയാണെന്നും ഒരു ബാത്ത് റൂമും ചെറിയ അടുക്കളവും പുറത്ത് നിർമ്മിക്കുന്നതിന് തറയിട്ടത് കണ്ടാണ് അതിന് പെർമിറ്റ് എടുത്തിട്ടുല്ലെന്ന് പറഞ്ഞ് പഞ്ചായത്തിൽനിന്നും വന്നവർമടങ്ങിയതെന്നും അറിയിച്ചു. 26-11-22ന് കുറ്റിപ്പുുറം പഞ്ചായത്തിൽ സമർപ്പിച്ച കംപ്ലീഷൻ പ്ലാനും അപേക്ഷയും പഞ്ചായത്ത് അധികൃതർ പരിശോധിക്കുകയൊ നടപടി സ്വീകരിക്കുകയൊ ചെയ്തതായി കാണുന്നില്ല. അദാലത്തിൽ പരാതി സമർച്ചതിനെ തുടർന്ന് ശ്രീ. ഹുസൈന്റെ 26-11-22ലെ അപേക്ഷ തെരഞ്ഞ് കണ്ടെത്തുകയും സൈറ്റ് ഇൻസ്പെക്ഷന് വേണ്ടി ഫയൽ ഓവർസീയർക്ക് കൈമാറിയെന്നും ഓവർസീയർ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും ജൂനിയർ സൂപ്രണ്ട് അറിയിച്ചു. അധിക നിർമ്മാണം (അടുക്കളക്കും ബാത്ത് റൂമിനും വേണ്ടി തറയിട്ടത്) സൈറ്റിൽ ഉള്ളതായി ഓവർസീയർ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അത് ക്രമവൽക്കരിക്കുന്നതിന് പുതുക്കിയ പ്ലാൻ സമർപ്പിക്കുന്നതിന് പരാതിക്കാരന് കത്ത് നൽകിയതായും ജൂനിയർ സൂപ്രണ്ട് അറിയിച്ചു. 26-11-22ന് നൽകിയ അപേക്ഷയിൽ നടപടി സ്വീകരിക്കാത്ത ആ കാലയളവിലെ ജീവനക്കാരുടെ പേര് വിവരം സെക്രട്ടറി അദാലത്ത് സമിതിയെ രേഖാമൂലം അറിയിക്കേണ്ടതാണ്. പുതുക്കിയ പ്ലാനും അപേക്ഷയും സമർപ്പിക്കുന്ന മുറക്ക് ആയതിൽ സമയ ബന്ധിതമായി നടപടി സ്വീകരിച്ച് പരാതിക്കാരന് കെട്ടിട നമ്പർ അനുവദിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Attachment - Sub District Final Advice: