LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Sreenandanam(Chottanickal) House, east of Mangattu Jn Thodupuzha East P O
Brief Description on Grievance:
I had received a permit for constructing a two storied RCC -residential building having plinth area of 406sqm, vide permit no. A4-1520/2018 dtd 12/06/2018. Within the validity of the permit, I have submitted a revised permit application on 22/9/2020, and some comments are given. I rectified the comments as per the direction from the Engineers. I When I tried to submit the revision application again, the GP is not admitting my application on numerous occasion, saying my previous revision permit application was not vide online- which is absolutely unethical, illegal and against the complete norms stipulated by the Govt. In no way the panchayath has the right not to accept any application by any public-as a general rule. As I was away from town during the said period, I had entrusted this to an individual and he reported to me saying the GP is not accepting the follow up application for the revision permit. Unfortunately, that person passed away in an accident and I faced numerous problems to recreate the files again . And when I personally approached the GP, the secretary said she cannot accept the application as only the online application has to be admitted for revision, which is not there in the software, so I have to submit a complete regularisation application, and I have to pay a huge fine /fees for the complete regularization of the building, which is completely illegal and unwanted and against the directions. I had very specifically asked to give direction to accept my application for revised permit in hard copies and the Adalat directed me to submit the grievance through this forum. My request is legally bound and is the practice in other Municipalities and Panchayath for old files. Denying to accept my request is denying natural justice. All the applications before 10/04/2023 is to be treated as old applications and old fees. I totally have the right to extend the existing permit up to 10 years, submitting an application prior to its expiry and after its expiry. My revised permit application is still alive as it is not been closed up to now. Only issue is the online application, which I cannot do now as there is no option for that in online. Please direct the panchayath to accept the revision permit application in Hard copies and admit the fees admissible for old buildings.
Receipt Number Received from Local Body:
Escalated made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 40
Updated on 2024-09-19 15:00:01
ഷിജു സി. എസ്. 12/6/2018 ല്‍ പരാതിക്കാരന് ലഭ്യമായ പെര്‍മിറ്റ് പുതുക്കുന്നതിനായുള്ള അപേക്ഷ, പെര്‍മിറ്റ് കാലാവധി തീരുന്നതിനു മുന്‍പായി പഞ്ചായത്ത് ഓഫീസില്‍ നല്‍കേണ്ടതായിരുന്നു. ടിയാള്‍ 22/9/2020 –ല്‍ അപേക്ഷ നല്‍കിയെങ്കിലും അപാകതകള്‍ പരിഹരിച്ച്, പ്ലാനുകള്‍ പുനസമര്പ്പിച്ചിട്ടില്ല എന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഓണ്‍ലൈനില്‍ അപാകതകള്‍ ഉണ്ടായിരുന്നതിനാല്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ സാധിച്ചിരുന്നില്ല, എങ്കിലും ഹാര്‍ഡ് കോപ്പിയും സമര്‍പ്പിച്ചിട്ടില്ല എന്നു കാണുന്നു. KPBR2019 ചട്ടം 15(9) പ്രകാരം , KPBR2011 ചട്ടങ്ങള്‍ക്കനുസൃതമായി പെര്‍മിറ്റ് നല്‍കിയിട്ടുള്ള നിര്‍മ്മാണങ്ങളുടെ കാര്യത്തില്‍, കൃത്യമായ അപേക്ഷയുടെ അടിസ്ഥാനത്തില്‍ KPBR 2019, പ്രകാരമുള്ള കാലയളവ് (5 വര്‍ഷം) കണക്കാക്കി പെര്‍മിറ്റ് എക്സ്റ്റെന്റ് ചെയ്യാവുന്നതാണ്. ആയതനുസരിച്ച് 17/7/21-ന് മുന്‍പായി കൃത്യമായി പെര്‍മിറ്റ് പുതുക്കുന്നതിനുള്ള അപേക്ഷ പഞ്ചായത്തില്‍ നല്കുന്ന പക്ഷം 11/7/2023- വരെ, പെര്‍മിറ്റ് കാലാവധി ലഭിക്കുമായിരുന്നു. എന്നാല്‍ അപാകതകള്‍ പരിഹരിച്ച പ്ലാനുകള്‍, പഞ്ചായത്തില്‍ ടി കാലയളവില്‍ ലഭ്യമാക്കിയിട്ടില്ല, എന്ന് പഞ്ചായത്തില്‍ നിന്നും അറിയിച്ചിട്ടുണ്ട്. ടിയാള്‍ പല തവണ പഞ്ചായത്തിനെ സമീപിച്ചു വെങ്കിലും, അപേക്ഷയുടെ ഹാര്‍ഡ് കോപ്പി സ്വീകരിക്കുവാന്‍ തയ്യാറായില്ല, എന്നാണ് പരാതിക്കാരന്റെ ആക്ഷേപം. കൂടാതെ 10/4/2023 മുതല്‍ പെര്‍മിറ്റ് ഫീസ് വര്‍ധനവ് വന്നിട്ടുള്ള സാഹചര്യത്തില്‍, 10/4/2023-ന് മുന്‍പ് അപേക്ഷ പഞ്ചായത്തില്‍ സമര്‍പ്പിച്ചിട്ടുള്ള നിര്‍മ്മാണങ്ങളുടെ സംഗതിയില്‍ 10/4/23ന് മുന്‍പുള്ള പെര്‍മിറ്റ് ഫീസ് ഈടാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം ഉള്ളതാണ് . മേല്‍ വിവരങ്ങള്‍ പരിശോധിച്ചതില്‍ പരാതിയില്‍ അന്തിമ തീരുമാനം എടുക്കുന്നതിനായി പരാതി ജില്ലാതല സമിതിക്ക് കൈമാറുന്നതിന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice made by Idukki District
Updated by Sri.Senkumar.K., Assistant Director -I
At Meeting No. 27
Updated on 2024-12-05 12:26:55
BPIDK10616000014 പരാതി ശ്രീ ഷിജു സി.എസ് ചൊറ്റാനിക്കൽ എന്നിവരുടെ പരാതിയും ഇടുക്കി ഉപസമിതി-1 യുടേയും റിപ്പോർട്ടുകളിൽ നിന്നും മണക്കാട് വില്ലേജ് സർവ്വേ നമ്പർ 176/27 -ൽ പ്പെട്ട ഷിജു സി എസിന്റെ ഉടമസ്ഥതയിൽ ഉള്ള 460 m² സ്ക്വയർ സ്ഥലത്ത് 406.17m² പ്ലിന്ത് ഏരിയ വരുന്ന രണ്ട് നിലയുള്ള വാസഗൃഹ കെട്ടിടത്തിന് (4 അപ്പാർട്ട്മെന്റ് യൂണിറ്റ്) ബിൽഡിംഗ് പെർമിറ്റിനായി 11 /6/2018-ൽ അപേക്ഷ നൽകുകയും 18/7/2018-ൽ എ4/1520/2018 നമ്പറായി പെർമിറ്റ് നൽകുകയും ചെയ്തിട്ടുണ്ട്. ശ്രീ ഷിജു സി എസിന്റെ പരാതിയിൽ മണക്കാട് പഞ്ചായത്ത് സർവേ നമ്പർ 176/27 പെട്ട 11.362 സെന്റ് സ്ഥലത്ത് 410 m² വിസ്തൃതി വരുന്ന റസിഡൻഷ്യൽ കെട്ടിടം പണിയുന്നതിന് പെർമിറ്റ് ലഭിച്ചു എന്നും പിന്നീട് നിർമ്മാണം നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ റിവിഷൻ പെർമിറ്റിന് അപേക്ഷ സമർപ്പിച്ചു. എങ്കിലും ടിയാൾ സമർപ്പിക്കുന്നതിന് ചുമതലപ്പെടുത്തിയ വ്യക്തി പ്രസ്തുത അപേക്ഷ ഓൺലൈൻ ആയല്ല സമർപ്പിച്ചത് എങ്കിലും പഞ്ചായത്ത് അപേക്ഷ സ്വീകരിക്കുകയും പരിശോധിച്ചതിനുശേഷം കമന്റസ് (ആയതിലെ അപാകതകൾ /ന്യൂനതകൾ) അറിയിച്ചുകൊണ്ട് അറിയിപ്പ് തരികയും ചെയ്തു എന്നും പോരായ്മകൾ തരുകയും തിരുത്തി അപേക്ഷ വീണ്ടും സമർപ്പിക്കുന്നതിന് ശ്രമിച്ചപ്പോൾ പെർമിറ്റ് എക്സ്റ്റൻഡ് ചെയ്യുന്നതിനോ റിവിഷൻ പെർമിറ്റിന്റെ കറക്ഷൻ സമർപ്പിക്കുന്നതിനോ Regularised/Completion plan സമർപ്പിക്കുന്നതിനോ online ആയി സാധിച്ചിരുന്നില്ലെന്നും പഞ്ചായത്തിൽ ഹാർഡ് കോപ്പി വെച്ചുള്ള അപേക്ഷ സമർപ്പിക്കുന്നതിന് ശ്രമിച്ചെങ്കിലും പഞ്ചായത്ത് സ്വീകരിച്ചില്ല. Revised പെർമിറ്റ് അപേക്ഷ ഓൺലൈനിൽ ആയി സമർപ്പിച്ചിരുന്നില്ല എന്ന സാങ്കേതികത ഒഴിവാക്കി Revised പെർമിറ്റ് തീർപ്പാക്കിയില്ല എന്നത് പരിഗണിച്ച് പഴയ നിരക്കിൽ കെട്ടിടം റെഗുലറൈസ് ചെയ്യുന്നതിന് ഓൺലൈൻ അല്ലാതെ അപേക്ഷ സ്വീകരിക്കുന്നതിന് പഞ്ചായത്തിന് നിർദ്ദേശം നൽകണമെന്നാണ് പരാതിക്കാരൻ അപേക്ഷിച്ചിരിക്കുന്നത്. പ്രസ്തുത പരാതി ഉപസമിതിയിൽ നിന്നും ജില്ലാ സമിതിയിൽ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ 23/09/24-ൽ ജോയിന്റ്ഡയറക്ടർ ഓഫീസിൽ വച്ച് പഞ്ചായത്ത് രേഖകൾ, പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് എൻജിനീയർ, ഉപസമിതി അംഗങ്ങൾ എന്നിവരുമായി നേരിട്ടും പരാതിക്കാരനെ online ആയും ഹിയറിംഗ് നടത്തി. പഞ്ചായത്തിൽ നിന്നും 18/7/2018-ൽ എ4-1520/2018 നമ്പറായി 406.17 m² വിസ്തൃതിയുള്ള രണ്ട് നിലയുള്ള വാസഗൃഹ നിർമ്മാണത്തിന് (4 അപ്പാർട്ട്മെന്റ് യൂണിറ്റ്) പെർമിറ്റ് നൽകിയിട്ടുള്ളതായും ആയതിനുശേഷം 22/9/2020-ൽ അപേക്ഷകൻ (ഷിജു സി എസ്) Revised പെർമിറ്റിനായി അപേക്ഷ സ.ഉ.(സാധാ)നമ്പർ 47/2022 /തസ്വഭവ തീയതി 10/1/2022 Clause (iii) പ്രകാരം KPBR 2019 അനുസൃതമായി പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിരുന്നു എന്നും ആയതിലെ അപാകതകൾ അറിയിച്ച് 9/10/2020 തീയതിയിൽ എ4/2207/2020 നമ്പർ ആയി ഗ്രാമപഞ്ചായത്തിൽ നിന്നും കത്ത് നൽകിയിരുന്നതായും ആയത് അനുസരിച്ച് തിരുത്തലുകൾ വരുത്തിയ അപേക്ഷയും പ്ലാനുകളും ടിയാൾക്ക് പഞ്ചായത്ത് ഓഫീസിൽ ഓൺലൈൻ ആയി സമർപ്പിക്കുവാൻ സാധിച്ചിട്ടില്ല എന്നും കൂടാതെ ഹാർഡ് കോപ്പി പഞ്ചായത്ത് ഓഫീസിൽ വാങ്ങിയില്ല എന്നും പരാതിയിൽ പരാമർശിക്കുന്നു. തിരുത്തലുകൾ വരുത്തിയ പ്ലാനുകൾ ഓഫീസിൽ ഹാജരാക്കിയില്ല എങ്കിലും Revised പെർമിറ്റിനായുള്ള ആദ്യ അപേക്ഷ 22/9/2020-8 പഞ്ചായത്ത് ഓഫീസിൽ സമർപ്പിച്ചിട്ടുള്ളതാണ്. 