LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Blessing (H) Spensor Jn Vandiperiyar
Brief Description on Grievance:
Building Permit reg
Receipt Number Received from Local Body:
Escalated made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 17
Updated on 2023-12-20 14:43:05
നവകേരളസദസ്സ് പരാതിക്കാരന് :- ഇസ്രവേല്‍ സാംരാജ്, ബ്ലെസ്സിംഗ് (H), സ്പേന്സര് ജംഗ്ഷന്,വണ്ടിപ്പെരിയാര്‍, മൊബൈല്‍ നമ്പര്‍ - 9745699358 അപേക്ഷകന്റെ പേരിലും കൈവശത്തിലും കരംതീരുവയിലും ഉള്ളതും മഞ്ജുമല വില്ലേജില്‍ സര്‍വ്വെ നമ്പര്‍ 139/1-3 ല്‍ പെട്ടതും തണ്ടപ്പേര് 2887 പ്രകാരം കരം തീര്‍ത്ത് വരുന്ന വസ്തുവില്‍ വീട് പണിയുവാന്‍ വേണ്ടി പെര്‍മിറ്റ് വാങ്ങി വീട് പണി പൂര്ത്തീകരിച്ചിട്ടുള്ളതാണെന്നും തന്റെ മകന് B.E CIVIL കഴിഞ്ഞ് ജോലി ഇല്ലാതെ നില്ക്കുന്നതും മകന്റെ ബിസ്സിനസ്സ് ആവശ്യത്തിനുവേണ്ടി മുറി പണിയുന്നതിന് വണ്ടിപ്പെരിയാര്‍ പഞ്ചായത്തിനെ സമീപിച്ച് എല്ലാ രേഖകളും ഹാജര്‍ ആക്കിയപ്പോള്‍ കരമടച്ച രസീതിലും BTR പകര്‍പ്പിലും തോട്ടഭൂമി ആണെന്ന് രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ പെര്‍മിറ്റ് തരുവാന്‍ സാധിക്കില്ലായെന്ന് പറഞ്ഞിട്ടുള്ളതാണെന്നും ആയതിനാല്‍ പെര്‍മിറ്റ് ലഭിയ്ക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിയ്ക്കണമെന്നുമാണ് അപേക്ഷയിലെ ആവശ്യം. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് ടൗണ്‍ ഭാഗം പോലീസ് സ്റ്റേഷന് എതിര് വശത്തായി ഇസ്രവേല്‍ സാംരാജ്, ബ്ലെസ്സിംഗ് (H), സ്പേന്സര് ജംഗ്ഷന്, വണ്ടിപ്പെരിയാര്‍ എന്നയാള്‍ക്ക് പാര്‍പ്പിടാവശ്യത്തിനായി ഒരു ഇരുനില കെട്ടിടം ഉള്ളതാണ്. ടിയാന്റെ മകന്റെ ബിസ്സിനസ്സ് ആവശ്യത്തിന് വേണ്ടി ടി കെട്ടിടത്തിന്റെ മുകളിലായി ഒരു വാണിജ്യാവശ്യത്തിനുള്ള കെട്ടിടം നിര്‍മ്മിക്കുന്നതിന് പഞ്ചായത്തിനെ സമീപിച്ചപ്പോള്‍ ടിയാന്റെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റില്‍ BTR പ്രകാരം തേയിലത്തോട്ടം എന്ന് കാണിച്ചിരിക്കുന്നതിനാല്‍ പെര്‍മിറ്റ് നല്കുവാന് നിര്‍വ്വാഹമില്ലെന്ന വിവരം അറിയിച്ചതിനെത്തുടര്‍ന്നാണ് ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി അവര്‍കള്‍ക്ക് നവകേരള സദസ്സില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത് എന്ന വിവരം അങ്ങയുടെ അറിവിലേക്കായി റിപ്പോര്‍ട്ട് ചെയ്തുകൊള്ളുന്നു. സ.ഉ.(എം.എസ്)നം.61/2021/തസ്വഭവ തീയതി 22/൦2/2021 പ്രകാരം ഇടുക്കി ജില്ലയില്‍ ഭൂമിപതിവ് ചട്ടപ്രകാരം പതിച്ച് കിട്ടിയ ബൈസണ്‍വാലി വില്ലേജിലെ സര്‍വ്വെ നമ്പര്‍ 27/1 ല്‍ ഉള്‍പ്പെട്ട ഭൂമിയില്‍ ചെറുകിട വ്യവസായം തുടങ്ങുന്നതിനായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ വകുപ്പിന്റെ NOC അനുവദിയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ശ്രീമതി ലാലി ജോര്‍ജ് WP(C) 17983/2019 നമ്പര്‍ ആയി കേസ് ഫയല്‍ ചെയ്യുകയും പ്രസ്തുത കേസ് പരിഗണിച്ച കോടതി പതിവ് ഭൂമിയില്‍ ബില്‍ഡിംഗ് പെര്‍മിറ്റ് നേടിക്കൊണ്ട് പതിവ് വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ടുള്ള നിര്‍മ്മിതികളുടെ സാധൂകരണം സംബന്ധിച്ച നിരവധി കേസുകള്‍ പരിഗണിച്ചുകൊണ്ട് ബഹു.ഹൈക്കോടതിയുടെ 29/൦7/2020ലെ WP(C) 17983/2019, 29865/2019, 32൦98/2019 നമ്പര്‍ കേസുകളില്‍ പൊതു വിധിന്യായം പുറപ്പെടുവിച്ചിരുന്നു. പ്രസ്തുത പൊതു വിധിന്യായത്തിന്റെ പ്രസക്ത ഭാഗം ചുവടെ ചേര്‍ക്കുന്നു. 1. The Principal Secretary, revenue Department shall issue an order to the effect directing all the revenue authorities to issue possession certificate by mentioning the nature of land whether it has been assigned for a specific purpose under the Kerala Land assignment Act,1960 or nor. The Principal Secretary Local Self Government shall also insist local authorities to verify the nature of the land as mentioned in the possession certificate before issuing the building permit. 2. പ്രസ്തുത വിധിന്യായം നടപ്പിലാക്കിയാല്‍ പൊതു ജനങ്ങള്‍ക്ക് വളരെയേറെ പ്രയാസങ്ങള്‍ നേരിടുമെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍ ബഹു.സുപ്രീംകോടതി മുമ്പാകെ ബഹു.ഹൈക്കോടതിയുടെ 29/൦7/2020 ലെ WP(C) 17983/2019, 29865/2019, 32൦98/2019 നമ്പര്‍ കേസുകളിലെ വിധിന്യായത്തിനെതിരെ സര്‍ക്കാര്‍ എസ്.എല്‍.പി.സി ഫയല്‍ ചെയ്യുകയുണ്ടായി. എസ്.എല്‍.പി-യുടെ അന്തിമ വിധിയ്ക്ക് വിധേയമായി ബഹു.ഹൈക്കോടതി വിധിന്യായത്തിലെ വ്യവസ്ഥകള്‍ പാലിയ്ക്കണമെന്ന് നിര്‍ദ്ദേശം നല്‍കികൊണ്ട് പ്രസ്തുത വിധിന്യായത്തിന്റെ പകര്‍പ്പ് ൦4/൦9/2020 ലെ 16൦/RD1/19/തസ്വഭവ നമ്പര്‍ കത്ത് പ്രകാരം പഞ്ചായത്ത് ഡയറക്ടര്‍ക്കും നഗരകാര്യ ഡയറക്ടര്‍ക്കും നല്കുകയുണ്ടായി. എസ്.