LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ശ്രീരാഗം കോളാട് P O പാറപ്രം
Brief Description on Grievance:
കെട്ടിട നമ്പര് പെര്മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 19
Updated on 2024-01-20 14:49:48
18/01-2024 dt . 11/01/2024 (പിണറായി ഗ്രാമപഞ്ചായത്ത്) നവ കേരള സദസ്സിൽ ശ്രീ ഷിജിൻ പുലപ്പാടി, ശ്രീരാഗം, കോളാട്, പി ഒ പാറപ്പുറം എന്നവർ സമർപ്പിച്ച, പിണറായി ഗ്രാമപഞ്ചായത്തിൽ പതിനെട്ടാം വാർഡിൽ 213 B നമ്പർ വീട്ടിൽ ആറു വർഷ മായി താമസിക്കുന്ന എനിക്ക് തീരദേശ നിയമം പറഞ്ഞ് സ്ഥിര നമ്പർ അനുവദിക്കുന്നില്ല എന്നും ,പുഴ മുതൽ 200 മീറ്റർ അകലം ഉണ്ട് ഞങ്ങളുടെ വീടുമായി. സ്വകാര്യ വ്യക്തിയുടെ ചെമ്മീൻ പാടം മുതൽ 50 മീറ്റർ ഉള്ളത് ഇത് 100 മീറ്റർ വേണമെന്ന് പറയുന്നു. 50 മീറ്റർ ആക്കി ചുരുക്കി ഞങ്ങൾക്ക് കെട്ടിട നമ്പർ അനുവദിച്ചു തരണമെന്ന അപേക്ഷ അദാലത്ത് സമിതി പരിശോധിച്ചു. പിണറായി ഗ്രാമപഞ്ചായത്തിലെ A3 -5575 / 18 dt. 07/11/2018 കത്ത് പ്രകാരം മെമ്പർ സെക്രട്ടറി തീരദേശ പരിപാലന അതോറിറ്റിക്ക് KCZMA മെമ്പർ സെക്രട്ടറിയുടെ 23/07/2018 ലെ 7480/ A2/2017/ KCZMA നമ്പർ കത്തിന് മറുപടി സമർപ്പിച്ചതായി കാണുന്നു. കെട്ടിട നിർമ്മാണ അപേക്ഷയിൽ KCZMA യിൽ നിന്നും 8149/എ3/15/KCZMA/ എസ് ആൻഡ് ടി ഡി തീയതി 22/03/2016 നമ്പർ പ്രകാരം 60 ച.മീ . തറ വിസ്തീർണത്തിനുള്ള കെട്ടിട നിർമ്മാണത്തിന് അനുമതി ലഭിച്ചിരുന്നു എന്നാൽ അപേക്ഷകൻ 107 ച. മീ. വിസ്തീർണത്തിൽ കെട്ടിട നിർമ്മാണം പൂർത്തിയാക്കിയതിനാൽ താൽക്കാലിക നമ്പർ അനുവദിച്ചിട്ടുണ്ട് എന്ന വിവരം അറിയിക്കുകയും ചെയ്തതായി കാണുന്നു ഹിയറിങ് സമയത്ത് പഞ്ചായത്ത് ഉദ്യോഗസ്ഥർ മേൽ കത്തിന്റെ പകർപ്പ് മാത്രമേ ഹാജരാക്കിയിട്ടുള്ളൂ ആയതിനാൽ ഇത് സംബന്ധിച്ച് ഫയലിൽ മറ്റ് പരിശോധന നടത്താൻ സാധിച്ചിട്ടില്ല. അപേക്ഷകന് ഇത് സംബന്ധിച്ച് മറ്റ് മറുപടികൾ ഒന്നും ലഭിച്ചിട്ടില്ല എന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ടി വിഷയവുമായി ബന്ധപ്പെട്ട ഫയൽ പരിശോധിച്ചു മാത്രമേ തീരുമാനമെടുക്കാൻ സാധിക്കുകയുള്ളൂ എന്ന് കമ്മിറ്റി വിലയിരുത്തി ഫയൽ ലഭ്യമാക്കുന്നതിന് വേണ്ടി സെക്രട്ടറിയോട് ആവശ്യപ്പെടുന്നതിന് തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 20
Updated on 2024-01-29 17:25:45
