LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Nandanam, hospital hill, nilambur, മലപ്പുറം
Brief Description on Grievance:
To submit completion report and getting occupancy certificate
Receipt Number Received from Local Body:
Escalated made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 41
Updated on 2024-09-22 16:15:45
നിലവിലുള്ള വീടിന് എക്സറ്റൻഷൻ നടത്തുന്നതിന് 2009 ല്‍ കെട്ടിട നിര്‍മ്മാണ അനുമതി ലഭിക്കുകയും ആയത് പ്രകാരം വീടുപണി പൂര്‍ത്തീകരിക്കുയും എന്നാൽ ആർമി സേവനത്തിൽ ആയിരുന്നതിനാൽ യഥാസമയം പൂർത്തീകരണ പത്രം നൽകാൻ കഴിഞ്ഞിട്ടില്ലെന്നും എന്നാൽ വസ്തു നികുതി പരിഷ്കരണ നടപടിയുടെ ഭാഗമായി വന്ന ആളുകൾ കെട്ടിടം പരിശോധിക്കുന്നതിന് വന്നപ്പോൾ വിസ്തീർണ്ണത്തിൽ മാറ്റം വന്നത് ശ്രദ്ധയിൽ പെടുത്തുകയും നഗരസബയിൽ നിന്നും കെട്ടിടം ക്രമ വൽകരിക്കുന്നതിന് രേഖകക്ഷ ഹാജരാക്കാൻ നിർദേശിക്കുകയും എന്നാൽ നഗരസഭയിലെ മാസ്റ്റർ പ്ലാൻ പ്രകാരം വീട് സ്ഥിതി ചെയ്യുന്ന റോഡ് വൈഡനിംഗ് ഉള്ളതിനാൽ കെട്ടിടം ക്രമ വൽകരിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത് എന്നും ആയത് കൊണ്ട് കെട്ടിട നിര്‍മ്മാണ അനുമതി പുതുക്കി നൽകി ഒക്യുപെൻസി അനുവദിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിനാണ് ശ്രീ.സുരേഷ് കുമാർ.കെ.വി അപേക്ഷ നൽകിയിട്ടുള്ളത്. അപേക്ഷകനെ ഫോൺ മുഖേന കേട്ടതിൽ15/10/2009 തീയതി നിലവിലുള്ള വീടിന് ഒന്നാം നില നിർമ്മിക്കുന്നതിന് അനുമതി ലഭിക്കുകയും 2010 ൽ പൂർത്തീകരിക്കുകയും ചെയ്തിരുന്നു എന്നും പൂർത്തീകരണ പ്ലാൻ നൽകുന്നതിന് LBS നോട് നിർദേശിക്കുകയും ആർമിയിൽ ആയതിനാൽ പൂർത്തീകരണ പ്ലാൻ നൽകിയോ എന്ന് പിന്നീട് അന്വേഷിച്ചില്ലെന്നും 2011 ന് സേവനത്തിൽ നിന്നും വിരമിക്കുകയും എക്സ് സർവീസ്മെൻ ആയതിനാൽ വസ്തു നികുതിയിൽ നിന്നും ഒഴിവാക്കുന്നതിന് യഥാസമയം അപേക്ഷ നൽകിയിരുന്നതിനാൽ കെട്ടിട നികുതി അടക്കേണ്ടി വന്നിട്ടില്ലെന്നും അറിയിച്ചു.നഗരസഭയിൽ നിന്നും വസ്തു നികുതി പരിഷ്കരണ നടപടികളുടെ ഭാഗമായി കെട്ടിത്തിന്റെ അളവ് പരിശോധിക്കുന്നതിന് ആൾ വന്നപ്പോഴാണ് നഗരസഭയിലെ വീടിന്റെ അളവും വീടിന്റെ യഥാർത്ഥ വിസ്തീർണ്ണവും തമ്മിൽ വ്യത്യാസമുണ്ടെന്ന് മനസിലായത് എന്നും നഗരസഭയിൽ നിന്നും ഇത് സംബന്ദിച്ച നൽകിയ നോട്ടീസ് പ്രകാരം നിർമ്മിച്ച കെട്ടിട ഭാഗം ക്രമവൽകരിക്കുന്നതിന് അപേക്ഷ നൽകുമ്പോൾ ടി ഭാഗത്തുള്ള ഹോസ്പിറ്റൽ-തീക്കടി റോഡ് നഗരസഭയിലെ മാസ്റ്റർ പ്ലാൻ പ്രകാരം വൈഡനിംഗ് പ്രപ്പോസൽ ഉള്ള റോഡ് ആയതിനാൽ കെട്ടിടം ക്രമവൽകരിക്കാൻ അപേക്ഷ നൽകാൻ കഴിയുന്നില്ല എന്ന് LBS അറിയിച്ചത് പ്രകാരമാണ് അദാലത്തിൽ അപേക്ഷ നൽകിയിട്ടുള്ളത് എന്നും ആയതിനാൽ 2009 ൽ അനുവദിച്ച പെർമിറ്റ് പുതുക്കി നൽകി ഒക്യുപെൻസി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് അഭ്യർത്ഥിച്ചു. ശ്രീ.സുരേഷ്കുമാർ.കെ.വി,നന്ദനം,ഹോസ്പിറ്റൽ റോഡ്,നിലമ്പൂർ എന്നയാളുടെ ഉടമസ്ഥതയിലുള്ള നിലമ്പൂർ വില്ലേജ് ബ്ലോക്ക് നമ്പർ 91 സർവ്വെ നമ്പർ 191/19 ൽപ്പെട്ട സ്ഥലത്ത് വീടിന്റെ നിലവിലുള്ള ഗ്രൌണ്ട് ഫ്ലോറിന്റെ (ഗ്രൌണ്ട് ഫ്ലോർ 111.40 M2), ഒന്നാം നില 65.17 M2 നിർമ്മിക്കുന്നതിന് E1-233/09-10 തീയതി 15/10/2009 നിലമ്പൂർ ഗ്രാമ പഞ്ചായത്തിൽ നിന്നും കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിച്ചിരുന്നു.കെട്ടിട നിർമ്മാണ പെർമിറ്റ് കാലാവുധി 14/10/2011 വരെയായിരുന്നു 2019 ലെ കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടം 15(1) പ്രകാരം കെട്ടിട നിർമ്മാണ പെർമിറ്റ് കാലാവുധി 5 വർഷവും ചട്ടം 15(2) പ്രകാരം കാലാവുധിയുള്ള പെർമിറ്റ് അടുത്ത അഞ്ചു വർഷത്തേക്ക് കൂടി നീട്ടി സെക്രട്ടറിക്ക് നൽകാനാകും.എന്നാൽ പെർമിറ്റ് നൽകിയിട്ട് 10 വർഷം കഴിഞ്ഞ പെർമിറ്റ് ആയതിനാൽ 2019 ലെ കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ ചട്ടം 15(2) പ്രവിഷ്യോ പ്രകാരം ടി കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ ചാപ്റ്റർ 9 ൽ ചട്ടം 58 പ്രകാരം രൂപികരിക്കപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും നഗരകാര്യ ഡയറക്ടർ അംഗവും ചീഫ് ടൌൺ പ്ലാനർ കൺവീനറും ജില്ലാ ടൌൺ പ്ലാനർ,ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറി എന്നിവർ അംഗങ്ങളായിട്ടുള്ള കമ്മിറ്റി മുമ്പാകെ അപേക്ഷ നൽകിയാൽ മാത്രമെ.ടി കമ്മിറ്റി പരിശോധിച്ച് ബോധ്യപ്പെട്ടാൽ മാത്രമെ 10 വർഷത്തിന് ശേഷം പെർമിറ്റ് പുതുക്കാൻ കഴിയൂ.കൂടാതെ നിലമ്പൂർ നഗരസഭയുടെ മാസറ്രർ പ്ലാൻ പ്രകാരം ഒന്നാം വാർഡിലെ ഹോസ്പിറ്റൽ-തീക്കടി റോഡ് വൈഡനിംഗ് പ്രപ്പോസൽ ഉള്ളതിനാൽ ശ്രീ.സുരേഷ് കുമാറിന്റെ അപേക്ഷയിൽ തീരുമാനം എടുക്കുന്നതിന് ഈ ഹരജി ജില്ല അദാലത്ത് സമിതിയിലേക്ക് എസ്കലേറ്റ് ചെയ്യുന്നു.