LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KAKKANAT HOUSE CHEROOR THRISSUR-680008
Brief Description on Grievance:
ഫയൽ നമ്പർ: 2002431/2024, രജിസ്ട്രേഷൻ നമ്പർ:00072357/2024 എന്ന നമ്പറിലുള്ള ബിൽഡിംഗ് പെർമിറ്റ് പുതുക്കുന്നതിനുള്ള നടപടികൾ തൃശൂർ കോര്പറേഷന് (ഒല്ലൂക്കര സോണൽ) തടഞ്ഞു വെച്ചിരിക്കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by Thrissur District
Updated by Durgadas C K, ASSISTANT DIRECTOR (Convenor)
At Meeting No. 26
Updated on 2024-12-02 15:27:44
തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ നിന്നും ശ്രീ. സുജിത് ശ്രീനിവാസൻ, കാക്കനാട്ട് ഹൗസ്, ചേറൂർ എന്നവരുടെ റെസിഡൻഷ്യൽ ബിൽഡിംഗിന്റെ പെർമിറ്റ് പുതുക്കുന്നതിനുള്ള നടപടികൾ തടഞ്ഞുവെച്ചിരിക്കുന്നത് സംബന്ധിച്ച പരാതിയാണ്. പ്രസ്തുത പരാതിയില്‍ കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ട് ജില്ലാ സമിതി പരിശോധിച്ചു. തൃശൂർ കോർപ്പറേഷൻ ഒല്ലൂക്കര വില്ലേജ് സർവ്വേ നമ്പർ 122/1 ൽ പെടുന്ന 0.0192 ഹെക്ടർ സ്ഥലത്ത് അനധികൃതമായി നിർമ്മിച്ച റെസിഡൻഷ്യൽ ബിൽഡിംഗ് ക്രമവൽക്കരിച്ചു ഒക്യൂപൻസി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനാണ് 28.08.2024 ൽ ടിയാൻ അപേക്ഷ സമർപ്പിച്ചത്. ആയത് പ്രകാരം സ്ഥലം പരിശോധിച്ചതിൽ നിന്നും ടിയാൻ പെർമിറ്റ് എടുക്കാതെ നിർമ്മാണം തുടങ്ങുകയും പൂർത്തീകരിക്കുകയും ചെയ്തിട്ടുള്ളതായി കണ്ടെത്തുകയും ചെയ്തു. മാസ്റ്റർ പ്ലാൻ പ്രകാരം ഡ്രൈ അഗ്രിക്കൾച്ചർ സോണിൽപ്പെടുന്നു. പ്രസ്തുത പ്ലോട്ട് വലിയൊരു പ്രദേശത്തിൽ നിന്നും ഭാഗങ്ങളായി തിരിച്ചിട്ടുള്ളവയിൽ ഒന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തിൽ ടി മുഴുവൻ പ്രദേശത്തിന്റെയും ഭാഗങ്ങളായി തിരിക്കുന്നതിന് ലഭ്യമായിട്ടുള്ള ടൌൺ പ്ലാനിംഗ് വകുപ്പിൽ നിന്നുള്ള ലേ ഔട്ട് അപ്രൂവൽ കെഎംബിആർ റൂൾ 5(6), 6, 17(13)(a) (b), 30 ഉം ടി ഓഫീസിൽ നിന്നും ലഭിച്ചിട്ടുള്ള ഡെവലപ്മെന്റ് പെർമിറ്റ് കെഎംബിആർ റൂൾ 31 ഉം ഹാജരാക്കുവാൻ നിർദ്ദേശിച്ചുകൊണ്ടു ഫയൽ 07.09.2024 ൽ കോര്പ്പറേഷന് തിരിച്ചയിച്ചിട്ടുള്ളതാണ്. ടിയാൻ കെസ്മാർട്ട് ഫയൽ 2002431-2024 പ്രകാരം വീണ്ടും അപേക്ഷ സമർപ്പിക്കുകയും ആയത് 22.10.2024 ൽ മേൽ ന്യൂനതകൾ പരിഹരിക്കുന്നതിന് തിരിച്ചയിച്ചിട്ടുള്ളതാണ്. അതിൽ 2010 ൽ ODP/BA/101/10-11 തീയതി 14.10.11 പ്രകാരം എ.വി.ജോസ്, മാനേജിംഗ് ഡയറക്ടർ, ആലുക്കാസ് ഹൌസിംഗ് ഡെവലപ്മെന്റ് യൂണിറ്റ് എന്നവർക്ക് അനുവദിച്ച പെർമിറ്റിന്റെ കോപ്പി സമർപ്പിച്ചിരുന്നു. ടി പെർമിറ്റിന്റെ കാലാവധി 13.10.2013 വരെ ആയിരുന്നു. പിന്നീട് ടിയാൻ പെർമിറ്റ് പുതുക്കിയിട്ടുള്ളതായി സമർപ്പിച്ചിട്ടുള്ള രേഖകളിൽ കാണുന്നില്ല. കെഎംബിആർ റൂൾ 15 എ പ്രകാരം പെർമിറ്റ് കാലാവധി നീട്ടാവുന്നത് 9 വർഷം വരെയാണ്. ആയതു 2019 ൽ അവസാനിച്ചിട്ടുള്ളതാണ്. ടി പെർമിറ്റ് വൺഡേ പെർമിറ്റാണ്. ആയതു രേഖകൾ മാത്രം പരിശോധിച്ചു ലൈസൻസിയുടെയും ഉടമസ്ഥന്റെയും ഉത്തരവാദിത്വത്തിൽ അനുവദിക്കുന്നതാണ്. ടി പെർമിറ്റ് നൽകിയിട്ടുള്ളതിൽ കോടതി വിധി മുഖേനയാണോ എന്നത് വ്യക്തമാക്കിയിട്ടില്ലാത്തതാണ്. ടി പെർമിറ്റ് സുജിത് ശ്രീനിവാസൻ എന്ന പേരിലേക്ക് മാറ്റുന്നതിനോ പുതുക്കുന്നതിനോ ടിയാൻ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തതാണ്. ആയതുകൊണ്ട് ടി പെർമിറ്റ് പുതുക്കി നൽകിയിട്ടില്ല എന്ന ടിയാന്റെ പരാതിക്ക് സാധുതയില്ലാത്തതാണ്. പ്രസ്തുത സ്ഥലം കെട്ടിട നിർമ്മാണ ചട്ടം പാലിക്കാതെ അനധികൃതമായി ഭൂവികസന പ്രവർത്തി നടത്തിയ പ്ലോട്ടിൽ ഒന്നാണ്. കെഎംബിആർ റൂൾ 5(6), 6, 17(13)(a) (b), 30 പ്രകാരമുള്ള ലേ ഔട്ട് അപ്രൂവൽ ലഭ്യമാക്കേണ്ടതും കെഎംബിആർ റൂൾ 31 പ്രകാരമുള്ള ഡെവലപ്മെന്റ് പെർമിറ്റ് ലഭ്യമാക്കേണ്ടതുമാണ്. ആയതു ലഭ്യമാകുന്ന മുറയ്ക്ക് മാത്രമേ കെട്ടിട നിർമ്മാണാനുമതി ചട്ട പ്രകാരം നൽകുവാൻ സാധിക്കുകയുള്ളൂ എന്ന വിവരം കോര്പ്പറേഷന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മേല്‍ സാഹചര്യത്തില്‍ അപേക്ഷകന് ന്യൂനതകള്‍ പരിഹരിക്കുന്ന മുറയ്ക്ക് നിയമാനുസൃത തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.