28/01-2024 dt . 24/01/2024 (പിണറായി ഗ്രാമപഞ്ചായത്ത്) നവ കേരള സദസ്സിൽ ശ്രീ ഷിജിൻ പുലപ്പാടി, ശ്രീരാഗം, കോളാട്, പി ഒ പാറപ്പുറം എന്നവർ സമർപ്പിച്ച, പിണറായി ഗ്രാമപഞ്ചായത്തിൽ പതിനെട്ടാം വാർഡിൽ 213 B നമ്പർ വീട്ടിൽ 6 വർഷമായി താമസിക്കുന്ന എനിക്ക് തീരദേശ നിയമം പറഞ്ഞ് സ്ഥിര നമ്പർ അനുവദിക്കുന്നില്ല എന്നും ,പുഴ മുതൽ 200 മീറ്റർ അകലം ഉണ്ട് ഞങ്ങളുടെ വീടുമായി. സ്വകാര്യ വ്യക്തിയുടെ ചെമ്മീൻ പാടം മുതൽ 50 മീറ്റർ ഉള്ളത് ഇത് 100 മീറ്റർ വേണമെന്ന് പറയുന്നു. 50 മീറ്റർ ആക്കി ചുരുക്കി ഞങ്ങൾക്ക് കെട്ടിട നമ്പർ അനുവദിച്ചു തരണമെന്ന അപേക്ഷ അദാലത്ത് സമിതി പരിശോധിച്ചു. ടി വിഷയവുമായി ബന്ധപ്പെട്ട ഫയൽ ഗ്രാമ പഞ്ചായത്തിൽ നിന്നും ഹിയറിങ് സമയത്ത് ലഭ്യമാക്കാത്തതിനാൽ ഗ്രാമപഞ്ചായത്തിൽ നിന്നും ഫയൽ പരിശോധിച്ചു മാത്രമേ തീരുമാനമെടുക്കാൻ സാധിക്കുകയുള്ളൂ എന്ന് 11/01/2024 ലെ 18/01-2024 തീരുമാനപ്രകാരം കമ്മിറ്റി വിലയിരുത്തതിന്റെ അടിസ്ഥാനത്തിൽ 23/01/2024ന് ഫയൽ പരിശോധന നടത്തിയതിൽ ചുവടെ പറയുന്ന കാര്യങ്ങൾ കമ്മിറ്റിക്ക് ബോധ്യപ്പെട്ടു. 1. 29/09/2014 ന് അപേക്ഷകൻ കെട്ടിട നിർമ്മാണത്തിന് NOC ക്ക് അപേക്ഷിച്ചിട്ടുള്ളതായി കാണുന്നു. 2. KCZMA യുടെ 22/03/2016 ലെ 8449/A3/15/KCZMA/S&TD പ്രകാരം, അപേക്ഷകന് ഉദ്ദേശിച്ച നിർമ്മാണം 99.47 ച. മീ. ആണെങ്കിലും 60 ച. മീ. ഏറിയ വിസ്തീർണത്തിൽ ഉയരം 5 മീറ്റർ നിജപ്പെടുത്തി നിബന്ധനകളോടെ CRZ ക്ലിയറൻസ് അനുമതി നൽകിയതായി കാണുന്നു. 3. അപേക്ഷകൻ നിർമ്മാണം പൂർത്തീകരിച്ച് 26/10/2017 ന് പൂർത്തീകരണ സാക്ഷ്യപത്രം ഗ്രാമപഞ്ചായത്തിൽ സമർപ്പിച്ചതായി കാണുന്നു. 4. നിർമ്മാണം 60 ച. മീ അധികരിച്ചതിനാൽ 26/02/2018 ൽ 107 ച. മീ വിസ്തീർണത്തിൽ യു എ നമ്പർ അനുവദിച്ചതായി കാണുന്നു. 5. അപേക്ഷകൻ നവകേരള സദസ്സിൽ സമർപ്പിച്ച അപേക്ഷയിൽ സ്ഥിര നമ്പർ അനുവദിക്കാത്തതിനാൽ വളരെയധികം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതായി അറിയിച്ചിട്ടുണ്ട്. അപേക്ഷയിൽ ടിയാന്റെ കെട്ടിടത്തിൽ നിന്നും പുഴയിലേക്ക് 200 മീറ്റർ അകലം ഉണ്ടെന്നും ചെമ്മീൻ പാടത്തു നിന്നും 50 മീറ്റർ ദൂരമുണ്ടെന്നും അറിയിച്ചിട്ടുണ്ട്. 6. CRZ നോട്ടിഫിക്കേഷൻ 2011 പ്രകാരമുള്ള CZMP പ്രസിദ്ധീകരിച്ചത് 2019 ഫെബ്രുവരി 28ന് ആണെന്ന് കാണുന്നു. മേൽ വസ്തുതകളിൽ നിന്നും മേൽ അപേക്ഷ വിശദ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടു കൊണ്ട് KCZMA ജില്ലാതല കമ്മിറ്റിക്ക് ചട്ടങ്ങൾ പാലിച്ചുകൊണ്ട് പുനഃപരിശോധനക്കായി സമർപ്പിക്കുന്നതിന് വേണ്ടി സെക്രട്ടറിയോട് ആവശ്യപ്പെട്ട് തീരുമാനിച്ചു. ടി വിവരം രേഖാമൂലം അപേക്ഷകനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 21
Updated on 2024-06-15 16:19:28
IMPLEMENTED (SECRETARY,S LETTER ATTACHED)