LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Elite builders
Brief Description on Grievance:
building permit
Receipt Number Received from Local Body:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 17
Updated on 2023-12-27 21:07:02
പഞ്ചായത്തില്‍ നിന്നും ബന്ധപ്പെട്ട സെക്ഷന്‍ ക്ലാര്‍ക്കും, കക്ഷിയും ഹാജരായി. ജില്ലാ ടൗണ്‍ പ്ലാനറുടെ 01.01.2022 തിയ്യതിയിലെ TCPKZD537/2021 ലേഔട്ട് അപ്രൂവല്‍ പ്ലാനും പരിശോധിച്ചു. അപേക്ഷകന് ഇതു സംബന്ധിച്ച് ആധാരത്തിലുളള വിവരണവും, പ്രത്യേക കരാറും ഹാജരാക്കി. രണ്ടും പരിശോധിച്ചു. 01.01.2022 തിയ്യതിയിലെ TCPKZD537/2021/C1 കോഴിക്കോട് ജില്ലാ ടൗണ്‍ പ്ലാനറുടെ ലേഔട്ട് അപ്രൂവല്‍ ലഭിച്ച പ്ലാന്‍ പ്രകാരം 6 മീറ്റര്‍ റോഡ് വടക്ക് ഭാഗത്ത് കാണിച്ചിട്ടുണ്ട്. പ്രസ്തുത റോഡ് ആധാര പ്രകാരം അപേക്ഷകര്‍ക്ക് സ്ഥിതിച്ചതാണ് എന്ന് ബോധ്യപ്പെടുകയും ചെയ്തു. ഇതു സംബന്ധിച്ചുളള എഗ്രിമെന്റും അപേക്ഷകന് ഹാജരാക്കി. വഴി സംബന്ധിച്ച് അപേക്ഷകന് നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം 7 ദിവസത്തിനകം സെക്രട്ടറി മുമ്പാകെ ഹാജരാക്കേണ്ടതാണെന്ന് അപേക്ഷകന് നിര്‍ദ്ദേശം നല്കി. പ്രസ്തുത സത്യവാങ്മൂലത്തില്‍ ഭാവിയില്‍ വഴിയുമായി ബന്ധപ്പെട്ട നിയമപരമായ ഉത്തരവാദിത്തം അപേക്ഷകര്‍ക്ക് മാത്രമാണെന്നും, 6 മീറ്റര്‍ റോഡ് ലഭിച്ചതിന്റെ നിയമപരമായ description ഉള്‍പ്പെടുത്തുകയും ചെയ്യേണ്ടതാണെന്നും അപേക്ഷകന് നിര്‍ദ്ദേശം നല്കി. അഫിഡവിറ്റ് കിട്ടുന്ന മുറക്ക് സങ്കേതം സോഫ്റ്റ് വെയറില്‍ ഡെവലപ്മെന്റ് പെര്‍മിറ്റിന് പുതിയ അപേക്ഷ അപേക്ഷകന് സമര്‍പ്പിക്കാവുന്നതാണ്. ഇതു സംബന്ധിച്ച് ഫീസും അപേക്ഷകന് നല്‍കേണ്ടതാണ്. അഫിഡവിറ്റ് കിട്ടിയാല്‍ ഡെവലപ്മെന്റ് പെര്‍മിറ്റ് നല്കാന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു. കൂടാതെ പെര്‍മിറ്റ് അനുവദിച്ചാല്‍ പ്രസ്തുത വിവരം അദാലത്തില്‍ അറിയിക്കുന്നതിനും സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി.
Final Advice Verification made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 18
Updated on 2024-02-24 16:10:34
ഫയലില്‍ ആവശ്യമായ രേഖകള്‍ പഞ്ചായത്തില്‍ ഹാജരാക്കുന്നതിന് പരാതിക്കാരന് നിര്‍ദ്ദേശം നല്കി. ആയത് ലഭ്യമായാല്‍ പെര്‍മിറ്റ് അനുവദിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി ഫയല്‍ തീര്‍പ്പാക്കി.