LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Varikkodi thazhe Kuniyil
Brief Description on Grievance:
Building Number
Receipt Number Received from Local Body:
Escalated made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 18
Updated on 2024-01-08 22:12:30
3-1-24ലെ അദാലത്ത് മിനുട്സിന്റെ പ്രസക്ത ഭാഗം പരാതി 10 തവനൂര്‍ ഗ്രാമപഞ്ചായത്ത് ബാബു VTK, താഴെ കുനിയിൽ പൊന്മേലി പറമ്പിൽ വടകര എന്നവർ തവനൂർ ഗ്രാമപഞ്ചായത്തിൽ മാണൂർ എന്ന സ്ഥലത്ത് വർഷങ്ങളായി താമസക്കാരനാണ്. നാല് സെന്റ് സ്ഥലത്തുള്ള വീടിന് നഞ്ച ഭൂമി എന്ന കാരണത്താൽ നമ്പർ അനുവദിക്കാത്തതാണ് പരാതി പറയുന്നത്. പരാതിക്കാരൻ അദാലത്തിൽ ഹാജർ ആയിരുന്നില്ല. പരാതിക്കാരന്റെ അപേക്ഷ പഞ്ചായത്തിൽ വാങ്ങിയിട്ടില്ല. ആർ ഡി ഓ ലെവൽ തീർപ്പാക്കിയിട്ട് മാത്രമേ ചെയ്യാൻ പറ്റുൂ എന്ന കാരണത്താലാണ് അപേക്ഷ വാങ്ങാതിരുന്നതെന്ന് സെക്രട്ടറി അറിയിച്ചു. RDO TIR/12/13/2022-K1 എന്ന ഫയൽ നമ്പർ പ്രകാരം തിരൂർ ആർ ഡി ഒ. ക്ക് അപേക്ഷ നൽകിയെങ്കിലും നഞ്ച ഭൂമിയാണെന്ന് കാണിച്ച് അപേക്ഷ നിരസിച്ചിരുന്നു. ആയതിനാൽ ഈ പരാതി സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന് പരിഹാരം കാണുന്നതിനായി ജില്ലാ അദാലത്തിലേക്ക് എസ്കലേറ്റ് ചെയ്യുന്നിന് തീരുമാനിച്ചു.
Attachment - Sub District Escalated:
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 15
Updated on 2024-02-26 17:23:20
മലപ്പുറം ജില്ലയിലെ തവനൂർ പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ മാണൂർ എന്ന സ്ഥലത്ത് വർഷങ്ങളായി കുടുംബത്തോടൊപ്പം താമസക്കാരനായ, തനിക്ക് നാല് സെൻറ് സ്ഥലവും ഒരു ചെറിയ വീടും ഉണ്ട് എന്നും, ടി വീടിന് നമ്പർ കിട്ടാൻ വേണ്ടി RDO TIR/12/13/2022 -K1 എന്ന ഫയൽ നമ്പർ പ്രകാരം തിരൂർ RDO ൽ ഒരു അപേക്ഷ കൊടുത്തിട്ടുണ്ടായിരുന്നു എന്നും, എന്നാൽ അന്വേഷണത്തിൽ പ്രസ്തുത ഭൂമി, നഞ്ച ഭൂമി എന്ന് പറഞ്ഞ് നിരസിക്കുകയായിരുന്നു എന്നും, തൻറെ പേരിൽ ഒരു തുണ്ട് ഭൂമി പോലും വേറെയില്ല എന്നും, വീട്ടുനമ്പർ ഇല്ല എന്ന കാരണത്താൽ മക്കളുടെ പഠനാവശ്യങ്ങൾക്കും മറ്റും ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നു എന്നും, തന്റെ ഈ പരാതിയിൽ നടപടി സ്വീകരിച്ച് തനിക്ക് വീട്ടുനമ്പർ അനുവദിച്ച് നൽകാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും ആണ് ശ്രീ. ബാബു VTK, താഴെ കുനിയിൽ പൊന്മേലി പറമ്പിൽ, വടകര എന്നവരുടെ ഹര്‍ജിയിലെ ആവിശ്യം. പരാതിക്കാരന്റെ അപേക്ഷ പഞ്ചായത്തിൽ വാങ്ങിയിട്ടില്ല എന്നും, ആർ.ഡി.ഒ ലെവൽ തീർപ്പാക്കിയിട്ട് മാത്രമേ ചെയ്യാൻ പറ്റുൂ എന്ന കാരണത്താലാണ് അപേക്ഷ വാങ്ങാതിരുന്നതെന്ന് സെക്രട്ടറി അറിയിച്ചുതായും, RDO TIR/12/13/2022-K1 എന്ന ഫയൽ നമ്പർ പ്രകാരം തിരൂർ ആർ ഡി ഒ. ക്ക് അപേക്ഷ നൽകിയെങ്കിലും നഞ്ച ഭൂമിയാണെന്ന് കാണിച്ച് അപേക്ഷ നിരസിച്ചിരുന്നു എന്നും, ഉപജില്ലാസമിതി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. ജില്ലാ അദാലത്ത് പ്രസ്തുത പരാതി ചര്‍ച്ച ചെയ്തു. ടി. വിഷയത്തിൽ RDO യുടെ തീർപ്പിനെതിരെ സ്വന്തം നിലയിൽ അപ്പീൽ സമർപ്പിക്കുന്നതിനുള്ള സാധ്യതകള്‍ അന്വേഷിച്ച് താത്പര്യമുള്ള പക്ഷം അപ്പീൽ നൽകാവുന്നതാണ് എന്ന് അപേക്ഷകനെ അറിയിക്കാവുന്നതാണ്. (നടപടി സെക്രട്ടറി- തവനൂർ ഗ്രാമപഞ്ചായത്ത്).