LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മുരിയാട് ജുമാ മസ്ജിത് കൂത്തുപറമ്പ്
Brief Description on Grievance:
കെട്ടിട നമ്പര് പെര്മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Escalated made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 19
Updated on 2024-01-20 14:29:08
07/01-2024 dt . 11/01/2024 (കുത്തുപറമ്പ് മുനിസിപാലിറ്റി) നവകേരള സദസ്സിൽ കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന മുര്യാട് ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് സിപി അബ്ദുള്ള ഹാജി സമർപ്പിച്ച, 113 വർഷം പഴക്കമുള്ളതും ആരാധന നടന്നുവരുന്നതുമായ പള്ളി, ജീർണാവസ്ഥയിൽ ആയിരുന്നത് കൊണ്ട് 2013 ൽ പുതുക്കിപ്പണിയുന്നതിലേക്ക് കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയിൽ പുതുക്കിപ്പണിയാൻ അപേക്ഷ നൽകുകയും വാക്കാൽ സമ്മതം തന്നതിനാലും പണിപൂർത്തിയാക്കി 2015 ഏപ്രിൽ രണ്ടിന് ആരാധകർക്ക് വേണ്ടി തുറന്നു കൊടുത്തു. പ്രസ്തുത പള്ളിയും അതിന്റെ സ്വത്തുക്കളും കേരള വഖഫ് ബോർഡിൽ 448/RA നമ്പറിൽ രജിസ്റ്റർ ചെയ്ത് യഥാസമയം കണക്കുകൾ ഹാജരാക്കിയും വിഹിതം അടക്കുന്നുണ്ട്. 2017 ലെ പെർമിറ്റ് ലഭിക്കാത്ത കെട്ടിടങ്ങൾ ക്രമവൽക്കരിക്കാനുള്ള ഉത്തരപ്രകാരം അപേക്ഷ നൽകുകയും അത് പരിശോധിച്ചു ലഭിച്ച മറുപടി പ്രകാരം 20000 രൂപ മുനിസിപ്പാലിറ്റിയിൽ അടക്കുകയും ചെയ്തിരുന്നു. ശേഷം വന്ന കത്തുകളിലെ സാങ്കേതികത്വങ്ങൾ അപ്പപ്പോൾ പരിഹരിച്ചു നൽകിയിട്ടുമുണ്ട് എന്നും അവസാനമായി 14/11/ 2019 കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയിൽ നിന്നും വന്ന കത്തിൽ സ്ഥലത്തിന്റെ തരം നിലം ആണെന്ന് അറിയിച്ചിട്ടുണ്ട്. 113 വർഷം പഴക്കമുള്ളതും ആരാധന നടന്നുവരുന്നതുമായ പള്ളി യഥാസ്ഥാനത്തുതന്നെ 2013ൽ പുതുക്കിപ്പണിതുടങ്ങി 2015 പണിപൂർത്തിയാക്കി ആരാധന തുടർന്നുവരുന്ന പള്ളിക്കെട്ടിടത്തിന് 2017 നിലവിൽ വന്ന നിയമത്തിന്റെ സാങ്കേതികത്വം പറഞ്ഞ് നമ്പർ നൽകാതെ ഒരു പ്രദേശത്തെ മുഴുവൻ ഇസ്ലാം മത വിശ്വാസികളെയും ബുദ്ധിമുട്ടിക്കുന്ന നിലപാട് തിരുത്തി പ്രസ്തുത പള്ളിക്ക് നമ്പർ പതിച്ചു നൽകാൻ ആവശ്യമായ കാര്യങ്ങൾ ചെയ്തു തരണമെന്ന അപേക്ഷയിൽ, അപേക്ഷകനെയും മുൻസിപ്പാലിറ്റി പ്രതിനിധികളെയും നേരിൽ കേട്ടതിൽ നിന്നും, ഫയൽ പരിശോധിച്ചതിൽ നിന്നും അപേക്ഷകൻ സമർപ്പിച്ച അനധികൃത കെട്ടിടം ക്രമവൽക്കരണത്തിനുള്ള Kerala Municipality building (Regularization of unauthorized construction) Rule 2018 ചട്ടം 6 (4)(iv) പ്രകാരം The Kerala Conservation of paddy land and wet land act 2018,act 2008(28of 2008) നിർബന്ധമായും പാലിക്കപ്പെടേണ്ട ചട്ടവും ആയത് പാലിക്കാത്ത അപേക്ഷ സെക്രട്ടറി തന്നെ നിരസിക്കേണ്ടതാണെന്ന് പ്രതിപാദിച്ചിട്ടുള്ളതുമാണ്. മേൽ അപേക്ഷയിൽ ആയതിനായി സർക്കാർ രൂപീകരിച്ച കമ്മിറ്റി, മേൽ അപേക്ഷയിൽ മൊത്തം 6806 ച.മീ. വരുന്ന വിസ്തീർണത്തിൽ 3.44 ആർ സ്ഥലം മാത്രമാണ് പരിവർത്തനം ചെയ്തത് എന്നും ബാക്കിവരുന്ന ഭൂമിയുടെ തരം കൂടി മാറ്റിയശേഷം കെട്ടിടം ക്രമവൽക്കരിക്കുന്നതിനായി പരിഗണിക്കാവുന്നതാണെന്ന് തീരുമാനമായിട്ടുള്ളതുമാണ്. The Kerala Conservation of paddy land and wet land act 2018,act 2008(28of 2008)പാലിക്കുന്ന വിധത്തിൽ നൽകിയ അപേക്ഷകൾ മാത്രമേ പരിഗണിക്കാൻ നിർവാഹമുള്ളൂ എന്ന് കമ്മിറ്റിക്ക് ബോധ്യപ്പെട്ടു. ആയത് നേരിൽ കേട്ട സമയത്ത് അപേക്ഷകനെ അറിയിച്ചിട്ടുള്ളതുമാണ്. നേരിൽ കേട്ട സമയത്ത് സ്കൂൾ മുതലായവ ഉൾക്കൊള്ളുന്ന കെട്ടിടങ്ങൾ 113 വർഷം മുമ്പ് നിലവിലുള്ളതായിരുന്നു എന്നും, ആയത് പുതുക്കി പണിതതാണ് എന്നും 1962 വഖഫ് ബോർഡിൽ 448/ RA ആയി രജിസ്റ്റർ ചെയ്തിട്ടുള്ളതുമാണ് എന്നും അറിയിച്ചിട്ടുണ്ട്. ഭൂമി തരം മാറ്റാൻ അപേക്ഷ സമർപ്പിച്ചിട്ടില്ല എന്നും ഭീമമായ ഫീസ് ഇനത്തിനായി വേണ്ടത് ആരാധനാലയം വിദ്യാഭ്യാസ എന്നിവ വരുന്നതിനാൽ മേൽഫീസിൽ ഇളവ് വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മേൽ വിഷയം കമ്മിറ്റിയുടെ അധികാരപരിധിയിൽ വരുന്ന വിഷയമല്ലാത്തതിനാൽ ടി അപേക്ഷ ജില്ലാതല സമിതിയിലേക്ക് എസ്കലേറ്റ് ചെയ്യുന്നതിന് തീരുമാനിച്ചു
Attachment - Sub District Escalated:
Interim Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 14
Updated on 2024-02-21 15:42:01
നവകേരള സദസ്സിൽ കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന മൂര്യാട് ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് സമർപ്പിച്ച അപേക്ഷ പരിശോധിച്ചു. അപേക്ഷകൻ സമർപ്പിച്ച അനധികൃത കെട്ടിടം ക്രമവൽകരിക്കുന്ന അപേക്ഷയിൽ കേരള മുനിസിപ്പൽ റൂൾ 2018 ലെ ചട്ടം 6(4) പ്രകാരം ചട്ടം പാലിച്ചിട്ടില്ല. മൊത്തം 680ച.മി വരുന്ന വസ്തീർണ്ണത്തിൽ 2.44 ആർ സ്ഥലം മാത്രമാണ് തരം മാറ്റിയിട്ടുളളത്. മേൽ വിഷയം അപേക്ഷ ഉൾപ്പെടെ സർക്കാറിലേക്ക് അയക്കുവാൻ തീരുമാനിച്ചു.
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 1
Updated on 2024-02-21 17:10:02
നവകേരള സദസ്സിൽ കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന മൂര്യാട് ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് സമർപ്പിച്ച അപേക്ഷ പരിശോധിച്ചു. അപേക്ഷകൻ സമർപ്പിച്ച അനധികൃത കെട്ടിടം ക്രമവൽകരിക്കുന്ന അപേക്ഷയിൽ കേരള മുനിസിപ്പൽ റൂൾ 2018 ലെ ചട്ടം 6(4) പ്രകാരം ചട്ടം പാലിച്ചിട്ടില്ല. മൊത്തം 680ച.മി വരുന്ന വസ്തീർണ്ണത്തിൽ 2.44 ആർ സ്ഥലം മാത്രമാണ് തരം മാറ്റിയിട്ടുളളത്. മേൽ വിഷയം അപേക്ഷ ഉൾപ്പെടെ സർക്കാറിലേക്ക് അയക്കുവാൻ തീരുമാനിച്ചു.
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 15
Updated on 2024-02-22 11:15:57
Verified