LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
dhanya w/o suntharan parakunnath h kulakkadu kuttippuram
Brief Description on Grievance:
2020ൽ pmgsy പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തീകരിച്ച sc കുടുംബത്തിന്റെ വീട് ആണ് കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്ത്13ആം വാർഡിൽ താമസിക്കുന്ന ഈ കുടുംബം പല പ്രാവശ്യം പഞ്ചായത്ത് ഓഫീസിൽ കയറി ഇറങ്ങി ഇതുവരെ ഫയൽ കാണാൻ ഇല്ല എന്നണ് മറുപടി കിട്ടിയത് അടിയന്തര നടപടി ഉണ്ടാകണം
Receipt Number Received from Local Body:
Interim Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 39
Updated on 2024-10-05 12:39:43
3-10-24ലെ അദാലത്ത് തീരുമാനം പ്രസക്ത ഭാഗം-- കുറ്റിപ്പുുറം ഗ്രാമ പഞ്ചായത്ത് പരാതി 1 ധന്യ W/o സുന്ദരൻ 9846727363 കുറ്റിപ്പുുറം ഗ്രാമപ്പഞ്ചായത്ത് 13-ാം വാർഡിൽ താമസിക്കുന്ന ഈ sc കുടുംബത്തിന് pmgsy സ്കീമിൽ കുറ്റിപ്പുുറം ബ്ലോക്ക് പഞ്ചായത്ത് വഴി ലഭിച്ച വീടിന് കെട്ടിട നമ്പർ ലഭിക്കുന്നതിന് പല പ്രാവശ്യം പഞ്ചായത്ത് ഓഫീസിൽ കയറിയിറങ്ങിയിട്ടും വീട് നമ്പർ ലഭിച്ചില്ല എന്നാണ് പരാതി. പരാതിക്കരിയുടെ ഭർത്താവ് സുന്ദരനെ ടെലഫോൺ വഴി കേട്ടു. വീട് നിർമ്മിച്ച ഭൂമി തന്റെ പേരിലാണെങ്കിലും പി എം വൈ സ്കീമിൽ ഭാര്യയുടെ പേരിലാണ് വീട് അനുവദിച്ചത്. ആയത് കൊണ്ട് വീട് നമ്പറിന് അപേക്ഷ നൽകിയത് ഭാര്യയുടെ പേരിലാണെന്നും ടി വിവരം കാണിച്ച് സ്ഥല ഉടമയുടെ പേരിൽ അപേക്ഷ സമർപ്പിക്കണമെന്ന് കാണിച്ച് പഞ്ചായത്തിൽന്നും ഫോൺ വഴി അറിയിപ്പ് ലഭിച്ചു എന്ന് പരാതിക്കാരൻ അറിയിച്ചു. കൊറോണ വ്യാപനത്തെ തുടർന്ന് അടച്ചിട്ട സമയമായതിനാൽ പിന്നീട് പഞ്ചായത്തിൽ പോകാൻ കഴിയാതെ പോയി എന്നും അവർ അറിയിച്ചു. അദാലത്തിൽ സെക്രട്ടറിക്ക് വേണ്ടി ജൂനിയർ സൂപ്രണ്ടും സെക്ഷൻ ക്ലാർക്കും പങ്കെടുത്തു. പരാതിക്കാരിയുടെ 2020 ലെ അപേക്ഷ തെരഞ്ഞ് കണ്ടെത്തുന്നതിന് കഴിഞ്ഞിട്ടില്ലെന്ന് അവർ അറിയിച്ചു. ഐ എൽ ജി എം എസ് നിലവിൽ വരുന്നതിന് മുമ്പുളള പെർമിറ്റ് ആവശ്യമില്ലാത്ത ചെറിയ വീട് നിർമ്മാണത്തിനുള്ള അപേക്ഷ ആയതിനാൽ നേരിട്ട് സമർപ്പിച്ച അപേക്ഷ ഫയൽ കണ്ടെത്താൻ കഴിയാത്തതെന്നും അറിയിച്ചു. ആയതിനാൽ 4-1-20ന് സമർപ്പിച്ച രേഖകളുടെ പകർപ്പ് പഞ്ചായത്തിൽ സമർപ്പിക്കുന്നതിന് പരാതിക്കാരന് കത്ത് നൽകുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു. രേഖകൾ സമർപ്പിക്കുന്ന മുറക്ക് എത്രയും വേഗം പരമാവധി 15 ദിവസത്തിനകം ചട്ടങ്ങൾ പാലിച്ച് അപേക്ഷകന് വീട് നമ്പർ അനുവദിക്കുന്നതിന് സെക്രട്ടറിക്ക് ഇടക്കാല നിർദ്ദേശം നൽകിയും തീരുമാനിച്ചു.