LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ഇട്ടികുളം PO രാമന്തളി
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 20
Updated on 2024-01-19 14:45:10
Docket No.KNR 0062330 ജാസ്മിന എന്നവർ രാമന്തളി ഗ്രാമപഞ്ചായത്തിനെതിരെ നൽകിയ പരാതി ശ്രീമതി ജാസ്മിന രാമന്തളി ഗ്രാമപഞ്ചായത്തിൽ നിന്നും പെർമിറ്റ് ലഭിച്ചതിനുശേഷം നിർമ്മിച്ച വീടിന് നമ്പർ അനുവദിക്കുന്നില്ല എന്നതാണ് പരാതി. പൊതുമരാമത്ത് വകുപ്പിന്റെ റോഡിൽ നിന്നും ആവശ്യമായ അകലം പാലിക്കാത്തതിനാൽ ആണ് നമ്പർ അനുവദിച്ചു കിട്ടാത്തത് എന്ന് പരാതിക്കാരി പറഞ്ഞു. രാമന്തളി ഗ്രാമപഞ്ചായത്തിലെ രേഖകൾ പ്രകാരം ശ്രീമതി ജാസ്മിന കെട്ടിട നിർമ്മാണത്തിന് പെർമിറ്റ് അനുവദിച്ചിട്ടുണ്ടെങ്കിലും കെട്ടിട പൂർത്തീകരണം സംബന്ധിച്ചു പരിശോധനയിൽ റോഡിൽ നിന്നും ആവശ്യമായ ദൂരം പാലിച്ചിട്ടില്ല റിയർ യാർഡ് അളവ് ചട്ടപ്രകാരം ഇല്ല എന്നീ കാരണങ്ങളാൽ ആണ് നമ്പർ അനുവദിക്കാൻ സാധിക്കാത്തതെന്ന് സെക്രട്ടറി അറിയിച്ചു .നേരിട്ടുള്ള പരിശോധനയിൽ എട്ടിക്കുളം ജംഗ്ഷനിൽ നിന്നും ലൈറ്റ് ഹൗസ് റോഡിലാണ് പ്രസ്തുത പ്ലോട്ട് സ്ഥിതി ചെയ്യുന്നത് .നിലവിൽ റോഡിൽ നിന്നും കെട്ടിടത്തിന് മുൻവശത്തേക്ക് 2.3 മീറ്റർ 2.9 മീറ്റർ എന്നിങ്ങനെയാണ് അകലം ലഭ്യമാകുന്നത്. കൂടാതെ നിലവിൽ രേഖപ്പെടുത്തിയിരിക്കുന്ന റിയർയാർഡ് 1. 20 മീറ്ററും 2.10 മീറ്ററും ആണുള്ളത് .പരാതിക്കാരനെ നേരിട്ട് കേട്ടതിൽ കെട്ടിടം നിർമ്മാണം നടത്തിയതിനുശേഷം ലൈറ്റ് ഹൗസ് റോഡിന്റെ വികസനത്തിനു വേണ്ടി സ്വമേധയാ ഭൂമി വിട്ടുകൊടുക്കുകയും അതിനു ശേഷം സ്ഥാപിച്ചിരിക്കുന്ന കൾവർട്ടിന് ആവശ്യമായ സ്ഥലം നൽകുകയും ചെയ്തതുകൊണ്ടാണ് കെട്ടിടത്തിന് റോഡിൽ നിന്നും ആവശ്യമായ ദൂരം പാലിക്കാൻ സാധിക്കാത്തത് എന്ന് പറയുന്നു തീരുമാനം ശ്രീമതി ജാസ്മിൻ നിയമാനുസൃത പെർമിറ്റ് നേടിയതിന് ശേഷം കെട്ടിടം പണി ആരംഭിച്ചതിനുശേഷം ആണ് റോഡിന് വീതി കൂട്ടിയിട്ടുള്ളത് .ആയതിന് സ്ഥലം വിട്ടുകൊടുക്കുകയാണ് ഉണ്ടായിട്ടുള്ളത് എന്നുള്ള വസ്തുത കണക്കിലെടുത്ത് പിഡബ്ല്യുഡി അധികാരികളിൽ നിന്നും റോഡിന് പുതുതായി സൗജന്യമായി സ്ഥലം വിട്ടുകൊടുത്തിട്ടുണ്ടെങ്കിൽ അത് സംബന്ധിച്ച സാക്ഷ്യപത്രം ലഭ്യമാക്കി ഗ്രാമപഞ്ചായത്തിൽ ഇളവിന് അപേക്ഷിക്കുന്നതിന് പരാതിക്കാരിയോട് നിർദ്ദേശിച്ചു. ഇത്തരത്തിൽ സാക്ഷ്യപത്രം ലഭ്യമാക്കി ഗ്രാമപഞ്ചായത്തിൽ ഇളവിന് അപേക്ഷിക്കുന്ന മുറക്ക് 2019ലെ കേരളപഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ അദ്ധ്യായം 10 അനുശാസിക്കുന്ന പ്രകാരം തുടർനടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിച്ചു തീരുമാനിച്ചു. മേൽ ചട്ടങ്ങൾ ചട്ടം 2 ( cj ) പ്രകാരം ഏതെങ്കിലും പാർശാങ്കണം പിന്നാമ്പുറവുമായി പരസ്പരം മാറ്റാവുന്നതാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട് . ആയതുകൂടി പരിഗണിച്ച് അപേക്ഷയിൽ തീരുമാനം കൈക്കൊള്ളുന്നതിന് നിർദ്ദേശിക്കുന്നു
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 21
Updated on 2024-02-02 12:07:14
No further direction