22/9/2020-ൽ സമർപ്പിച്ചിട്ടുള്ള അപേക്ഷയുടെ അടിസ്ഥാനത്തിൽ 9/10/2020-ൽ അറിയിച്ചിട്ടുള്ള അപാകതകൾ പരിഹരിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി 23/9/2024-ൽ ഹിയറിംഗ് നടത്തിയ വേളയിൽ ഉപസമിതിയേയും പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് എൻജിനീയർ എന്നിവരെ ജില്ലാ സമിതി ചുമതലപ്പെടുത്തി. ആയതുപ്രകാരം ലഭ്യമായ ഐവിഒ യുടെ റിപ്പോർട്ടിൽ പുത്തൻപുരയ്ക്കൽ മോഹൻദാസ് എന്നവരുടെ പക്കൽ നിന്നും പരാതിക്കാരൻ്റെ പിൻവശം 4.40 ച.മി.സ്ഥലം വാങ്ങിയതായം 10/01/2020 തീയതിയിലെ 49/1/2020 നമ്പർ ആധാരത്തിൽ നിന്നും വ്യക്തമാകുന്നു എന്നും ആദ്യ അനുമതി നൽകിയ പെർമിറ്റ് പ്രകാരവും Revised പെർമിറ്റിനായി നൽകിയ പ്ലാൻ പ്രകാരവും ചട്ടപ്രകാരം ആവശ്യമായ സെറ്റ് ബാക്കുകളോടുകൂടി ഗ്രൗണ്ട് ഫ്ലോറിൽ ഒരു യൂണിറ്റ്, ഫസ്റ്റ് ഫ്ലോറിൽ ഒരു യൂണിറ്റ് ആയിക്കൊണ്ട് 469.60 m³ വിസ്തൃതിയായും Plot area 464.40 m² ആയി വർദ്ധിച്ച് നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ടെന്നും രണ്ടു യൂണിറ്റ് മാത്രമായതിനാൽ KPBR 2019 ചട്ടം 2(g) പ്രകാരം കെട്ടിടം അപ്പാർട്ട്മെന്റ്റായി പരിഗണിക്കേണ്ടതില്ല എന്നും റിപ്പോർട്ട് നൽകിയിട്ടുണ്ട്. പ്രസ്തുത നിർമ്മാണത്തിന്റെ വശം രണ്ടിൽ നിലവിൽ ടി കെട്ടിടത്തിൻ്റെ പടിഞ്ഞാറ് (പിൻവശം) ഭാഗത്തുള്ള മോഹൻദാസ്, കൊച്ചു പുത്തൻപുരയിൽ എന്നയാൾക്ക് ചെങ്ങനാട് പാലം-പെരിഞ്ഞനംകുന്ന് റോഡിൽ നിന്നും 3 മീറ്റർ വീതിയിൽ ടൈൽ പാകി വാഹനം ഉപയോഗിക്കുത്തക്ക രീതിയിൽ വഴി രൂപീകരിച്ചിട്ടുണ്ട്. ടി വഴി സംബന്ധിച്ച് ആദ്യം നൽകിയ പെർമിറ്റ് പ്ലാനിലോ രണ്ടാമത് നൽകിയ Revised പ്ലാനിലോ യാതൊരു രേഖപ്പെടുത്തലും ഇല്ലാത്തതും സ്ഥലപരിശോധന നടത്തിയ അസിസ്റ്റൻറ് എഞ്ചിനീയർ ഇത് സംബന്ധിച്ച് യാതൊരു കുറിപ്പും തയ്യാറാക്കി സെക്രട്ടറിയെ അറിയിച്ചിട്ടില്ലാത്തതാണെന്നും വഴി സംബന്ധിച്ച് വഴി ഉപയോഗിക്കുന്ന മോഹൻദാസിനോട് സംസാരിച്ചതിൽ ടിയാന്റെ ആധാരത്തിൽ വഴി എന്ന് രേഖപ്പെടുത്തിയിട്ടില്ല എന്നും സ്ഥലം എന്നാണ് രേഖപ്പെടുത്തൽ നടത്തിയിട്ടുള്ളതെന്നും കൂടാതെ പരാതിക്കാരന് പിൻവശത്ത് സ്ഥലം സെറ്റ് ബാക്ക് ലഭ്യമാക്കുന്നതിനായി മോഹൻദാസ് ആധാരം ചെയ്ത് നൽകിയതിനാൽ പരാതിക്കാരൻ തന്നെയാണ് പരാതിക്കാരന്റെ ഈ വശത്തുള്ള ഒരു മീറ്റർ വീതിയിലുള്ള സ്ഥലം ഉൾപ്പെടുത്തി ടൈൽ പാകി വീതി കൂട്ടി നൽകിയിട്ടുള്ളത്. ഈ ഭാഗം ഉപയോഗിക്കുന്നതിന് പരാതിക്കാരന് സമ്മതപത്രം