LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PANAVALAPPIL HOUSE VELLORA
Brief Description on Grievance:
വിദ്യാഭ്യാസ ആവശ്യത്തിനു എടുത്ത ലൈസന്സ് വാണിജ്യ ലൈസന്സ് ആക്കി തരണം എന്നുള്ള അപേക്ഷ
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 20
Updated on 2024-01-19 14:51:00
ശ്രീ നാരായണൻ പി.വി.എന്നവർ എരമം കുറ്റൂർ ഗ്രാമപഞ്ചായത്തിനെതിരെ നൽകിയ പരാതി താൻ ശ്രീ .രാഘവൻ എന്നവരിൽ നിന്നും എരമം കുറ്റൂർ ഗ്രാമപഞ്ചായത്തിൽ വെള്ളോറയിൽ സ്ഥലം വിലക്ക് വാങ്ങിയിട്ടുണ്ടെന്നും പ്രസ്തുത സ്ഥലത്തു നിലവിലുണ്ടായിരുന്ന 9/ 134,9/ 135 എന്നീ കെട്ടിടങ്ങളിൽ വ്യാപാരാവശ്യത്തിന് ലൈസൻസ് അപേക്ഷ സമർപ്പിച്ചപ്പോൾ കെട്ടിടങ്ങളിൽ ലൈസൻസ് അനുവദിക്കുന്നില്ല എന്നതാണ് പരാതി. ഗ്രാമപഞ്ചായത്തിൽ സൂക്ഷിച്ചിരിക്കുന്ന അസ്സസ് മെൻറ് രജിസ്റ്റർ പ്രകാരം കെട്ടിടങ്ങൾ ട്യൂട്ടോറിയൽ കോളേജ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്നും അതിനാലാണ് ലൈസൻസ് അനുവദിക്കാത്തത് എന്നും സെക്രട്ടറി അറിയിച്ചു പരാതിക്കാരനെ നേരിട്ട് കേട്ടതിൽ കെട്ടിടങ്ങൾ 2002 ൽ തന്നെ പണിതിട്ടുള്ളതാണെന്നും അന്ന് തന്നെ നമ്പർ അനുവദിച്ചിട്ടുള്ളതാണെന്നും കെട്ടിട്ടങ്ങൾ പണിതിരുന്ന കാലത്ത് ഗ്രാമപഞ്ചായത്തിൽ കെട്ടിട നിർമ്മാണ ചട്ടങ്ങൾ ബാധകമാക്കിയിട്ടില്ലെന്നും ആയതിനാൽ എന്ത് അടിസ്ഥാനത്തിലാണ് രജിസ്റ്ററിൽ ട്യൂട്ടോറിയൽ കോളേജ് എന്ന് കെട്ടിടത്തിന്റെ വിഭാഗം രേഖപ്പെടുത്തിയിരിക്കുന്നത് എന്നും മനസ്സിലാവുന്നില്ലെന്നും പരാതിക്കാരൻ പറഞ്ഞു .കൂടാതെ ആ കാലഘട്ടങ്ങളിൽ നികുതി നിർണയിക്കുന്നതിന് മാത്രമാണ് നമ്പർ പതിക്കുന്നതെന്നും ആയതിനാൽ ട്യൂട്ടോറിയൽ കോളേജ് എന്ന രേഖപ്പെടുത്തിയത് ശരിയല്ലെന്നും തന്റെ കെട്ടിടം വ്യാപാരാവശ്യങ്ങൾക്ക് ഉള്ളതാണെന്നും അതിനാൽ ലൈസൻസ് അനുവദിക്കണമെന്നാണ് ശ്രീ പി വി നാരായണന്റെ ആവശ്യം. ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി നിർണയ രജിസ്റ്റർ പരിശോധിച്ചതിൽ മേൽ കെട്ടിടങ്ങൾ 2002ൽ തന്നെ നിലവിൽ വന്നിട്ടുള്ളതും ആയതിന് നികുതി ഒടുക്കിവരുന്നതുമാണ് .പരാതിക്കാരൻ ഉന്നയിക്കുന്നത് പോലെ ആ കാലഘട്ടത്തിൽ എരമംകുറ്റൂർ ഗ്രാമപഞ്ചായത്തിൽ കെട്ടിട നിർമ്മാണ ചട്ടങ്ങൾ ബാധകമാക്കിയിട്ടില്ലാത്തതാണ് കെട്ടിടം പണിതതിന് ശേഷം നികുതി ഒടുക്കുന്നതിനും നമ്പർ ലഭിക്കുന്നതിനായി അപേക്ഷകർ തന്നെ അപേക്ഷ നൽകുന്നതിനന്റെ അടിസ്ഥാനത്തിലാണ് കെട്ടിട നമ്പർ അനുവദിക്കുന്നത് .ആ കാലഘട്ടത്തിൽ വാസഗൃഹങ്ങളെന്നും വാസേതരകെട്ടിടങ്ങൾ എന്ന രീതിയിലാണ് കെട്ടിടങ്ങളെ പരിഗണിച്ചുവന്നിരുന്നത്. അസസ് മെൻറ് രജിസ്റ്ററിൽ ട്യൂട്ടോറിയൽ കോളേജ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് എന്ത് അടിസ്ഥാനത്തിൽ ആണെന്ന് വ്യക്തമല്ല പരിശോധനയിൽ നിലവിലുള്ള രണ്ട് നമ്പർ കെട്ടിടങ്ങൾ 3 മുറികളായി വിഭജിച്ചിരിക്കുന്നതായി ബോധ്യപ്പെട്ടു എന്നാൽ രജിസ്റ്റർ പ്രകാരമുള്ള രണ്ടു കെട്ടിടങ്ങളുടെയും ആകെ വിസ്തൃതിയായ 94 ച. മീറ്ററിൽ താഴെയാണ് കെട്ടിടങ്ങളുടെ ഏരിയ കാണുന്നത് .