എല്‍.പി പരിഗണിച്ച ബഹു.സുപ്രീംകോടതി ബഹു.ഹൈക്കോടതിയുടെ വിധിന്യായത്തില്‍ ഇടപെടാന്‍ വിസമ്മതിയ്ക്കുകയും 19/11/2020 ലെ SLP(C) നമ്പര്‍ 10774-10778 നമ്പര്‍ വിധിന്യായപ്രകാരം സര്‍ക്കാര്‍ ഫയല്‍ ചെയ്ത അപ്പീല്‍ പെറ്റീഷന് തള്ളുകയുണ്ടായി. 3. ബഹു.ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിലെ റവന്യൂ വകുപ്പ് ഈ വിഷയം വിശദമായി പരിശോധിയ്ക്കുകയുണ്ടായി. ബഹു.ഹൈക്കോടതിയുടെ 25/൦6/2020 ലെ WP(C) 17983/2019, 29865/2019, 32൦98/2019 നമ്പര്‍ കേസുകളിലെ വിധിന്യായത്തിന്റെ വെളിച്ചത്തില്‍, ബില്‍ഡിംഗ് പെര്‍മിറ്റുമായി ബന്ധപ്പെട്ട് Possession Certificate –നുള്ള അപേക്ഷയില്‍ നിര്‍മ്മാണം നടത്തുവാന്‍ ഉദ്ദേശിക്കുന്ന ഭൂമി കേരള ലാന്റ് അസൈന്മെന്റ് ആക്ട് 196൦ പ്രകാരം ഒരു പ്രത്യേക ആവശ്യത്തിനായി പതിച്ചു നല്കിയതാണോ അല്ലയോ എന്ന വിഷയം കൂടി ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ പരിശോധിയ്ക്കേണ്ടതാണെന്നും ഭൂമി പതിവ് ചട്ടപ്രകാരം ഒരു പ്രത്യേക ആവശ്യത്തിന് പതിച്ചു നല്കിയ ഭൂമിയാണെങ്കില് ആ വിവരം കൂടി രേഖപ്പെടുത്തി മാത്രമേ ബന്ധപ്പെട്ട റവന്യൂ അധികാരികള്‍ Possession Certificate അനുവദിയ്ക്കാന്‍ പാടുള്ളൂവെന്നും നിര്‍ദ്ദേശം നല്കി റവന്യൂ (A) വകുപ്പിന്റെ ൦2/12/2020ലെ GO(എം.എസ്) നമ്പര്‍ 29൦/2020/RD പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 4. ബഹു.ഹൈക്കോടതിയുടെ 25/൦6/2020 ലെ WP(C) 17983/2019, 29865/2019, 32൦98/2019 നമ്പര്‍ കേസുകളിലെ വിധിന്യായത്തില്‍ ഉത്തരവായ പ്രകാരം റവന്യൂ അധികാരികള്‍ അനുവദിയ്ക്കുന്ന Possession Certificate-ല്‍ രേഖപ്പെടുത്തിയ പ്രകാരം ഏതാവശ്യത്തിനാണ് ഭൂമി പതിച്ചു നല്‍കിയിട്ടുള്ളത് എന്ന വിവരം പരിശോധിച്ച ശേഷം അതനുസരിച്ച് മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധികാരികള്‍ പെര്‍മിറ്റ് അനുവദിയ്ക്കാന്‍ പാടുള്ളൂവെന്ന് നിര്‍ദ്ദേശം നല്കി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു. 5. ഇപ്രകാരം ബഹു.ഹൈക്കോടതിയുടെ 25/൦6/2020 ലെ WP(C) 17983/2019, 29865/2019, 32൦98/2019 നമ്പര്‍ കേസുകളിലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു. തീരുമാനം ഇസ്രവേല്‍ സാംരാജ്, ബ്ലെസ്സിംഗ് (H), സ്പേന്സര് ജംഗ്ഷന്, വണ്ടിപ്പെരിയാര്‍ എന്നയാളുടെ അപേക്ഷ പരിശോധിച്ചതില്‍ അപേക്ഷയോടൊപ്പം തന്നെ മഞ്ജുമല വില്ലേജ് ഓഫീസര്‍ 19/10/2023 ല്‍ നല്കിയ 548/2023 നമ്പര്‍ കൈവശവകാശ സാക്ഷ്യപത്രത്തില്‍ BTR പ്രകാരം തേയിലത്തോട്ടമെന്ന് കാണുന്നു എന്ന് സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. സ.