നൽകുന്നതിന് സമ്മതമാണ് എന്നും അറിയിക്കുകയുണ്ടായി. പരാതിക്കാരൻ ഷിജുവിന്റെ ആധാരത്തിൽ ഈ വശം കൊച്ചു പുത്തൻപുരയിൽ രാധാമണി വക സ്ഥലം എന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്നിങ്ങനെ പഞ്ചായത്ത് അധികൃതരും ഉപജില്ലാ സമിതി അംഗങ്ങളും സംയുക്തമായി സ്ഥല പരിശോധന നടത്തി സമർപ്പിച്ച റിപ്പോർട്ടിൽ നിന്നും കാണുന്നു. മേൽ പരാതി, ഹിയറിംഗ്, സ്ഥല പരിശോധന റിപ്പോർട്ട് എന്നിവ ജില്ലാ സമിതി പരിശോധിച്ചതിൽ 1) പരാതിക്കാരൻ നിയമാനുസൃതം 18/7/2018-ൽ എ4-1520/2018 നമ്പറായി 406.17m' വിസ്തൃതി വരുന്ന രണ്ടുനില വാസഗൃഹ നിർമ്മാണത്തിന് (4 അപ്പാർട്ട്മെന്റ്റ് യൂണിറ്റ്)KPBR 2011 ചട്ട പ്രകാരം അനുമതി നേടിയിട്ടുള്ളതാണ്. 2) സഉ(പി) നമ്പർ 78/2019/തസ്വഭവ തീയതി 2/11/2019 ഉത്തരവ് പ്രകാരം 2011 ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ പരിഷ്കരിച്ച് 2019-ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ നിലവിൽ വന്നിട്ടുള്ളതാണ്. ആയതിൻ്റെ അടിസ്ഥാനത്തിൽ ബഹു. സർക്കാരിന്റെ 201 /RD1 /2019 തസ്വഭവ -ലെ 20/11/2019 സർക്കുലർ പ്രകാരം പുറപ്പെടുവിച്ച നിർദ്ദേശങ്ങളിൽ 2 ആയി സങ്കേതം/ IBPMS വഴി അപേക്ഷ സ്വീകരിച്ചുകൊണ്ടിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ 7/11/2019 ന് ശേഷം സങ്കേതം/IBPMS വഴി അപേക്ഷ സ്വീകരിക്കേണ്ടതില്ല. പകരം സോഫ്റ്റ്വെയർ പരിഷ്കരിക്കുന്നത് വരെ മാനുവൽ അപേക്ഷകൾ സ്വീകരിച്ച് തുടർ നടപടികൾ സ്വീകരിക്കേണ്ടതാണെന്ന് നിർദ്ദേശം വന്നിട്ടുള്ളതാണ്. എന്നാൽ പരാതിയിൽ നിന്നും സോഫ്റ്റ്വെയറിൽ അത്തരം പ്രൊവിഷൻ ഇല്ലാത്തതിനാലാണ് നൽകാൻ സാധിക്കാത്തതെന്ന് മനസ്സിലാക്കുന്നു. എന്നാൽ സങ്കേതം സോഫ്റ്റ്വെയറിൽ Revised പെർമിഷൻ അപേക്ഷ നൽകുന്നതിന് ഓപ്ഷൻ ഇല്ലെന്നാണ് മനസ്സിലാക്കുന്നത്. ആയത് സോഫ്റ്റ്വെയറിന്റെ കുറവായി കാണുന്നു. ഇതിന് അപേക്ഷകൻ ഉത്തരവാദിയല്ല ഇത്തരം സംഗതികളിൽ അപേക്ഷ മാന്വൽ ആയി സ്വീകരിക്കേണ്ടതും സോഫ്റ്റ്വെയറിലെ പോരായ്മ ബന്ധപ്പെട്ട അധികാരികളെ അറിയിക്കേണ്ടത് പഞ്ചായത്ത് അധികൃതരുടെ ഉത്തരവാദിത്തമാണ്. ആയതിനാൽ മേൽസമയത്ത് അപാകതകൾ പരിഹരിച്ച് സമർപ്പിച്ച അപേക്ഷ പഞ്ചായത്ത് സെക്രട്ടറി സ്വീകരിക്കേണ്ടതായിരുന്നു. 3) ബഹു. സർക്കാരിന്റെ 10/1/2022-തദ്ദേശ സ്വയംഭരണ ആർ ഡി വകുപ്പിന്റെ 10/1/22ലെ സ.ഉ.(സാധാ) നമ്പർ 47/2022/തസ്വഭവ ഉത്തരവിലെ ഖ. (iii) പ്രകാരം പഴയ കെട്ടിട നിർമ്മാണ ചട്ട പ്രകാരം (KPBR-2011) അനുമതി ലഭിച്ച ഒരു കെട്ടിടത്തിൻ്റെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞശേഷം അംഗീകൃത പ്ലാനിൽ നിന്നും വ്യതിയാനം വരുത്തുവാൻ ഉടമസ്ഥൻ ആഗ്രഹിക്കുന്നു എങ്കിൽ ടി മാറ്റം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള KPBR 2011 ചട്ടം 19 (1) പ്രകാരം പുതിയ പെർമിറ്റ് ലഭ്യമാക്കേണ്ടതാണ്. ടി കാലയളവിൽ പുതിയ കെട്ടിട നിർമ്മാണ ചട്ടങ്ങൾ നിലവിൽ വന്നിട്ടുണ്ടെങ്കിൽ ടി ചട്ടങ്ങൾ പ്രകാരമാണ് പുതിയ പെർമിറ്റ് ലഭ്യമാക്കേണ്ടത് എന്ന് KPBR -2019 ചട്ടം 89(1)-ൽ വ്യക്തമാക്കുന്നു. ഇതിന് വിധേയമായാണ് അപേക്ഷകൻ പ്ലാൻ സമർപ്പിച്ചിട്ടുള്ളത് എന്ന് കാണുന്നു. 4 ) 2019ലെ കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരമുള്ള അപേക്ഷ ഫീസ്, പെർമിറ്റ് ഫീസ് എന്നിവയിൽ ഭേദഗതി വരുത്തി സർക്കാരിന്റെ 31/3/2023 സ.ഉ.(കൈ)85/2023/തസ്വഭവ നമ്പർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. തുടർന്ന് 10/4/2023 മുൻപ് ലഭിച്ച അപേക്ഷകളിൽ പഴയനിരക്ക് ഈടാക്കുന്നതിന് സർക്കാരിന്റെ 6/5/2023 ലെ സ.ഉ(എം എസ്) നമ്പർ 107/2023/തസ്വഭവ നമ്പർ ഉത്തരവുപ്രകാരം സർക്കാർ നിർദ്ദേശം നൽകിയിട്ടുള്ളതാണ്. പ്രസ്തുത അപേക്ഷ 10/4/2023 തീയതിക്ക് മുൻപ് സ്വീകരിച്ചതായും ആയതിലെ അപാകതകൾ ഉള്ളതായി അറിയിപ്പ് നൽകിയിട്ടുള്ളതിനാലും ആയത് പരിഹരിച്ച് 10/04/2023 ന് മുമ്പ് തന്നെ അപേക്ഷകൻ പഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കുന്നതിനായി ശ്രമിച്ചു എങ്കിലും അപേക്ഷ സ്വീകരിക്കാത്തതിനാൽ നടപടി സ്വീകരിച്ചതായി കാണുന്നില്ല. ആയത് അപേക്ഷകന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയായി കാണുന്നില്ല. 10/4/2023 മുമ്പ് സ്വീകരിച്ച അപേക്ഷയിൽ അപാകത പരിഹരിച്ച് പുനഃസമർപ്പിക്കുന്ന അപേക്ഷകൾക്ക് പഴയ നിരക്ക് ഈടാക്കാവുന്നതാണ്. ആയതിനാൽ പ്രസ്തുത അപേക്ഷ 10/04/2023ന് മുമ്പ് സമർപ്പിച്ചതായി പരിഗണിക്കേണ്ടതും പ്രസ്തുത കാലയളവിലെ അപേക്ഷ നിരക്കിൽ പെർമിറ്റ് ഫീസ് ഈടാക്കേണ്ടതുമാണ്. 5) ബഹു. സർക്കാരിൻ്റെ തദ്ദേശ സ്വയംഭരണ ആർ.എ.വകുപ്പ് 9/5/2024 ലെ സ.ഉ.