LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കാക്ക്യോട്ടുമ്മല്,കോടിയൂറ
Brief Description on Grievance:
ബില്‍ഡിംഗ് നമ്പര്‍ ലഭിക്കുന്നതിന്
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 18
Updated on 2024-01-03 15:07:47
പരാതിയും സെക്രട്ടറിയുടെ റിപ്പോര്‍ട്ടും പരിശോധിച്ചു.ഗുരുതരമായ KPBR ചട്ടലംഘനങ്ങള്‍ ഉള്ള കെട്ടിടമാണെന്നും സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ പരിശോധനയില്‍ അപാകതകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളതാണെന്നും വിലയിരുത്തി.ഈ സാഹചര്യത്തില്‍ കെട്ടിടനിര്‍മ്മാണ ചട്ട ലംഘനങ്ങള്‍ ഉള്ള കെട്ടിടത്തിനെതിരെ സ്വീകരിച്ചു വരുന്ന നടപടികള്‍ നിര്‍ത്തി വെക്കാന്‍ കഴിയില്ല എന്നും ഈ വിഷയത്തില്‍ പരാതിക്കാരന് ബഹു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാന് മുമ്പാകെ പരാതി ഫയല്‍ ചെയ്യാവുന്നതാണെന്നും അപേക്ഷകനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. കത്തിന്റെ പകര്‍പ്പ് അടുത്ത സിറ്റിംഗില്‍ ഹാജരാക്കുന്നതിനും നിര്‍ദ്ദേശിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 19
Updated on 2024-01-30 12:40:14
പ്രസ്തുത പരാതി 27.12.23 ന് അദാലത്ത് പരിഗണിച്ചിരിക്കുന്നതും, ഇതിനോടകം അനധികൃത നിര്മ്മാണങ്ങള്ക്കെതിരെയുളള നടപടി ക്രമങ്ങള്‍ പാലിച്ച് കൊണ്ട് നടപടികള്‍ സ്വീകരിച്ച് വരുന്നതിനാല്‍ ഇടപെടാന്‍ കാരണങ്ങള്‍ ഒന്നും കാണുന്നില്ല എന്ന് വിലയിരുത്തിയിട്ടുളളതുമാണ്. ചെക്യോന് തനിക്ക് വേണ്ടി തന്റെ പ്രതിനിധിയെ നേരിട്ട് കേള്‍ക്കണമെന്ന് ആവശ്യമുന്നയിച്ചതിനാല്‍ 06.01.24 ാം തിയ്യതി പരാതിക്കാരന്റെ പ്രതിനിധിയെ നേരില്‍ കേട്ടു. അനധികൃത നിര്‍മ്മാണത്തിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്ത് കൈക്കൊണ്ട നടപടികള്‍ക്ക് ഉപോല്‍ബലകമായ വസ്തുതകള്‍ ശരിയല്ല എന്ന പരാതിക്കാരന്റെ പ്രതിനിധിയുടെ വാദം കണക്കിലെടുത്ത് 12.01.24 ാം തിയ്യതി സമിതി അംഗങ്ങള്‍ സൈറ്റ് നേരിട്ട് സന്ദര്‍ശിച്ചു. ആയത് പ്രകാരം സമിതിക്ക് ബോധ്യപ്പെട്ട വസ്തുതകള്‍ താഴെ ചേര്‍ത്ത പ്രകാരം ആണ്. 1. നിലവില്‍ മൂന്ന് നിലകളിലായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച നിലയിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. 2. നാല് പാര്‍ക്കിംഗ് വേണ്ട സ്ഥാനത്ത് രണ്ട് എണ്ണം മാത്രമേ ലഭ്യമാവുകയുളളൂ. 3. 10.2 M ഉയരമുളള കെട്ടിടത്തിന് ആവശ്യമായ Side,Front Yard ലഭ്യമല്ല. ഒരു Side Yard ആകട്ടെ തൊട്ടടുത്ത പ്ലോട്ട് മായി abutt ചെയ്ത നിലയിലുമാണ്. 4. 7 മീറ്റര്‍ ഉയരമുളള കെട്ടിടങ്ങള്‍ക്ക് മാത്രമേ സമ്മത പത്ര പ്രകാരം abutting അംഗീകരിക്കാന്‍ കഴിയുകയുളളൂ . സൈറ്റ് പരിശോധനയില്‍ ബോധ്യപ്പെട്ട മേല്‍ ചട്ട ലംഘനങ്ങളുടെ അടിസ്ഥാനത്തില്‍ പരാതി പരിഹരിക്കാന്‍ നിര്‍വ്വാഹമില്ല എന്ന കാര്യം പരാതിക്കാരനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 20
Updated on 2024-01-30 12:42:53
കൃത്യമായ ചട്ടലംഘനങ്ങള്‍ ഉളളതിനാല്‍ പരാതി പരിഹരിക്കാന്‍ നിര്‍വ്വാഹമില്ലെന്ന് പരാതിക്കാരനെ അറിയിച്ച് കൊണ്ട് പരാതി തീര്‍പ്പാക്കി.