LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Manjumala Estate Puthulayam
Brief Description on Grievance:
Building Number reg
Receipt Number Received from Local Body:
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 17
Updated on 2023-12-20 16:49:08
നവകേരളസദസ്സ് പരാതിക്കാരന് :- കനകരാജ് S/O ദാനിയേല്‍, മഞ്ജുമല എസ്റ്റേറ്റ്, പുതുലയം, വണ്ടിപ്പെരിയാര്‍ പി.ഒ -685533, മൊബൈല്‍ നമ്പര്‍ : 9961൦75൦71 ഞാന്‍ മഞ്ജുമല എസ്റ്റേറ്റില്‍ നിന്നും വിരമിച്ച തൊഴിലാളിയാണ്. വിരമിച്ചതിനുശേഷം മിച്ചഭൂമിയില്‍ അഞ്ച് സെന്റ് സ്ഥലം വാങ്ങി ഒരു വീട് വയ്ക്കുന്നതിന് വേണ്ടി പഞ്ചായത്തിന്റെ അനുവാദത്തിനായി 2020 നവംബര്‍ 17 ആം തീയതി അപേക്ഷ സമര്‍പ്പിച്ചിരുന്നു. എസ്റ്റേറ്റ് വീട് ഒഴിഞ്ഞ് കൊടുക്കേണ്ടതിനാല്‍ എനിക്ക് കിട്ടിയ PF, ഗ്രാറ്റുവിറ്റി എന്നീ തുകകള്‍ ഉപയോഗിച്ച് വീട് നിര്‍മ്മിച്ചു. വീട് നിര്‍മ്മിച്ചതിനുശേഷം വീട്ടുനമ്പര്‍ കിട്ടുന്നതിന് വേണ്ടി പല അപേക്ഷകള്‍ നല്‍കിയെങ്കിലും അതിന്മേല് ഒരു നടപടിയും ഉണ്ടായിട്ടില്ല. ടി വീടിന് നമ്പര്‍ ഇട്ട് കിട്ടുന്നതിന് വേണ്ട നടപടി സ്വീകരിയ്ക്കണമെന്നാണ് അപേക്ഷയിലെ ആവശ്യം. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വണ്ടിപ്പെരിയാര്‍ ഗ്രാമ പഞ്ചായത്ത് മഞ്ജുമല എസ്റ്റേറ്റ് ,പുതുലയം ഭാഗം ദാനിയേല്‍ മകന് കനകരാജ് എന്നയാള്‍ ബഹു. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി അവര്‍കള്‍ മുന്‍പാകെ നവകേരള സദസ്സില്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച് പഞ്ചായത്തില്‍ നിന്നും നടത്തിയ അന്വേഷണത്തില്‍ ടിയാന് 600 ച.അടി വിസ്തീര്‍ണ്ണത്തില്‍ ഒരു വീട് നിര്‍മ്മിച്ചിട്ടുള്ളതാണെന്ന് കാണുന്നു. എന്നാല്‍ ടി സ്ഥലം പട്ടയമില്ലാത്ത മിച്ചഭൂമിയാണെന്ന് അറിയുവാന്‍ കഴിഞ്ഞു. ടി പ്രദേശത്ത് ടിയാന് ഉള്‍പ്പെടെ ഏകദേശം 100 കുടുംബങ്ങള്‍ വീട് വച്ച് താമസിച്ച് വരുന്നു. എന്നാല്‍ വീട് വച്ചതിനുശേഷം നമ്പര്‍ ലഭിയ്ക്കുന്നതിന് ടിയാന് പഞ്ചായത്തില്‍ നാളിതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തതാണ്. പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്ന പക്ഷം 16/11/2016 തീയതിയിലെ സ.ഉ (എം.എസ്) 17൦/2016 തസ്വഭവ നമ്പര്‍ ഉത്തരവ് പ്രകാരമുള്ള താല്കാലിക യു എ/ നമ്പര്‍ നല്കി താത്കാലിക റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും നിയമ പ്രകാരമുള്ള സാക്ഷ്യപത്രങ്ങള്‍ നല്‍കുന്നതിനും വസ്തു നികുതി ഈടാക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിയ്ക്കുന്നതാണെന്ന വിവരം അപേക്ഷകനെ അറിയിച്ചിട്ടുള്ളതാണെന്ന വിവരം റിപ്പോര്‍ട്ട് ചെയ്തുകൊള്ളുന്നു. തീരുമാനം കനകരാജ് S/O ദാനിയേല്‍, മഞ്ജുമല എസ്റ്റേറ്റ്, പുതുലയം, വണ്ടിപ്പെരിയാര്‍ എന്നയാളുടെ അപേക്ഷ, സെക്രട്ടറിയുടെ റിപ്പോര്‍ട്ട് എന്നിവ പരിശോധിച്ചതില്‍ കനകരാജ് വീട് നിര്‍മ്മിച്ചിട്ടുള്ള സ്ഥലം പട്ടയമില്ലാത്ത ഭൂമിയാണെന്ന് മനസ്സിലാകുന്നു. പട്ടയമുള്ള സ്ഥലങ്ങളില്‍ മാത്രമേ പഞ്ചായത്തിന് കെട്ടിടം പണിയുന്നതിന് പെര്‍മിറ്റ് അനുവദിയ്ക്കുന്നതിനും പിന്നീട് നമ്പര്‍ അനുവദിയ്ക്കുന്നതിനും കഴിയുകയുള്ളൂ . ആയതിനാല്‍ പരാതിക്കാരന് പട്ടയമില്ലാത്ത സ്ഥലത്ത് നിര്‍മ്മിച്ച വീടിന് 16/11/2016 തീയതിയിലെ സഉ (എം.എസ്) 17൦/2016 തസ്വഭവ നമ്പര്‍ ഉത്തരവ് പ്രകാരം താല്കാലിക യു എ/ നമ്പര്‍ നല്കി താത്കാലിക റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും നിയമ പ്രകാരമുള്ള സാക്ഷ്യപത്രങ്ങള്‍ നല്‍കുന്നതിനും വസ്തുനികുതി ഈടാക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിയ്ക്കുന്നതിനും ടി വിവരങ്ങള്‍ കാണിച്ച് അപേക്ഷ നല്‍കുന്നതിന് കനകരാജിനെ കത്ത് മുഖേന/ ഫോണ്‍ മുഖേന അറിയിയ്ക്കുന്നതിനും യു എ നമ്പര്‍ വീടിന് നല്കിയ ശേഷം ആ വിവരം ഉപ ജില്ലാ അദാലത്ത് സമിതി ഒന്നിനെ അറിയിയ്ക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തിയും സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 18
Updated on 2024-02-13 17:33:57