നികുതി നിർണയിക്കുമ്പോൾ കെട്ടിടത്തിന്റെ സ്റ്റെയർകേസ്,വരാന്ത എന്നിവ ഒഴിവാക്കിയാണ് ഗ്രാമപഞ്ചായത്ത് നികുതി നിർണയിച്ചിട്ടുള്ളതെന്ന് പരാതിക്കാരൻ പറയുന്നു. താൻ കെട്ടിടത്തിൽ ഘടനയിൽ മറ്റൊന്ന് മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ലെന്നും പരാതിക്കാരൻ അറിയിച്ചു. പ്രസ്തുത കെട്ടിടത്തിന്റെ വിസ്തീർണത്തിൽ ഏണിക്കൂട് കണക്കിലെടുക്കാതിരുന്നാൽ വിസ്തീർണത്തിൽ വ്യത്യാസം വന്നിട്ടില്ല എന്നും നിലവിൽ മേൽക്കൂരക്ക് മുകളിലായി ഷീറ്റ് പണിതിട്ടുണ്ടെന്നും ഗ്രാമപഞ്ചായത്തിന് വേണ്ടി ഓവർസിയർ അറിയിച്ചു തീരുമാനം കെട്ടിടം നിലവിൽ വന്നിട്ടുള്ളത് 2002 കാലഘട്ടത്തിലാണ് ആ കാലഘട്ടത്തിൽ എരമംകുറ്റൂർ ഗ്രാമപഞ്ചായത്തിൽ കെട്ടിട നിർമ്മാണ ചട്ടങ്ങൾ ബാധകമാക്കിയിരുന്നില്ല. രജിസ്റ്റർ പരിശോധിച്ചതിൽ പ്രസ്തുതകെട്ടിടങ്ങൾക്ക് വാർഷിക വാടക മൂല്യത്തിന്റെ അടിസ്ഥാനത്തിൽ നികുതി ഈടാക്കിയതായി കാണുന്നു .കൂടാതെ കെട്ടിടങ്ങളുടെ നേരെ ട്യൂട്ടോറിയൽ കോളേജ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്..ഇത്തരം ഒരു രേഖപ്പെടുത്തൽ നടത്തിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് വ്യക്തമല്ല. പ്രസ്തുത കെട്ടിടം 94 ചതുരശ്ര മീറ്റർ മാത്രം വിസ്തൃതി ഉള്ളതാണ്. ഈ കെട്ടിടം അംഗീകൃത നമ്പർ ഉള്ളവയാണ് .കൂടാതെ നിലവിൽ പരിഗണിക്കുകയാണെങ്കിൽ പോലും കെട്ടിട നിർമ്മാണ ചട്ടങ്ങൾ അനുസരിച്ച് 300 ചതുരശ്ര മീറ്ററിൽ കുറവുള്ള സമ്മേളന കൈവശഗണത്തിൽപ്പെട്ട കെട്ടിടങ്ങൾക്കും ഗ്രൂപ്പ് എഫ് കച്ചവട കൈവശഗണത്തിൽപ്പെട്ട നിബന്ധനകളാണ് ബാധകമാക്കുന്നത്. ഈ വസ്തുതകൾ പരിഗണിക്കുമ്പോൾ പ്രസ്തുത കാലഘട്ടത്തിൽ ഗ്രാമപഞ്ചായത്തിൽ കെട്ടിട നിർമ്മാണ ചട്ടങ്ങൾ ബാധകമാക്കിയിട്ടില്ലാത്തതിനാൽ കെട്ടിടം നിർമ്മിക്കുമ്പോൾ തന്നെ എന്ത് ആവശ്യത്തിനുള്ളതാണെന്ന് വ്യക്തമാക്കപ്പെടാത്തതാണ് .കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നതിനു മുമ്പ് അതായത് 2002 ൽ തന്നെ അംഗീകൃത നമ്പറുകൾ ലഭിച്ചിട്ടുള്ള കെട്ടിടം താമസേതര ആവശ്യങ്ങൾക്ക് ഉള്ളതാണെന്നതും അപേക്ഷകൻ ആവശ്യപ്പെടുന്നതു പോലെ കച്ചവട ആവശ്യങ്ങൾക്ക് ഉള്ളതാണെന്ന് പരിഗണിച്ച് ലൈസൻസ് അനുവദിക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിക്കുന്നു.കെട്ടിടത്തോട് ചേർന്ന് അംഗീകാരം ഇല്ലാത്ത നിർമ്മാണങ്ങൾ നടത്തിയിട്ടുണ്ടെങ്കിൽ ആയതിൽ തുടർനടപടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സ്വീകരിക്കേണ്ടതാണ് എന്ന് നിർദ്ദേശിച്ചു തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 21
Updated on 2024-02-24 15:46:25
implemented