(സാധാ)നം 835/2024/തസ്വഭവ ഉത്തരവ് പരാമർശം 2 പ്രകാരം 10/04/2023-ന് മുമ്പ് പെർമിറ്റ് എടുക്കുകയും ഒക്യുപൻസി (ഉപയോഗഗണം) മാറാതെ വിസ്തൃതിയിൽ മാത്രം മാറ്റം വരുത്തിയ നിർമ്മാണങ്ങളിൽ കംപ്ലീഷൻ/നമ്പറിംഗ് സമയത്ത് വർദ്ധനവ് വരുത്തിയ വിസ്തൃതിക്ക് മാത്രമാണ് പുതിയ നിരക്കിൽ ക്രമവൽക്കരണ ഫീസ് ബാധകമാവുക എന്നും വ്യക്തമാക്കിയിട്ടുള്ളതാണ്. മേൽ ഉത്തരവിൽ 10/4/2023-ന് മുമ്പ് പെർമിറ്റ് എടുക്കുകയും പെർമിറ്റ് ലഭിച്ച ബിൽറ്റ് അപ് ഏരിയയ്ക്ക് പഴയനിരക്കിൽ ഇതിനകം ഫീസ് ഒടുക്കിയിട്ട് ചട്ടം 89 പ്രകാരം Revised പെർമിറ്റിന് വേണ്ടി 10/4/2023 ശേഷം സമർപ്പിക്കുന്ന അപേക്ഷകളിൽ മുമ്പ് അനുവദിക്കപ്പെട്ട ബിൽറ്റ് അപ് ഏരിയയേക്കാൾ അധികരിച്ച ഏരിയയ്ക്ക് മാത്രം പുതിയനിരക്കിൽ ഫീസ് ഈടാക്കേണ്ടതാണെന്ന് സൃഷ്ടീകരണം നൽകി ഉത്തരവ് പുറപ്പെടുവിച്ചുള്ളതാണ്. മേൽ ഉത്തരവുകളുടേയും പരിശോധനകളുടെയും അടിസ്ഥാനത്തിൽ പ്രസ്തുത അപേക്ഷ 10/4/2023ന് മുമ്പ് സമർപ്പിച്ചിട്ടുള്ളതായതിനാൽ (469.60m) പ്രസ്തുത ഏരിയയ്ക്ക് മേൽ കാലയളവിലുള്ള ഫീസ് ഈടാക്കിയാൽ മതിയാവുന്നതാണ്. മേൽ വിസ്തൃതിയേക്കാൾ അധികരിക്കുന്നു എങ്കിൽ 9/05/2024 ലെ സ.ഉ(സാധാ) നം. 835/2024/തസ്വഭവ ഉത്തരവ് പ്രകാരമുള്ള അധിക ഫീസ് അധികരിച്ച ഏരിയക്ക് ഫീസ് കണക്കാക്കുന്നതിനുള്ള സ്ലാബ് നിശ്ചയിക്കുന്നതിന് പ്രസ്തുത കെട്ടിടത്തിന്റെ ആകെ വിസ്തൃതി കണക്കിലെടുത്തുകൊണ്ട് 30.07.2024 പുറപ്പെടുവിച്ച സ.ഉ.(കൈ) നം 97/2024/എൽഎസ്ജിഡി ഉത്തരവ് പ്രകാരം ഫീസ് ഈടാക്കേണ്ടതാണ്. ആതയ് പ്രകാരം അപേക്ഷ സ്വീകരിച്ച് തീർപ്പു കൽപ്പിക്കാവുന്നതാണെന്ന് ജില്ലാസമിതി തീരുമാനിക്കുകയും ആയത് നടപ്പിൽ വരുത്തുന്നതിന് ഉടമസ്ഥനെ അറിയിക്കുന്നതിനും പരാതി തീർപ്പാക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. കൂടാതെ പ്രസ്തുത കെട്ടിടത്തിന്റെ തെക്കുവശത്തുകൂടെ, പുറക് വശത്തെ പ്ലോട്ടിലേക്ക് മാത്രമുള്ളതും പരാതിക്കാരന്റെ സ്ഥലം ഉൾപ്പെടെ ടൈൽ പാകി ഉപയോഗിക്കുന്നതുമായ സ്ഥലഭാഗം നിയമാനുസൃതം സമ്മത പത്രം വാങ്ങേണ്ടതുമാണ്. പരാതിക്കാരന്റെ അപേക്ഷയിൻമേൽ മേൽ പ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതിനും ടി വിവരം പരാതിക്കാരനെ അറിയിക്കുന്നതിനും പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി ജില്ലാതല സമിതി തീരുമാനിച്ചു.