ഉ.(എം.എസ്)നം.61/2021/തസ്വഭവ തീയതി 22/൦2/2021 പ്രകാരം തോട്ടഭൂമിയില്‍ കെട്ടിടം നിര്‍മ്മിയ്ക്കുന്നതിന് അനുമതി നല്കാന് കഴിയാത്ത സാഹചര്യമാണ് ഉള്ളത്. അപേക്ഷകന് തോട്ടഭൂമിയില്‍ തന്നെ പാര്‍പ്പിടാവശ്യത്തിനുള്ള കെട്ടിടം പണിയുന്നതിന് പഞ്ചായത്തില്‍ നിന്നും പെര്‍മിറ്റ് എടുത്ത് ഇരുനില കെട്ടിടം പണി പൂര്‍ത്തീകരിച്ച് നമ്പര്‍ വാങ്ങിയിട്ടുള്ളതാണ്. ടി കെട്ടിടത്തിന്റെ മുകളില്‍ വാണീജ്യാവശ്യത്തിനുള്ള കെട്ടിടം പണിയുന്നതിനുവേണ്ടി അനുവാദം പഞ്ചായത്ത് നല്‍കുന്നില്ല എന്നതാണ് ആക്ഷേപം. നിലവില്‍ തോട്ടഭൂമിയില്‍ തന്നെ പാര്‍പ്പിടാവശ്യത്തിന് പെര്‍മിറ്റ് നല്കി കെട്ടിടം പണി പൂര്‍ത്തീകരിച്ച് പഞ്ചായത്ത് നമ്പര്‍ നല്‍കിയിട്ടുള്ള കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തായി വാണീജ്യാവശ്യത്തിനായുള്ള കെട്ടിടം പണിയുന്നതിന് പെര്‍മിറ്റ് നല്കാന് കഴിയുമോ എന്ന കാര്യത്തില്‍ ജില്ലാ കളക്ടര്‍/ജില്ലാ ലോ ഓഫീസര്‍ എന്നിവരില്‍ നിന്നും സ്പഷ്ടീകരണം വാങ്ങി തുടര്‍നടപടികള്‍ സ്വീകരിയ്ക്കുന്നതിനായി അപേക്ഷ ജില്ലാ അദാലത്ത് സമിതിക്ക് കൈമാറുന്നതിന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Escalated made by Idukki District
Updated by Sri.Senkumar.K., Assistant Director -I
At Meeting No. 10
Updated on 2024-03-07 10:33:17
ഉപസമിതിയുടെ റിപ്പോർട്ടും , പഞ്ചായത്ത് സെക്രട്ടറി നൽകിയ റിപ്പോർട്ടും സമിതി പരിശോധിച്ചതിൽ ടി സ്ഥലം തേയിലത്തോട്ടമാണെന്നും , ടി സ്ഥലത്ത് നിർമ്മാണ പ്രവർത്തനം നടത്തുന്നതിന് നിയന്ത്രണം ഉള്ളതിനാലും ജില്ലാ സമിതിയ്ക്ക് തീരുമാനം കൈകൊള്ളുവാൻ സാധിക്കാത്തത് കൊണ്ട്. ടി അപേക്ഷ സംസ്ഥാനം സമിതിയ്ക്ക് കൈമാറുന്നതിന് യോഗം തീരുമാനിച്ച്. പഞ്ചായത്തിൻ്റെ റിപ്പോർട്ട് പ്രത്യേകമായി അറ്റാച്ച് ചെയ്യുന്നു
Attachment - District Escalated:
Final Advice made by State State
Updated by Vanajakumari K, state level
At Meeting No. 11
Updated on 2024-08-21 13:05:13
Please see the attached minutes
Attachment - State Final Advice: