LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Ashirvad Lawns Eranghipalam
Brief Description on Grievance:
permit for Parking building
Receipt Number Received from Local Body:
Interim Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 13
Updated on 2023-12-24 14:09:51
വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കോഴിക്കോട് കോര്പ്പറേഷന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കുന്നു.
Final Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 14
Updated on 2024-04-02 11:13:30
കോഴിക്കോട് കോര്പ്പറേഷന് റവന്യൂ വാര്‍ഡ് 2 ല്‍ പാര്‍ക്കിംഗ് കെട്ടിടം നിര്‍മ്മിക്കുന്നതിന് 27/12/2017 തിയ്യതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നതാണ്. സമര്‍പ്പിച്ച അപേക്ഷയില്‍ താഴെ പറയുന്ന അപാകതകള്‍ ഉണ്ടെന്ന് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1. നിര്‍ദ്ദിഷ്ട പ്ലോട്ട് കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് പ്രകാരം നഞ്ച ഇനത്തില്‍ പ്പെട്ടതാണ്. RDO യില്‍ നിന്ന് തരം മാറ്റിയ അനുമതി ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2. KMBR 56(3a) പ്രകാരം പാര്‍ക്കിംഗ് കെട്ടിടത്തിന് ചുറ്റും 5 മീറ്റര്‍ തുറസ്സായ സ്ഥലം ലഭ്യമല്ല. 3. വിശദമായ KMBR ചാര്‍ട്ട് , ഏരിയ കാല്ക്കുലേഷന് എന്നിവ ഹാജരാക്കിയിട്ടില്ല.(1999 ലെ KMBR ചട്ടം 7 ലംഘനം) മേല്‍ അപാകതകള്‍ ഉള്ളതിനാലും പെര്‍മിറ്റ് ലഭിക്കാതെ നിര്‍മ്മാണം ആരംഭിച്ചിട്ടുള്ളതിനാലും അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുമാറ്റുന്നതിന് നോട്ടീസ് നല്‍കിയിട്ടുള്ളതുമാണെന്ന് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സെക്രട്ടറിയുടെ മേല്‍ നടപടിക്കെതിരെ അപേക്ഷകന് അപ്പീല്‍ പോവുകയും തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തിട്ടുള്ളതുമാണെന്നും കേസ്സ് ഇപ്പോഴും തുടരുന്നതായും സെക്രട്ടറി അറിയിച്ചിട്ടുണ്ട്. അപേക്ഷകനെ ടെലഫോണില്‍ കേള്‍ക്കുകയും ചെയ്തു. കേസ്സ് ഇപ്പോഴും കോടതി പരിഗണനയിലാണെന്നും, കെട്ടിട നിര്‍മ്മാണത്തിനുള്ള ഭൂമി നഞ്ച വിഭാഗത്തില്‍ പ്പെട്ടതായതിനാല് തരം മാറ്റുന്നതിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും അപേക്ഷകന് അറിയിച്ചു. ആയതിനാല്‍ നിലവിലുള്ള കേസ്സില്‍ ഉത്തരവാകുന്ന മുറയ്ക്ക് കോടതി വിധിയ്ക്ക് വിധേയമായി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുന്നതിന് തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 15
Updated on 2024-09-21 23:25:17
കോടതി പരിഗണനയിലുള്ള വിഷയമാണ്. ഭൂമി തരം മാറ്റി ലഭിക്കേണ്ടതുമാണ്. ആയതിന് അനുസൃതമായേ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂ.